പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് . ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നുവെന്ന് വിഡിയോയിൽ അദ്ദേഹം പറയുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭ്യമാകുന്ന വിവരം.