ജില്ലയില്‍ 39 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 32 പേര്‍ക്ക്
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 5) 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 32 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകളും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 799 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 227 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 63 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 97 […]








