National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 93,337 പുതിയ രോഗികൾ

  • 19th September 2020
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു കഴിഞ്ഞ ദിവസം 1247 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 85,619 ആയി ഉയര്‍ന്നു. അതേസമയം രോഗമുക്തി നിരക്കില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 95,880 പേര്‍ രോഗമുക്തി നേടി.

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 404 പേർക്ക് കോവിഡ്

  • 18th September 2020
  • 0 Comments

ജില്ലയില്‍ 404 പേര്‍ക്ക് കോവിഡ് രോഗമുക്തി 348 ജില്ലയില്‍ ഇന്ന് 404 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 6 ആരോഗ്യപ്രവർത്തകർക്കും […]

Local News

കുന്ദമംഗലത്ത് നടന്ന ആന്റിജൻ പരിശോധനയിൽ 7 പേർക്ക് കോവിഡ്

  • 18th September 2020
  • 0 Comments

കോഴിക്കോട് : രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ ഏഴ് പേർക്ക് കോവിഡ്. ആറു പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ്. ഒരാൾ കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള വ്യക്തിയാണ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 19 ൽ രണ്ടാൾക്കും വാർഡ് 23, 2,6, 7 വാർഡുകളിൽ ഓരോരുത്തർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് 213 പേർക്ക് പരിശോധന നടത്തി ഇതിൽ […]

News

ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു

  • 18th September 2020
  • 0 Comments

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി കടന്ന് 3.03 ആയി. മരണസംഖ്യയിലും വാൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 950,139 പേരാണ് മരണമടഞ്ഞത്. 22,020,922 പേർ രോഗമുക്തി നേടി. അമേരിക്കയാണ് രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിൽ, ഇന്ത്യ രണ്ടാമതും ബ്രസീൽ മൂന്നാമതുമാണ് അമേരിക്കയിൽ ഇതുവരെ 6,874,139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 202,195 ആയി ഉയർന്നു. 4,152,090 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ […]

Kerala

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 96,424 പുതിയ രോഗികൾ

  • 18th September 2020
  • 0 Comments

ഇന്ത്യയിൽ കോവിഡ‍് രോ​ഗവ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ കഴിഞ്ഞ ദിവസം 96,424 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1174 പേരാണ് കോവിഡ്​ ബാധിച്ച്​ മരിച്ചത്. ഇതോടെ കോവിഡ്​ മരണം 84,372 ആയി. മരണനിരക്ക്​ 1.62 ശതമാനമാണ്​. 10,17,754 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 41.12 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക്​ 78.86 ശതമാനമായി ഉയർന്നു.

Kerala

കോഴിക്കോട് ജില്ലയിൽ 545 പേർക്ക് കോവിഡ്

  • 17th September 2020
  • 0 Comments

ജില്ലയില്‍ 545 പേര്‍ക്ക് കോവിഡ് രോഗമുക്തി 275 ജില്ലയില്‍ ഇന്ന് 545 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 490 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 167 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല.എടച്ചേരിയിൽ 94 പേർക്കും […]

Kerala

സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കോവിഡ്

  • 17th September 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 71 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് . ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

News

കോവിഡ് വ്യാപനം – കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  • 17th September 2020
  • 0 Comments

കോഴിക്കോട് : ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ ദിവസത്തില്‍ 5000ലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. രോഗ ബാധിതരെ ശുശ്രൂഷിക്കാനുള്ള സംവിധാനവും സജ്ജമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഗവ. ജനറല്‍ ആശുപത്രി (ബീച്ച്ആശുപത്രി) എന്നീ കോവിഡ് ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യമേഖലയുമായി സഹകരിച്ച് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് മൊടക്കല്ലൂര്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ് മണാശ്ശേരി എന്നിവിടങ്ങളിലും കോവിഡ് […]

Kerala

സമര ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരന് കോവിഡ്

  • 17th September 2020
  • 0 Comments

കണ്ണൂർ : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സമരങ്ങളിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. മയ്യിൽ സ്വദേശിക്കാരനായ കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരനാണ് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരികരണം. ഇതേ തുടർന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാർ നിരീക്ഷണത്തിൽ പോയി. പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി.

Kerala

കുന്ദമംഗലത്ത് 5 പേർക്ക് കോവിഡ്

  • 17th September 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ അഞ്ചു പേർക്ക് കോവിഡ്. പല സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരണം. വാർഡ് 23 ൽ രണ്ടു പേർക്കും, 2,4,11 വാർഡുകളിൽ ഓരോരുത്തർക്ക് വീതവുമാണ് ഇന്ന് ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിശോധനയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കർശനമായ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു

error: Protected Content !!