Kerala kerala politics

‘ചാരക്കേസിന് ശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയതാണ് സോളാർ കേസ് ‘ ; പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കി നിയമസഭയിൽ കെ ടി ജലീൽ

  • 11th September 2023
  • 0 Comments

സോളാർ ഗൂഢാലോചനയിൽ നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കി കെ ടി ജലീൽ. പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത് എന്നും കെ ടി ജലീൽ പറഞ്ഞു. ‘കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനിൽക്കുക എന്നും, ഐഎസ് ആർ ഓ ചാരക്കേസ് ഉണ്ടാക്കിയത് ലീഡർ കെ കരുണാകരനെ വീഴ്ത്താനായിരുന്നുവെന്ന് പറഞ്ഞത് മകനും കെപിസിസി പ്രസിഡന്റുമായിരുന്ന കെ മുരളീധരനായിരുന്നു എന്നും കെ […]

Kerala kerala politics

കെ സുധാകരൻ വീണ്ടും ഇഡിക്ക് മുന്നിൽ; ഇഡിയുടെ ചോദ്യം ചെയ്യൽ പുരാവസ്തു തട്ടിപ്പ് കേസിൽ

  • 11th September 2023
  • 0 Comments

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു കള്ളപ്പണ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്നും ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് സുധാകരൻ ഇ ഡി സംഘത്തിന് മുന്നിൽ എത്തുന്നത്. ആറ് വർഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ സുധാകരന് ഇഡി നിർദ്ദേശം നൽകിയിരുന്നു. സമാനമായ കേസിൽ കെ സുധാകരനെ നേരത്തെ ക്രൈം ബ്രാ‌ഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 2018 ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ […]

National

ഇന്ത്യ ടു ഭാരത്, ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് പേര് മാറ്റാൻ ഒരുങ്ങുന്നത് : ഭാരത് വിവാദത്തിൽ രാഹുൽ ഗാന്ധി

  • 11th September 2023
  • 0 Comments

ഇന്ത്യയുടെ ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് രാജ്യത്തിൻ്റെ പേര് മാറ്റാൻ ഒരുങ്ങുന്നതെന്ന് രാഹുൽ ഗാന്ധി. ഭാരത് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ബ്രിട്ടീഷുകാരുമായി പോരാടി നേടിയ വിജയം തമസ്കരിക്കുന്നു എന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. അദാനി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും രാഹുൽ പറഞ്ഞു.ഭാരത് വിവാദത്തിൽ മുമ്പും രാഹുൽ​ഗാന്ധി പ്രതികരിച്ചിരുന്നു. ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അതേസമയം, […]

Kerala kerala politics

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് കെ മുരളീധരൻ

  • 9th September 2023
  • 0 Comments

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ. മുൻപ് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ് എന്നാണ് കെ.മുരളീധരൻ പറയുന്നത്. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം എന്നും പ്രചരണത്തിന് താനും ഉണ്ടാകും എന്നും മുരളീധരൻ വ്യക്തമാക്കി. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളി വിജയത്തിന് പിന്നിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു.സഹതാപം രണ്ട് തരത്തിൽ […]

Kerala News

പുതുതലമുറയെ ആകർഷിക്കുന്നതിൽ വീഴ്ച പറ്റി; കോൺ​ഗ്രസ് നേതൃത്തത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

  • 9th September 2023
  • 0 Comments

യുഡിഎഫ് നേതൃത്തത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. പുതുപ്പള്ളിയിൽ പ്രതീക്ഷിച്ചതിലും വലിയ വിജയം പാർട്ടിക്ക് ലഭിച്ചു. സഹതാപവും സർക്കാറിന് എതിരായ വികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു, എന്നാൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി എന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. നേതൃത്വം ഒരിടത്ത് തന്നെ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനം കൊണ്ടാണ് മികച്ച വിജയം നേടിയത്. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് സാധിക്കില്ല.അതിനാൽ സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം. പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് […]

Kerala News

പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കി;ചാണ്ടി ഉമ്മനായി ഇന്ന് ആന്റണിയെത്തും, ലിജിനായി അനിലും

  • 1st September 2023
  • 0 Comments

പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കി.പ്രധാന നേതാക്കളെയെല്ലാം പ്രചാരണ രംഗത്ത് എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയും ഇന്ന് വോട്ടു തേടി പുതുപ്പള്ളിയിലെത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്.കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്.അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി […]

