കോഴിക്കോട് പാളയം മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ ജില്ലാ കലക്ടറുടെ ഉത്തരവ്
കോഴിക്കോട്: പാളയം മാർക്കറ്റിൽ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിൽ 233 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. സെപ്റ്റംബർ 24 മുതൽ 30വരെയാണ് മാർക്കറ്റ് അടക്കുക. അന്യസംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറിയുമായി പാളയം മാർക്കറ്റിലേക്കു വരുന്ന വണ്ടികൾ തടമ്പാട്ട്താഴത്തുള്ള അഗ്രികൾച്ചറൽ മാർക്കറ്റ് വഴി വിതരണം ചെയ്യാൻ നിർദ്ദേശം നൽകി. മാർക്കറ്റ് തുറക്കുന്നതിനുമുമ്പ് അണുനശീകരണം നടത്തും. ഏഴു ദിവസത്തിനു ശേഷം കോവിഡ് പരിശോധനക്ക് വിധേയരായ രോഗലക്ഷണങ്ങളില്ലാത്തവർക്കു മാത്രമേ മാർക്കറ്റിൽ കച്ചവടത്തിന് അനുമതി […]






