National

ബംഗാളിലെ സര്‍വകലാശാലകളില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റും, പകരം മുഖ്യമന്ത്രി ചാന്‍സിലര്‍

ബംഗാളിലെ സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ മുഖ്യമന്ത്രി ചാന്‍സലറാകും. ബംഗാള്‍ മന്ത്രിസഭയുടേതാണ് തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ ചുമതല കൂടി വഹിക്കും. നിലവിലുള്ള രീതിയനുസരിച്ച് ഗവര്‍ണറാണ് സംസ്ഥാനത്തെ ചാന്‍സലര്‍. ഈ സമ്പ്രദായത്തിനാണ് തൃണമൂല്‍ സര്‍ക്കാര്‍ അന്ത്യം കുറിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ജഗദീപ് ദാന്‍കറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന പോരിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത തീരുമാനം എടുത്തത്. സര്‍ക്കാര്‍ നേരത്തേ തന്നെ എടുത്ത ഈ തീരുമാനത്തിന് ഇന്ന് നിയമസഭ അംഗീകാരം നല്‍കുകയായിരുന്നു. മറ്റ് […]

Kerala News

മുഖ്യമന്ത്രിയിൽ വിശ്വാസം,എനിക്കൊപ്പമെന്ന് ഉറപ്പ് നൽകി,ആരുടെയും വായ അടച്ചുവെക്കാനാവില്ല പറയുന്നവര്‍ പറയട്ടെ’ കൂടിക്കാഴ്ചയ്ക്കുശേഷം അതിജീവിത

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടിയില്‍ വളരെ സന്തോഷമുണ്ടെന്ന് അതിജീവിത.താൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസിലെ ചില ആശങ്കകൾ കോടതിയിൽ ഉന്നയിക്കുകയായിരുന്നു. അത് സർക്കാരിനെതിരെ എന്ന നിലയിൽ കൺവേ ചെയ്യപ്പെട്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും അദ്ദേഹത്തെ കാര്യങ്ങള്‍ കൃത്യമായി ധരിപ്പിക്കാന്‍ സാധിച്ചതായും അതിജീവിത പ്രതികരിച്ചു. സത്യാവസ്ഥ പുറത്തുവരണമെന്നും മന്ത്രിമാരുടെ വിമര്‍ശനത്തില്‍ ഒന്നും പറയാനില്ലെന്നും […]

Kerala News

എട്ട് മിനുട്ട് നീണ്ട കൂടിക്കാഴ്ച,മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; ഡിജിപിയെയും എഡിജിപി ക്രൈമിനെയും അടിയന്തരമായി വിളിച്ച് പിണറായി

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത.രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു എന്നാണ് വിവരം. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. സെക്രട്ടറിയേറ്റില്‍ ഡെബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടിയെത്തിയത്.കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സർക്കാറും കൂടിക്കാഴ്ച നടത്തിയത്. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് […]

Kerala News

കേരളത്തിൽ ജനങ്ങൾ കോവിഡ് കൊണ്ട് ബുദ്ധിമുട്ടുന്നു; മുഖ്യമന്ത്രി ഉടൻ തിരിച്ചു വരണം;രമേശ് ചെന്നിത്തല

  • 30th January 2022
  • 0 Comments

കേരളത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുമ്പോള്‍ മുഖ്യമന്ത്രി മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടികള്‍ ഇല്ലാതെ യുഎഇയില്‍ നിൽക്കുന്നത് ശരിയായ നടപടിയല്ലെന്നും യുഎഇ പരിപാടി വെട്ടിച്ചുരുക്കി സംസ്ഥാനത്തേക്ക് മടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വന്നിരിക്കുന്ന അലംഭാവം വേണ്ടത്ര ഏകോപനമില്ലാത്തത് കൊണ്ടാണ്. കോവിഡ് ബാധിക്കുന്നവര്‍ക്ക് മരുന്നുമില്ല ചികിത്സയും ലഭിക്കുന്നില്ല. കോവിഡ് ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. അതിന്റെ ഫലമായി വീട്ടിലുളലവര്‍ക്കും കോവിഡ് […]

