News

കോവിഡ്: കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും ഒരു രൂപ പോലും ചിലവഴിച്ചില്ല

ബംഗ്ളൂരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയില്‍ നിന്നും ഒരു രൂപ പോലും ചിലവഴിച്ചില്ലെന്ന് വിവരാവകാശ രേഖ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 290.98 കോടി രൂപയോളമായിരുന്നു ശേഖരിച്ചത്. എന്നാല്‍ ഇതില്‍ നിന്നും ഒരുരൂപ പോലും ചിലവഴിച്ചിലെന്നാണ് വിവരാവകാശ രേഖ പറയുന്നത്. വെല്‍ഫെയര്‍പാര്‍ട്ടി കര്‍ണാടക ഘടകം ആര്‍.ടി.ഐ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇത് വരെ പണമൊന്നും ചിലവഴിച്ചില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 18 […]

Kerala

ദുരിതാശ്വാസ നിധിയിലേക്ക് ‘ഓര്‍മ’ കൂട്ടായ്മയുടെ ഒരു ലക്ഷം രൂപ

  • 30th June 2020
  • 0 Comments

ജോലിയില്‍നിന്നും വിരമിച്ച റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയായ ‘ഓര്‍മ’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി. ‘ഓര്‍മ’ പ്രസിഡന്റും മുന്‍ ജില്ലാ കലക്ടറുമായ ടി.ഭാസ്‌കരന്‍ ജില്ലകലക്ടര്‍ സംബശിവറാവുവിന് ചെക്ക് കൈമാറി. എഡിഎം റോഷ്‌നി നാരായണന്‍, ‘ഓര്‍മ’ സെക്രട്ടറി അബ്ദുള്‍ അസീസ്, വൈസ് പ്രസിഡന്റ് കെ.കെ.വിജയന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Local

നാല് ജില്ലകളിൽ എയർസ്ട്രിപ്പ് പരിഗണനയിൽ: മുഖ്യമന്ത്രി

  • 13th November 2019
  • 0 Comments

ഇടുക്കി, വയനാട്, കാസര്‍കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കുാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന്റെ പ്രായോഗികതലത്തിലേക്കു കടക്കുന്നതേയുള്ളൂ. ശബരിമല തീര്‍ഥാടകര്‍ക്കുമാത്രമല്ല, തിരുവല്ല, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കും നിര്‍ദിഷ്ട ശബരിമല വിമാനത്താവളം പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ഗണ്യമായ വര്‍ധനവുണ്ട്. അതുകൊണ്ടുതന്നെ പുതിയ വിമാനത്താവളം നിലവിലുള്ളവരെ ബാധിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതീക്ഷിച്ച നിലയില്‍ യാത്രക്കാര്‍ കൂടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു […]

Kerala

സാധാരണക്കാരെ ആദരിക്കുന്ന നില ഉദ്യോഗസ്ഥർ സ്വീകരിക്കണം: മുഖ്യമന്ത്രി

  • 13th November 2019
  • 0 Comments

സാധാരണക്കാരെ അവഗണിക്കുന്നതിന് പകരം ആദരിക്കുന്ന നിലയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനസേവനരംഗത്തെ നൂതനആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ദർബാർ ഹാളിൽ വിതരണം ചെയ്യുകയായിരുന്നു. ഭരണസംവിധാനത്തിൽ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തം പ്രധാനമാണ്. സാധാരണക്കാരൻ ഓഫീസിലെത്തുമ്പോൾ ബന്ധപ്പെട്ട കസേരയിൽ ആളില്ലെങ്കിൽ ആവശ്യം മനസിലാക്കി മറ്റൊരു ഉദ്യോഗസ്ഥൻ കാര്യം നിർവഹിച്ചു കൊടുക്കുന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമാണ്. മെച്ചപ്പെട്ട സേവനത്തിനിടയിലും ചെറിയൊരു വിഭാഗം പരമ്പരാഗതമായി സ്വീകരിച്ചുവരുന്ന തെറ്റായ ശൈലി തുടരുന്നുണ്ട്. ഇത് ഗൗരവമായി കാണണം. സിവിൽ സർവീസിനെ ജനോപകാരപ്രദമായി മാറ്റുന്നതിനെ എതിർക്കുന്നതും ഈ […]

