National

55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു; മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ശിവസേന ഷിന്ദേ പക്ഷത്തു ചേര്‍ന്നേക്കും

  • 14th January 2024
  • 0 Comments

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിലേക്കാണ് അദ്ദേഹം പോകുന്നത് എന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് മിലിന്ദ് ദേവ്റയുടെ രാജി. മുംബൈ സൗത്ത് ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഇന്ന് എന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണെന്നാണ് അദ്ദേഹം എക്‌സില്‍(ട്വിറ്റര്‍) കുറിച്ചത്. ‘പാര്‍ട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിന്റെ […]

Kerala

കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനം ആഘോഷിച്ചു

  • 28th December 2023
  • 0 Comments

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂര്‍ ഡിസിസിയില്‍ പാതക ഉയര്‍ത്തി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം കോണ്‍ഗ്രസിനെ തമസ്‌കരിച്ച് ചരിത്രം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍,നാടിന്റെ ഐക്യവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ അസ്തിത്വം അരക്കിട്ട് ഉറപ്പിക്കേണ്ടതുണ്ടെന്ന് ജന്മദിന സന്ദേശത്തില്‍ കെ.സുധാകരന്‍ പറഞ്ഞു. ഈ പോരാട്ടത്തിന് എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും പിന്തുണ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് […]

Kerala

പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; നാലു പേര്‍ അറസ്റ്റില്‍

  • 26th December 2023
  • 0 Comments

പാലക്കാട്: കണ്ണനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. മാത്തൂര്‍ സ്വദേശികളായ നാല് പേരാണ് അറസ്റ്റിലായത്. ദിനേശ്, ഗണേശന്‍, സിദില്‍, സുനില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിനിടയില്‍ ഗണേശന്‍, ദിനേശന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സാമ്പത്തിക പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതികള്‍ പറയുന്നത്. ആക്രമണത്തിനായി യുവാക്കള്‍ എത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് കണ്ണനൂര്‍ ജംഗ്ഷനില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്ക് […]

Kerala

തലസ്ഥാനത്ത് തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തകര്‍ത്തു; ആക്രമണത്തില്‍ കന്റോണ്മെന്റ് എസ് ഐയ്ക്ക് പരുക്ക്

  • 20th December 2023
  • 0 Comments

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തെരുവുയുദ്ധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തകര്‍ത്തു. ആക്രമണത്തില്‍ കന്റോണ്മെന്റ് എസ്‌ഐ ദില്‍ജിത്തിന് പരുക്കേറ്റു. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പതിവിനു വിരുദ്ധമായി പൊലീസ് പലപ്പോഴും സംയമനം പാലിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്താകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പൊലീസിനു […]

Kerala

കോണ്‍ഗ്രസിന്റെ ബഹുജന മാര്‍ച്ച്; സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു; വലിയ പ്രതിഷേധം

  • 20th December 2023
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജന മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 564 പോലീസ് സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. കയര്‍ ഉപയോഗിച്ച് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ കൊച്ചിയില്‍ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കമ്മീഷ്ണര്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധിക്കുന്നത്. […]

kerala politics

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചു; സി രഘുനാഥ് പാര്‍ട്ടി വിടുന്നു

  • 7th December 2023
  • 0 Comments

കണ്ണൂര്‍: ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് പാര്‍ട്ടി വിടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഘുനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് രഘുനാഥ്. 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നാണ് രഘുനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്.

Kerala kerala politics Local Politics

കുന്ദമംഗലം ഗവ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ; വിജയിച്ച യുഡി എസ് എഫ് അംഗങ്ങൾക്ക് സ്വീകരണം നൽകി

  • 1st December 2023
  • 0 Comments

കുന്ദമംഗലം : കുന്ദമംഗലം ഗവൺമെന്റ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎസ്എഫ് അംഗങ്ങൾക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. കുന്ദമംഗലം ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് മുൻ എം എൽ എ യു .സി രാമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ അംഗങ്ങളും എം എസ് എഫ് – കെ എസ് യു പ്രവർത്തകരും അഹ്ലാദ പ്രകടനമായാണ് സ്വീകരണ ചടങ്ങിൽ എത്തിയത്. ചടങ്ങിൽ മൊയ്തീൻ മാസ്റ്റർ, മൂസ മൗലവി, ദിനേശ്പെപെരുമണ്ണ,വിനോദ് പടനിലം, സി വി സംജിത്ത്, […]

Kerala kerala politics Local News

കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ: പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും

  • 26th November 2023
  • 0 Comments

കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും ഉണ്ടായിരുന്നു. കൂടാതെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ആയിരുന്ന മക്കാട്ടില്ലം മാധവൻ നമ്പൂതിരിയും പങ്കെടുത്തു. അബൂബക്കർബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.അതേസമയം നവകേരള സദസിലേക്ക് പ്രതിനിധിയെ അയച്ച് കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ്.മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രാതലിൽ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ ഹുസൈൻ ഓമശ്ശേരി പങ്കെടുത്തു.യു.ഡി.എഫ് ബഹിഷ്ക്കരണം […]

Kerala News

റാലി നടക്കും ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവും; കെ സുധാകരൻ

  • 14th November 2023
  • 0 Comments

അനുമതി തന്നാലും ഇല്ലെങ്കിലും കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഒന്നുകിൽ റാലി നടക്കും ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. അനുമതി നിഷേധിച്ചത് സിപിഎം ആണ്. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും സുധാകരൻ പറഞ്ഞു. എന്തിനാണ് നവകേരള സദസ്സ്?. സർക്കാരിന് നാണവും മാനവും ഉണ്ടോ?. തരൂരടക്കം എല്ലാ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തരൂരിൻ്റെ ലീഗ് റാലിയിലെ പ്രസംഗത്തിലെ ഒറ്റ വാക്കിൽ തൂങ്ങുന്നത് ബുദ്ധിശൂന്യതയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

National News

ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയം; കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന്അഖിലേഷ് യാദവ്

  • 21st October 2023
  • 0 Comments

ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന്സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സെൻസസ് വിവരങ്ങൾ കോൺഗ്രസ് ഭരണകാലത്ത് പുറത്ത് വിട്ടിരുന്നില്ലെന്നും ആദിവാസികളുടേയും പിന്നോക്കക്കാരുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായെന്നും മധ്യപ്രദേശിലെ സീറ്റ് തർക്കത്തെ തുടർന്നുണ്ടായ ഭിന്നതയക്ക് പിന്നാലെ അദ്ദേഹം പറഞ്ഞു..യാണ് വിമർശനം. ജാതി സെൻസസുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാത്തത് ഇതേ കോൺഗ്രസ് പാർട്ടിയായിരുന്നു. ഇപ്പോൾ എല്ലാവർക്കും മനസ്സിലായി, പിന്നോക്കക്കാരുടേയും ആദിവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാൻ സാധിക്കില്ലെന്ന്. ഇപ്പോൾ ജാതി സെൻസസ് വേണം എന്ന […]

error: Protected Content !!