Kerala News

കൈതപ്രം വിശ്വനാഥന്‍റെ നിര്യാണം ; അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

  • 29th December 2021
  • 0 Comments

പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍റെ അകാല വിയോഗം അങ്ങേയറ്റം ദു:ഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്ത്രീയ സംഗീതത്തിൻ്റെ ഭാവം പകരുന്നതിന് വിജയകരമാം വിധം ശ്രമിച്ച സംഗീത സംവിധായകനാണദ്ദേഹം. കുറച്ചു ഗാനങ്ങൾ കൊണ്ട് ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക്പ്രിയങ്കരനായി മാറിയ പ്രതിഭയാണ് കൈതപ്രം വിശ്വനാഥന്‍. അദ്ദേഹത്തിന്‍റെകുടുംബത്തിന്‍റെയും സംഗീതാസ്വാദകരുടെയും ദു:ഖത്തില്‍പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2001 ലെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കൈതപ്രം വിശ്വനാഥന്‍ ചുരുങ്ങിയ കാലം കൊണ്ട് ചലച്ചിത്ര സംഗീത മേഖലയില്‍ […]

Kerala News

പബ്ബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മ;കോവിഡ് തീര്‍ന്നശേഷം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

  • 3rd November 2021
  • 0 Comments

സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന കാര്യം കോവിഡ് തീരുന്ന മുറയ്ക്ക് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി പബ്ബുകള്‍ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കുന്നതിനാണ് പബ്ബുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഒരു ആലോചന […]

Kerala News

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായുള്ള ഭൗതികസാഹചര്യം ഒരുക്കണം – വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

  • 16th June 2021
  • 0 Comments

സംസ്ഥാനത്തെ 140 എം.എല്‍.എമാരും സ്വമനസ്സാലെ അവരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 4 കോടി രൂപ വീതം (560 കോടി) സര്‍ക്കാരിലേക്ക് തിരികെ നല്‍കിയിട്ടുണ്ട്. കോവിഡ് കാലഘട്ടത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് നിരവധി ഭൗതികസാഹചര്യങ്ങളുടെ കുറവ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നേരിടുന്നുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകള്‍, ടെലിവിഷന്‍, മറ്റു അനുബന്ധ ഘടകങ്ങള്‍ എന്നിവ വാങ്ങുന്നതിന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും എണ്ണം വളരെ കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ഡാറ്റ സംവിധാനം കൃത്യമായി ലഭ്യമാകാത്തതും ഒരു […]

National News

ആയിരം ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ആയിരം ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഓക്‌സിജന്റെ ആവശ്യം വര്‍ധിച്ചേക്കാം. അടിയന്തരമായി ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ വെന്റിലേറ്ററുകളും ഐസിയു കിടക്കകളും നിറയുകയാണ്. ലിക്വിഡ് ഓക്‌സിജന് പുറമേ ഓക്‌സിജന്‍ ടാങ്കറുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിനിടെ തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓക്‌സിജന്‍ ക്ഷാമത്തേത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. ശ്രീചിത്രയില്‍ ന്യൂറോ, […]

Kerala News

ബോംബിൽ ഒന്നിതാണെങ്കിൽ അതും ചീറ്റി പോകും ; ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി

  • 2nd April 2021
  • 0 Comments

ലോഡ്ഡ്‌ഷെഡ്ഡിങ് ഒരിക്കല്‍ പോലുമുണ്ടാവാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു . ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തലയുടെ ആരോപണം . ഈ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി നേരത്തെ കരുതിയ ബോംബില്‍ ഒന്നിതാണെങ്കില്‍ അതും […]

Kerala

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 396 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്. 130 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. സംസ്ഥാനത്ത ഇന്ന് ഒരു മരണവും സംഭവിച്ചിട്ടുണ്ട്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം രോഗം ബാധിച്ചു. സമ്പര്‍ക്ക് രോഗികളില്‍ 26 പേരുടെ ഉറവിടം വ്യക്തമല്ല. ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. സംസ്ഥാനതത്് […]

error: Protected Content !!