സിപിഎം സ്ഥാനാര്‍ഥികള്‍ പത്തിനു മുമ്പ്; സീറ്റു വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്കു ധാരണ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ മാര്‍ച്ച് പത്തിനു മുമ്പു പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി മാര്‍ച്ച് നാല് അഞ്ച് തീയതികളില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ചേരും. പത്താം തീയതിക്കുള്ളില്‍ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാകുമെന്ന തീരുമാനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിഞ്ഞു. എല്‍ഡിഎഫിലെ പുതിയ കക്ഷികള്‍ക്ക് സിപിഎം കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കും. ഘടകകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ധാരണയായി.മാര്‍ച്ച് ഒന്നാം തീയതി മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച ആരംഭിക്കും. […]







