Kerala News

‘ആരും തമ്പുരാനാകാൻ ശ്രമിക്കേണ്ട’പി കെ ശശിക്കെതിരെ സിപിഎം യോഗങ്ങളിൽ രൂക്ഷ വിമർശനം

  • 17th October 2022
  • 0 Comments

മണ്ണാർക്കാട് ഏരിയ, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരെ വിമർശനം.ആരും തമ്പുരാനാകാൻ ശ്രമിക്കേണ്ടെന്നും പാർട്ടി അറിയാതെ നടത്തിയ നിയമനങ്ങളും ഇടപാടുകളും പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു യോഗത്തിൽ പറഞ്ഞു.ശരികേടുകൾ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന സമീപനമുണ്ട്. അഴിമതിക്കു കൂട്ടുനിന്നു പാർട്ടിയിൽ തുടരാമെന്ന് ആരും കരുതേണ്ടെന്നും സുരേഷ്ബാബു പറഞ്ഞു.ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ 10 വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു.സിപിഎം ഭരിക്കുന്ന […]

Kerala News

എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം;ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി

  • 14th October 2022
  • 0 Comments

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം.വിഷയം ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ് എംഎല്‍എ രാജി വെച്ചില്ലെങ്കിൽ രാഷ്ട്രീയ ആയുധമാകുമെന്ന് വിലയിരുത്തി. കുന്നപ്പിള്ളി രാജിവെക്കണോ വേണ്ടയോ എന്ന വിഷയം കോണ്‍ഗ്രസിന്റെ ധാര്‍മികതയ്ക്ക് വിടുന്നുവെന്നാണ് സിപിഎമ്മിന്റെ പരസ്യ നിലപാട്. കോണ്‍ഗ്രസിനുമേല്‍ സിപിഎം പരോക്ഷമായി രാജി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ രാജി ആവശ്യം പരസ്യമായി ഉന്നയിക്കുന്നില്ല. വിഷയം ഗുരുതരമായി എത്രത്തോളം മുന്നോട്ടുപോകുന്നുവോ അത്രത്തോളം തങ്ങള്‍ക്ക് നല്ലതാണെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.അതേസമയം എല്‍ദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20 നകം വിശദീകരണം നല്‍കണമെന്ന് […]

Kerala

സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറും റാലിയും; മാലിന്യം നീക്കാത്തതിനെ തുടർന്ന് 25,000 രൂപ പിഴ ഈടാക്കി കോർപ്പറേഷൻ

  • 8th October 2022
  • 0 Comments

കണ്ണൂർ: ജവാഹർ സ്റ്റേഡിയത്തിൽ സി.പി.എം. പാർട്ടി കോൺഗ്രസിനെത്തുടർന്നുണ്ടായ മാലിന്യം നീക്കാത്തതിനാൽ പിഴ ഈടാക്കി കോർപ്പറേഷൻ. കരുതൽ ധനമായി നൽകിയ 25,000 രൂപ കോർപ്പറേഷൻ കണ്ടുകെട്ടിയത്. സി.പി.എം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിനും റാലിക്കുമായാണ് ജവഹർ സ്റ്റേഡിയം വിട്ടുനൽകിയത്. പരിപാടിക്കുശേഷം കോർപ്പറേഷന്റെ 23 തൊഴിലാളികൾ രണ്ടുദിവസം വാഹനമുൾപ്പെടെ ഉപയോഗിച്ചാണ് സ്റ്റേഡിയം ശുചീകരിച്ചത്. ഇതിനായി കോർപ്പറേഷന് 42,700 രൂപ ചെലവായി. വൃത്തിയാക്കാൻ കോർപ്പറേഷൻ ചെലവഴിച്ച തുക ഈടാക്കാനായിരുന്നു ആരോഗ്യവിഭാഗം നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ കരുതൽ‌ധനത്തിന് പുറമെയുള്ള 17,700 രൂപ എഴുതിതള്ളാൻ […]

Kerala News

പീഡന പരാതിയില്‍ സിപിഎം നേതാവിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍

  • 7th October 2022
  • 0 Comments

സിപിഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ. പി. ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.ഇയാൾക്കെതിരെ മേപ്പയൂർ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.ചെറുവണ്ണൂർ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്മാണ് ബിജു .രാഷ്ട്രീയ ആവശ്യത്തിനായി പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ നേതാവ് ഉപദ്രവിച്ചു എന്നു കാണിച്ച് ഇക്കഴിഞ്ഞ സെപ്തംബര്‍ 15-ന് വനിതാ നേതാവ് മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.പ്രതിഷേധത്തെ തുടർന്നാണ് ഇയാൾക്കെതിരെ […]

Kerala

സിപിഐയിലെ വിഭാഗീയത മാധ്യമ വ്യാഖ്യാനം മാത്രം, എഴുപത്തിയഞ്ച് വയസ്സായി എന്നതുകൊണ്ട് ഒരു നേതാവിനേയും വഴിയിൽ ഇറക്കി വിടില്ലെന്ന് കാനം രാജേന്ദ്രൻ

