Trending

കോവിഡ് ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ച . ഇരിക്കൂര്‍ മാങ്ങോട് സ്വദേശി യശോധ (59)യാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത് ഇരിക്കൂര്‍ മാങ്ങോട് സ്വദേശി രള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് യശോധ മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു ഇവരുടെ രോഗം രേഖപെടുത്തിയത്

News

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. കാസര്‍ഗോട്ട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

National News

ബി.എസ് യെദ്യൂരപ്പയുടെ മകൾക്കും കോവിഡ്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസമാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് മകളും കോവിഡ് ബാധിതയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. തുടർ ചികിത്സയ്ക്കായി മകളെ ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.അദ്ദേഹവും ഇതേ ആശുപത്രിയിൽ കഴിയുകയാണ്.

Kerala

കോഴിക്കോട് ജില്ലയിൽ ഒരു കോവിഡ് മരണം

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി (70) ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം കോഴിക്കോട്ടെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും. ആരോഗ്യനില വഷളായ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ചികില്‍സ നടക്കുന്നതിനിടെ ഇന്നുപുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.

National News

കർണാടക മുഖ്യമന്ത്രി ബി.എസ് യെദൂരിയപ്പയ്ക്ക് കോവിഡ്

  • 2nd August 2020
  • 0 Comments

കർണാടക മുഖ്യമന്ത്രി ബി.എസ് യെദൂരിയപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ അദ്ദേഹത്തിന്റെ ഓഫീസിലെ ചില ജീവനക്കാർക്ക് കോവിഡ് -19 പോസിറ്റീവായതിനെ തുടർന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് സ്ഥിരീകരണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രോഗം സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഇന്ന് 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 93 പേര്‍ക്ക് രോഗമുക്തി. ജില്ലയില്‍ 50 പേര്‍ക്ക് രോഗബാധ കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 2) 50 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കം വഴി 35 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ 714 കോഴിക്കോട് […]

National News

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു . അമിത് ഷാ തന്നെയാണ് തൻ്റെ ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്. ആർട്ടോഗ്യാ നില തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. ‘രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞാൻ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എൻ്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോവുകയും പരിശോധന നടത്തുകയും ചെയ്യണം’- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Kerala News

ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുൾപ്പടെ ഒമ്പത് പോലീസുകാർക്ക് കോവിഡ്

തിരുവനന്തപുരം: കോവിഡ് സംസ്ഥാനത്ത് വ്യാപിക്കുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കൂടെയുള്ള എട്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എം.എല്‍.എ ബി. സത്യന്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. സമ്പർക്കത്തിലുള്ള മുഴുവൻ പേരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഡി.വൈ.എസ്.പിയുടെ കൂടെ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയിരിക്കുന്നത്.പൂന്തുറ പൊലീസ് സ്റ്റേഷനിലെ പുത്തന്‍പള്ളി സ്വദേശിയായ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Kerala

കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാര്‍ക്ക് കോവിഡ്

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആളുകൾക്ക് ഇന്ന് തന്നെ പരിശോധന നടത്തും. റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് 14 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തുടര്‍ന്നും തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

National News

ഇന്നും കോവിഡ് രോഗികൾ അരലക്ഷം കടന്നു രാജ്യം ആശങ്കയിൽ

ന്യൂ ഡൽഹി: രാജ്യത്ത് അതിശക്തമായ കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ പ്രതി ദിന കണക്കുകളിൽ രോഗികളുടെ എണ്ണം 50000 കടക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. നിലോയ്വിൽ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 17,50,724 ആയി. 853 പേര് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,364 ആയി രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ ഇതുവരെ 4,31,719 […]

error: Protected Content !!