കുന്ദമംഗലത്ത് 21 പേർക്ക് കോവിഡ്

  • 26th December 2020
  • 0 Comments

കാരന്തൂർ AMLPസ്കൂളിൽ വെച്ച് നടത്തിയ കോവിഡ് ടെസ്റ്റിൽ കുന്ദമംഗലത്ത് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരു കേസ് കോർപ്പറേഷനിലും ഒരു റിപീറ്റ്‌ ടെസ്റ്റും ഉൾപ്പെടെ ആകെ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെആന്റിജൻ ടെസ്റ്റ് 138 ഉം ആർ ടി പി സി ആർ -38 ഉം ആണ് നടന്നത് വാർഡ് തിരിച്ചുള്ള കണക്ക്=1 -7 ,2 -1 ,4 -4 ,5 -2 ,6 -1, 7 -1 ,8 -2 ,18 -1 ,13 -2, […]

ജില്ലയിൽ ഇന്ന് 588 പേർക്ക് കോവിഡ്

  • 25th December 2020
  • 0 Comments

ജില്ലയിൽ 588 പേർക്ക് കോവിഡ് 477 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍ ഇന്ന് (25/12/2020) 588 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും പോസിറ്റീവ് ആയിട്ടുണ്ട്. സമ്പര്‍ക്കം വഴി 553 പേർക്കാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 29 പോസിറ്റീവ് കേസുകളുണ്ട്. 5043 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആറ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. […]

ജില്ലയില്‍ 518 പേര്‍ക്ക് കോവിഡ്

  • 24th December 2020
  • 0 Comments

ജില്ലയില്‍ ഇന്ന് 518 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റിവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 490 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6063 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 599 പേര്‍ കൂടി രോഗമുക്തി നേടി. വിദേശത്ത് നിന്ന് […]

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് ബാധിതരാകുന്ന നേതാക്കളുടെ എണ്ണംകൂടുന്നു; ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്

  • 24th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കൾ കൊവിഡ് ബാധിതരാകുന്നതിൽ ആശങ്കപ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എംകെ മുനീർ, കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തെയൊന്നാകെ കൊവിഡ് പിടികൂടിയത് പ്രചാരണത്തേയും പാർട്ടിയുടെ പ്രകടനത്തേയും ബാധിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, എഎ ഷുക്കൂർ, എം മുരളി, ഷാനിമോൾ ഉസ്മാൻ , ഡിസിസി പ്രസിഡന്റ് എം ലിജു , […]

Kerala News

ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം ; മാസ്‌കിട്ട്, ഗ്യാപ്പിട്ട്, കൈ കഴുകി

  • 23rd December 2020
  • 0 Comments

ക്രിസ്തുമസും പുതുവത്സരവും ഏറെ കരുതലോടെ ആഘോഷിക്കണം കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. ഒക്‌ടോബര്‍ മാസത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബര്‍ 14 ഓടെ ചികിത്സയിലുള്ളവരുടെ […]

ജില്ലയിൽ 598 പേർക്ക് കോവിഡ്

  • 22nd December 2020
  • 0 Comments

ജില്ലയില്‍ ഇന്ന് 598 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 4 പേർക്കുമാണ് പോസിറ്റിവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം വഴി 576 പേർക്കാണ് രോഗം ബാധിച്ചത്. 6235 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തി നേടി. വിദേശത്ത് […]

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 22nd December 2020
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

കോവിഡ് വ്യാപനം;ബംഗളൂരുവില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം

  • 20th December 2020
  • 0 Comments

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.രോഗം പടരുന്നത് കുറയ്ക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ബാറുകളിലും ഹോട്ടലുകളിലുമുളള ആഘോഷപരിപാടികള്‍, തെരുവുകളിലെ മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയതായി കർണാടക ചീഫ് സെക്രട്ടറി ടി എം വിജയ് ഭാസ്‌കർ പറഞ്ഞു.ഡിസംബർ 30 മുതൽ നാല് ദിവസത്തേക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംജി റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗഡെ റോഡ്, കോരമന്‍ഗല തുടങ്ങിയ തെരുവുകളിലും പുതുവല്‍സരരാവില്‍ പബ്ബുകളിലും റസ്റ്റോറന്റുകളിലുമുള്ള ആഘോഷപരിപാടികളും നിരോധിച്ചു പലയിടങ്ങളിലും ജനങ്ങള്‍ പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി ഒത്തുചേരുന്നു. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം […]

കുന്ദമംഗലത്ത് ഇന്ന് 8 പേർക്ക് കോവിഡ്

  • 20th December 2020
  • 0 Comments

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ടെസ്റ്റിൽ കുന്ദമംഗലത്ത് ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം നടന്ന 54 ആർടിപിസിആർ ടെസ്റ്റിലാണ് ഒരു കേസ്(കൊടുവള്ളി) മറ്റു പഞ്ചായത്തുൾപ്പെടെ 9 പേർക്ക് രോഗം സ്ഥിരീകരിച്ചത്.ആകെ 105 ആന്റിജൻ ടെസ്റ്റും 54 ആർ ടിപിസിആർ ടെസ്റ്റും ആണ് നടന്നത്.

Kerala News

‘കോവിഡിന്റെ പുതിയ ഘട്ടം, വരുന്ന രണ്ടാഴ്ച്ച സംസ്ഥാനത്ത് നിര്‍ണ്ണായകം’; കെ കെ ശൈലജ ടീച്ചര്‍

  • 19th December 2020
  • 0 Comments

സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. വളരെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക. കാരണം രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ തോതില്‍ പകരും. ക്രമാതീതമായി കേസുകള്‍ കൂടിയാല്‍ ആശുപത്രികള്‍ ബുദ്ധിമുട്ടിലാകുമെന്നും ചികിത്സാ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും കെ കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പലരും നിര്‍ദേശങ്ങള്‍ […]

error: Protected Content !!