Kerala

റോഡുകളുടെ പുനരുദ്ധാരണം 2020 ഡിസംബർ 31 നകം പൂർത്തിയാക്കണം: മുഖ്യമന്ത്രി

അറ്റകുറ്റ പണികൾ ഉടൻ നടത്തണം  കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളിൽ അറ്റകുറ്റ പണികളും പുനർനിർമ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ പരിശോധിക്കാൻ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 295 കിലോമീറ്റർ ദൈർഘ്യം വരുന്ന 31 റോഡുകൾക്കായി മുന്നൂറ് കോടി രൂപ ലോകബാങ്കിന്റെ വികസനനയ […]

News

വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

വാളയാറില്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കണ്ടു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മലയാള വേദി പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സോഷ്യല്‍മീഡിയയിലും സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധമുണ്ടായി. വിഷയത്തില്‍ ദേശീയ കമ്മീഷനുകളും ശക്തമായ നിലപാട് ആണ് എടുത്തത്.

Kerala Local

നദികളിലെയും പുഴകളിലെയും മണൽ സമയബന്ധിതമായി നീക്കാൻ തീരുമാനം

2018-ലെ മഹാപ്രളയത്തിലും ഈ വർഷത്തെ തീവ്രമഴയിലും പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കൽ മണ്ണും നീക്കം ചെയ്യാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പുഴകളുടെയും നദികളുടെയും സംരക്ഷണ ത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും ഈ നടപടി അനിവാര്യ മാണെന്ന് യോഗം വിലയിരുത്തി. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, വനം മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് […]

Kerala

പാലാ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പിണറായി വിജയന്‍

  • 27th September 2019
  • 0 Comments

തിരുവനന്തപുരം: പാലായിലെ ചരിത്ര വിജയത്തില്‍് ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയം സമ്മാനിച്ച ജനങ്ങള്‍ക്കു നന്ദി പറയുന്നതായി മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണു ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Kerala

പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം, വീട് നഷ്ടമായവര്‍ക്ക് 10 ലക്ഷം നല്‍കാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷംരൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവരെ 95 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍ വാസയോഗ്യമല്ലാതായവര്‍ക്കും (70 ശതമാനത്തിന് മുകളില്‍), പൂര്‍ണമായി തകര്‍ന്നവര്‍ക്കും 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ 6 ലക്ഷവും ചേര്‍ത്ത് 10 ലക്ഷം രൂപ നല്‍കും. പ്രളയ ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 10,000 രൂപ വരെ അടിയന്തര സഹായം നല്‍കും. ദുരന്ത ബാധിതര്‍ക്ക് […]

Kerala

തന്റെ സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

ആരു പറഞ്ഞു കേരളത്തിന് കൈത്തങ്ങാവാൻ ആളുകളില്ലെന്ന്. ഒരു ജനതമുഴുവൻ ദുരിത ബാധിതർക്ക് ഒപ്പം ഉണ്ടെന്ന് വിളിച്ചോതുന്ന വാർത്തകളാണ് നവ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. പെരുന്നാളിനായി വിൽക്കാൻ എത്തിച്ച വസ്ത്രം പ്രളയ ബാധിതർക്കായി നൽകി പെരുന്നാൾ ആഘോഷിച്ച നൗഷാദുമാരുടെ കേരളം. ഇതോടൊപ്പംതന്നെ മാതൃകയുമായി മാറുകയാണ് മറ്റൊരു യുവാവ്. പണമില്ലാത്തതിനാൽ തന്റെ ഇരുചക്ര വാഹനം വിറ്റ് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി നൽകാൻ തീരുമാനിച്ച ആദി ബാലസുധ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദി ഈ വിവരം പങ്കു വെച്ചത്. മാത്രമല്ല ചിത്രകാരൻ കൂടിയായ […]

error: Protected Content !!