Kerala News

വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ഇന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് പോകും

  • 29th August 2022
  • 0 Comments

സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിലാണ് കോടിയേരി വിദഗ്ധ ചികില്‍സയ്ക്കായി പോകുന്നത്. ഇന്നലെ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കോടിയേരിക്ക് പകരം എം വി ഗോവിന്ദന്‍ മാസ്റ്ററാണ് […]

Kerala News

എം വി ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറി

  • 28th August 2022
  • 0 Comments

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറി.എം.വി.ഗോവിന്ദന്‍ പുതിയ സെക്രട്ടറിയാകും. ആരോഗ്യ കാരണങ്ങളാലാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോകും.യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എം.വി.ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും.

Kerala News

ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്;സിപിഎം ഓഫീസ് ആക്രമണത്തിൽ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

  • 28th August 2022
  • 0 Comments

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ഉണ്ടായ കല്ലേറിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെയും കല്ലേറ്.ഇന്നലെ രാത്രിയുണ്ടായ കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.ഒരു സംഘം ആളുകൾ വാഹനത്തിലെത്തി കല്ലുകൾ വലിച്ചെറിയുകയായിരുന്നു.ആക്രമണം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല, അദ്ദേഹം ജില്ലാ കമ്മിറ്റിഓഫീസിലായിരുന്നു.അതേസമയം, സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസിൽ മൂന്ന് എബിവിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാൽ, സതീർഥ്യൻ,ഹരി ശങ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ അഞ്ചു മണിയോടെ ഇവർ […]

Kerala News

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമം;പ്രകോപിപ്പിച്ച് ആക്രമണമുണ്ടാക്കുകയാണെന്ന് ഇ പി ആക്രണം ബിജെപി ഒത്താശയോടെയോടെയെന്ന് ആനാവൂര്‍,

  • 27th August 2022
  • 0 Comments

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം.ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്.ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചു.ആക്രമണത്തിന് പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.ബൈക്കിലെത്തിയ സംഘം റോഡില്‍ നിന്ന് കല്ലെറിയുകയായിരുന്നു. അതേസമയംസമാധാനപരമായ അന്തരീക്ഷം തകർക്കാൻ ആർ.എസ്.എസ് ബോധപൂർവം ശ്രമിക്കുന്നതായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു . കല്ലുകളും ആയുധങ്ങളുമായി വന്ന് ആക്രമണം നടത്തി. ആരെങ്കിലും […]

Kerala News

പാലക്കാട്ടെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം;രാഷ്ട്രീയ വൈരാഗ്യമാണോ പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പൊലീസ്,എട്ട് പ്രതികളെ തിരിച്ചറിഞ്ഞു

  • 15th August 2022
  • 0 Comments

പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു ,കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ വീടിന് മുന്നിൽ വെച്ച് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും […]

Local News

ജനവാസ മേഖലയില്‍ സ്ഥാപിക്കുന്ന കോഴി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു

  • 13th August 2022
  • 0 Comments

പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 13 14 വാര്‍ഡുകളില്‍ പെട്ട ജനവാസ മേഖലയില്‍ സ്ഥാപിക്കുന്ന കോഴി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. ബഹുജന മാര്‍ച്ച് സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ആര്‍ പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ സി വേലായുധന്‍, ടി എ മൊയ്തീന്‍, ഈങ്ങാപ്പുഴ ലോക്കല്‍ സെക്രട്ടറി കെ ഇ വര്‍ഗ്ഗീസ്, കെ വിജയകുമാര്‍ സംസാരിച്ചു. ഏരിയാ കമ്മിറ്റിയംഗം […]

Kerala News

സിപിഐഎം പതാകയ്ക്ക് കീഴെ ദേശീയ പതാക;പാലക്കാട്ട് ദേശീയ പതാകയോട് അനാദരവ്

  • 13th August 2022
  • 0 Comments

മുതലമടയിൽ സിപിഐഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടി.ചെമ്മണാമ്പതി അണ്ണാനഗറിലാണ് സംഭവം.സിപിഐഎം അനുഭാവിയായ ജയരാജന്റെ വീട്ടിലാണ് പതാകയ്ക്ക് കീഴെയായി ദേശീയ പതാക കെട്ടിയത്. പതാക ഉയർത്തിയത് കുട്ടികളാണ് പതാക ഉയർത്തിയതെന്ന് സിപിഐഎം വിശദീകരിച്ചു.സംഭവം വിവാദമായതോടെ ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.

Kerala News

പാര്‍ട്ടി നിലപാടിന് വിരുദ്ധം; കോഴിക്കോട് മേയറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം

  • 8th August 2022
  • 0 Comments

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ നേതൃത്വം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആണ് ബീന ഫിലിപ്പിന്റെ നിലപാട് തള്ളിക്കൊണ്ട് പ്രസ്താവനയിറക്കിയത്. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.ഐ.(എം )എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് .ഇത് സി.പി.ഐ.എം. ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല .അക്കാരണം കൊണ്ട് […]

Kerala News

സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് കോൺഗ്രസ്;മേയർ എല്ലാവരുടെയുമെന്ന് ബി ജെ പി,പിന്തുണ

  • 8th August 2022
  • 0 Comments

ആർഎസ്എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിമർശനവുമായി കോൺഗ്രസ്. സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വിമർശിച്ചു. മേയര്‍ക്കെതിരെ സിപിഐഎം നടപടിയെടുക്കാന്‍ തയ്യാറാണോയെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു.വിവാദത്തില്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിന് പിന്തുണയുമായി ബി.ജെ.പി.മേയര്‍ എന്ന നിലയിലാണ് ബീനാ ഫിലിപ്പ് പരിപാടിയില്‍ പങ്കെടുത്തത്. സിപി.ഐ.എം പരിപാടിയില്‍ പങ്കെടുക്കണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, സാംസ്‌കാരിക വേദികളില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ ഒരുമിച്ച് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബി.ജെ.പി കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ.സജീവന്‍ […]

Kerala News

വിഎച്ച്പി നേതാവ് സുഭാഷ് ചന്ദ് സിപിഎമ്മിലേക്ക്;വര്‍ഗീയ കലാപങ്ങളുടെ ശവപറമ്പായി ഇന്ത്യ മാറും കുറിപ്പ്

  • 3rd August 2022
  • 0 Comments

വി.എച്ച്.പി. എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുഭാഷ് ചന്ദ് സി.പി.എമ്മിലേക്ക്.സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുള്ളതിനാല്‍ എല്ലാ പദവികളും രാജിവെച്ചുവെന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.വാർത്താക്കുറിപ്പിലൂടെയാണ് അഡ്വ.എസ്.സുഭാഷ് രാജിക്കാര്യം അറിയിച്ചത്. വി.എച്ച്.പി. ജില്ലാ പ്രസിഡന്റിന് പുറമെ കേരള ഹൈക്കോടതിയില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ (സി.ജി.സി.), തപസ്യ – തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആളാണ് സുഭാഷ് ചന്ദ്. മതേതരത്വം ഭരണഘടനയുടെ […]

error: Protected Content !!