National News

വൈഎസ്ആറിന്റെ മകൾ വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നേക്കും;രാഹുലും സോണിയയുമായി കൂടിക്കാഴ്ച നടത്തി

  • 31st August 2023
  • 0 Comments

ആന്ധ്രാപ്രദേശ്‌ മുൻ മുഖ്യമന്ത്രി വൈഎസ്ആറിന്റെ മകളും നിലവിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിള സോണിയാ ഗാന്ധിയുമായി ദില്ലിയിൽ എത്തി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെ സോണിയാഗാന്ധിയുടെ ഓദ്യോഗിക വസതിയായ ജന്‍പഥ് 10-ല്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.കോൺഗ്രസിൽ തന്റെ പാർട്ടി ലയിപ്പിച്ച് ആന്ധ്രയിൽ സഹോദരനും മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ മത്സരിക്കാൻ ശർമിള ആലോചിക്കുന്നുവെന്നാണ് സൂചന. അതേസമയം, തെലങ്കാനയിലെ ഖമ്മം ജില്ലയിലെ പലേരു മണ്ഡലത്തില്‍ […]

Kerala News

ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചു;മൃഗാശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന് പരാതി,പ്രതിഷേധവുമായി കോൺഗ്രസ്

  • 22nd August 2023
  • 0 Comments

ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി പരാതി.പുതുപ്പള്ളി സ്വദേശിനി സതിയമ്മയുടെ പരാതി രാഷ്ട്രീയമായി ഉയര്‍ത്താനാണ് യുഡിഎഫ് തീരുമാനം.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സതിയമ്മയുടെ വീട്ടിലെത്തി സംസാരിച്ചു. മൃഗസംരക്ഷണ ഓഫീസിൽ കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, പി സി വിഷ്ണുനാഥ് എന്നിവരെത്തി പ്രതിഷേധിച്ചു. പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി ഒ സതിയമ്മയെ ജോലിയിൽ തിരിച്ചെടുക്കണം എന്നാണ് ഇവരുടെ ആവശ്യം.കൈതേപ്പാലം മൃഗാശുപത്രിയില്‍ നാലുവര്‍ഷമായും അതിന് മുന്‍പ് വൈക്കത്ത് ആറേഴ് കൊല്ലമായും ജോലി ചെയ്തുവരികയായിരുന്നു സതിയമ്മ. മൃഗാശുപത്രിയില്‍ സ്വീപ്പറായി ജോലി ചെയ്തിരുന്ന […]

National News

‘ഇന്ത്യ’യില്‍ കല്ലുകടി;ഡല്‍ഹിയില്‍ ഏഴ് സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്,നിലപാട് കടുപ്പിച്ച് ആംആദ്മി

  • 17th August 2023
  • 0 Comments

പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ അസ്വാരസ്യങ്ങൾ തുടരുന്നു.ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്.കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്. പിന്നാലെ തന്നെ എഎപി ഇടയുകയായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗം ഈ മാസം അവസാനം മഹാരാഷ്ട്രയില്‍ നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. തലസ്ഥാനത്ത് ഏഴിടങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ നേതാക്കളും എഐസിസി നേതൃത്വവുമായി […]

Kerala News

സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

  • 12th July 2023
  • 0 Comments

ജമാഅത്തെ ഇസ്ലാമിയും കോൺഗ്രസും ചേർന്ന് ഐക്യ പ്രസ്ഥാനം നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ആദ്യം ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് കൃത്യമായ നിലപാട് പറയട്ടെയെന്നും സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. സെമിനാറിനു ദേശീയ പ്രാധാന്യമുണ്ട്. ബിജെപി, ആർഎസ്എസ് അജണ്ടയ്ക്കെതിരാണ്. കോൺഗ്രസിനെ ക്ഷണിക്കില്ല. കേവലം ബില്ലല്ല ഇത്. ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ്. ഫാസിസമാണ്. വർഗീയ നിലപാട് സ്വീകരിക്കാനാവില്ല. കലാപം ഉണ്ടാക്കാനാണിത്. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ്‌ കൃത്യമായ നിലപാട് പറയട്ടെ. […]

error: Protected Content !!