  • 4th October 2022
  • 0 Comments

സിപിഐയിലെ വിഭാഗീയത മാധ്യമ വ്യാഖ്യാനം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നേതാക്കൾ സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിനെ വിഭാഗീയതയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ മത്സരിക്കുമെന്ന് സി ദിവകാരൻ പറഞ്ഞിട്ടില്ല. പ്രായപരിധി കാരണം ഒഴിവാക്കിയ നേതാക്കളെ വഴിയിലിറക്കി വിടില്ലെന്നും പോഷക സംഘടനകളിലും പാർട്ടി സ്ഥാപനങ്ങളിലും അവസരം നൽകി നേതാക്കളെ കൂടെ ചേർക്കുമെന്നും കാനം രാജേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. അഭിപ്രായങ്ങൾ പറഞ്ഞതിനുശേഷം പാർട്ടി ഒരു പൊതുനിലപാടിലെത്തിയാൽ നേതാക്കളെല്ലാം ആ പൊതുനിലപാടിനൊപ്പം നിൽക്കുമെന്ന് കാനം രാജേന്ദ്രൻ […]

Kerala News

കോടിയേരിയുടെ വിയോഗം; മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍,സിപിഐ സംസ്ഥാന സമ്മേളനം ചുരുക്കി,തിങ്കളാഴ്ച മൂന്നിടത്ത് ഹര്‍ത്താല്‍

  • 2nd October 2022
  • 0 Comments

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. എയര്‍ ആംബുലന്‍സിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, […]

Kerala News

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നു; കെ സുധാകരൻ

  • 24th September 2022
  • 0 Comments

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാടുമ്പോള്‍ അതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തെത്തുന്നത് സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്.അതിനാലാണ് ജനസ്വീകാര്യത ലഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തുടരെത്തുടരെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം അദ്ദേഹം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും മുസ്ലീം […]

Kerala News

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറ്;പ്രതി പിടിയില്‍

  • 23rd September 2022
  • 0 Comments

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ കേസിലെ പ്രതി പിടിയിൽ.ആർ എസ് എസ് പ്രവർത്തകനായ വടകര പുറമേരി സ്വദേശി നജീഷാണ് പിടിയിലായത്. ദുബായില്‍ ഒളിവിലായിരുന്ന പ്രതിക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് നജീഷ്. 2017 ജൂൺ 7 ന് പുലർച്ചെയായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറുണ്ടായത്. സംഭവത്തിന് പിന്നിൽ ആ‍ര്‍എസ്എസാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ആര്‍ എസ് എസ് പ്രവ‍ര്‍ത്തകരായ കോഴിക്കോട് സ്വദേശി രൂപേഷ്, നാദാപുരം […]

Kerala News

ജയിൽ ഹവാലയിലെ മുഖ്യപ്രതി, മനോ നില തെറ്റിയപോലെ പെരുമാറുന്നു,ഗവർണർക്കെതിരെ സിപിഐ, സിപിഐഎം മുഖപത്രങ്ങൾ

  • 20th September 2022
  • 0 Comments

ഗവർണർക്കെതിരെ ആക്രമണം കടുപ്പിച്ച് സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയു​ഗവും.ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റാണെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയി കുറ്റപ്പെടുത്തുന്നു. ജയിൽ ഹവാലയിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും ലേഖനത്തിൽ വിമർശനമുണ്ട്. ഗവർണർ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയു​ഗത്തിന്റെ വിമർശനം. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോ​ഗിക്കുന്നു. ​ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സ‍ർക്കാരിനെതിരെ ​ഗവർണർ ധൂർത്ത് […]

Kerala News

പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധം;മന്ത്രിയാകണോ സ്പീക്കറാകണോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി ഷംസീർ

  • 3rd September 2022
  • 0 Comments

സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുകയെന്ന് എ എൻ ഷംസീർ.സഭയ്ക്കുള്ളില്‍ ഭരണഘടനാപരമായ രീതിയില്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു.ഒരു ഭരണപക്ഷ എംഎല്‍എ എന്ന നിലയില്‍ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ മുന്നണിയേയും സര്‍ക്കാരിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് മാത്രമാണ് നിയമസഭയിലുണ്ടായിട്ടുള്ളത്. ഒരിക്കലും അത് വ്യക്തിപരമായി ഒരു നേതാവിനോടുമുള്ള പ്രശ്‌നമല്ല. പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഷംസീർ കണ്ണൂരിൽ പറഞ്ഞു.പ്രതിപക്ഷത്തിലേയും ഭരണപക്ഷത്തിലേയും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭയെ നിയന്ത്രിക്കുന്ന ജോലി ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്‍ […]

error: Protected Content !!