തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍
വ്യാജ വീഡിയോ, കള്ളവോട്ട് ആരോപണങ്ങളില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അശ്ലീല വീഡിയോ പരാമര്‍ശത്തില്‍ തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. വ്യാജ നിര്‍മ്മിതികള്‍ കൊണ്ടാണ് സിപിഎം രാഷ്ടീയ എതിരാളികളെ നേരിടുന്നത്. സ്വന്തം നേതാക്കള്‍ക്കെതിരെയും മുമ്പ് ടിപി ചന്ദ്രശേഖരനടക്കമുള്ള എതിരാളികള്‍ക്കെതിരെയും സിപിഎം വ്യാജ നിര്‍മ്മിതികളുപയോഗിച്ചു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ താഴെ ഒളിക്യാമറ വെച്ച ആളുകളാണ്. ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ശക്തിധരനെതിരെ വ്യാജ രേഖ […]









