Kerala News

സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യും; എം . വി . ജയരാജൻ

  • 20th June 2021
  • 0 Comments

സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നാണുവിനെ കൊന്നവരെ സുധാകരന് അറിയാം. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലെ സുധാകരന്‍റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ജയരാജൻ പറഞ്ഞു. സുധാകരന്‍റെ കാലത്ത് ഡി.സി.സി ഒാഫീസ് ബോംബ് നിർമാണശാലയായിരുന്നു. അന്ന് കൊലയാളികൾ ഡി.സി.സി ഒാഫീസിൽ നിന്നാണ് പോയത്. കണ്ണൂർ ഡി.സി.സി ഒാഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുലിന്‍റെ വെളിപ്പെടുത്തൽ നിർണായകമാണെന്നും എം.വി. ജയരാജൻ വ്യക്തമാക്കി. സേവറി നാണു, നാൽപാടി വാസു വധക്കേസുകളിൽ കുറ്റസമ്മതമാണ് […]

Kerala News

പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു

  • 20th June 2021
  • 0 Comments

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജയരാജനായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നതും പിജെ ആർമിയെന്ന ഫെയ്സ്ബുക്ക് പേജുമാണ് വിവാദങ്ങൾക്ക് കാരണമായത്. ജയരാജനെ പുകഴ്ത്തിയുളള വിപ്ലവഗാനവും പുറത്തിറക്കി. ഇക്കാര്യങ്ങൾ ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റി നേരത്തേ ജയരാജനെ വിമർശിച്ചിരുന്നു. വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ ജയരാജനു പങ്കില്ലെന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി. മൂന്നംഗ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തു.

Kerala News

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

  • 18th June 2021
  • 0 Comments

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്നത് പരിഗണിക്കാം. രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

Kerala News

പാനൂർ മൻസൂർ വധക്കേസ് ; സിപിഎം പ്രവർത്തകനായ പ്രശോഭ് പിടിയിൽ

  • 27th April 2021
  • 0 Comments

പാനൂര്‍ മൻസൂർ വധക്കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പൊലീസ് പറഞ്ഞു. പ്രശോഭിന്‍റെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ […]

Kerala News

ജി സുധാകരനെതിരായ പരാതി; അനുനയ നീക്കവുമായി സിപിഎം

  • 19th April 2021
  • 0 Comments

മന്ത്രി ജി.സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ അനുനയ നീക്കവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. സംസ്ഥാന നേതൃത്വം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചേരുന്ന പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും. മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതി നൽകിയത്. അതേസമയം പരാതിയിൽ കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ എടുക്കുക.

ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും

  • 16th April 2021
  • 0 Comments

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. വൈകീട്ട് നാലുമണിക്ക് എല്‍ഡിഎഫ് യോഗമുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്. ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യ സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. വിജു കൃഷ്ണന്‍, കെ.കെ.രാകേഷ് എന്നിവര്‍ അടക്കമുളളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടുപുതുമുഖങ്ങള്‍ വരട്ടേ എന്ന തീരുമാനത്തിലേക്കാണ് […]

Kerala News

കെ പി കുഞ്ഞമ്മദ് കുട്ടി കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ഥി

  • 15th March 2021
  • 0 Comments

കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ഥി. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം അടക്കം നാലുപേരുടെ പേരുകളാണ് കുറ്റ്യാടിയിൽ പരി​ഗണിച്ചിരുന്നത്. സീറ്റ് ഘടകകക്ഷിയായ ജോസ് കെ മാണിക്ക് വിട്ടുകൊടുത്തതിനെതിരെ വൻ പ്രതിഷേധമാണ് കുറ്റ്യാടിയിൽ ഉയർന്നത്. സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ട് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾ വരെ അനുനയത്തിന് ശ്രമിച്ചെങ്കിലും പ്രവർത്തകർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തുടർന്ന് ജോസ് കെ മാണി കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനൽകുകയായിരുന്നു. കുറ്റ്യാടി സീറ്റിൽ […]

Kerala News

മഞ്ചേശ്വരത്ത് വി വി രമേശൻ സിപിഎം സ്ഥാനാര്‍ഥി

  • 11th March 2021
  • 0 Comments

മഞ്ചേശ്വരത്ത് വി വി രമേശൻ സിപിഎം സ്ഥാനാര്‍ഥി. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് മണ്ഡലത്തില്‍ തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലയില്‍ തന്നെ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത്. കെ. ആർ ജയാനന്ദനെ സ്ഥാനാർഥിയാക്കുന്നതിൽ മണ്ഡലം കമ്മറ്റിയിലെ ഭൂരിപക്ഷം പേരും എതിർപ്പ് അറിയിച്ചതോടെയാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥി നിർണയത്തിൽ സി.പിഎമ്മിനകത്ത് പ്രശ്നങ്ങൾ ഉടലെടുത്തത്. കെ.പി സതീശ് ചന്ദ്രൻ, വി.വി […]

Kerala News

എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചു; സിപിഎം

  • 5th March 2021
  • 0 Comments

എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവനയെന്ന് സിപിഎം. ഭരണമികവിന്റേയും രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമായി കേരളീയ പൊതുസമൂഹത്തിന്റെ മനസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണ് ഉള്ളത്. ഇതും ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറിയെന്നും സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് ; പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായി

  • 2nd March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായി. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ അന്തിമധാരണയായത്. മന്ത്രി എ.കെ.ബാലൻ്റെ ഭാര്യ ഡോ.പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത് അപ്രതീക്ഷിത നീക്കമായി . പി.കെ.ജമീലയുടെ പേര് നേതൃത്വം നിര്‍ദേശിച്ചപ്പോൾ ജില്ലാ സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷവും എതിര്‍ത്തു . എന്നാൽ മേൽത്തട്ടിലുള്ള നിന്നുള്ള നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ജമീലയുടെ പേര് ഉൾപ്പെടുത്തിയതെന്ന് നേതാക്കൾ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് സൂചന . എ.കെ.ബാലൻ പ്രതിനിധീകരിക്കുന്ന തരൂര്‍ സീറ്റിലേക്കാണ് അദ്ദേഹത്തിൻ്റെ ഭാര്യ ജമീലയെ പാര്‍ട്ടി […]

error: Protected Content !!