Local

അധ്യാപക നിയമനം

കുന്ദമംഗലം: ചാത്തമംഗലം ഗവ.എല്‍ പി.സ്‌കൂളില്‍ എല്‍.പി.എസ്.എ.തസ്തികകയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യു 6-12-19 വെള്ളിയാഴ്ച 2 മണിയ്ക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിക്കുന്നു.

Local

ലോക പ്രമേഹ ദിനം; കൂട്ടയോട്ടവും ബോധവല്‍ക്കരണവും നടത്തി

  • 14th November 2019
  • 0 Comments

ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും പ്രമേഹവും കുടുംബവും എന്ന സന്ദേശം ഉയര്‍ത്തി കാട്ടി കൂട്ടയോട്ടവും ആരോഗ്യ ബോധവല്‍ക്കരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബീന. കെ.എസ്. ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ടി. എ രമേശന്‍ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ മനോജ് , എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍. സുനില്‍കുമാര്‍. പി. എസ്. ക്ളാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍. പി. വി സ്വാഗതം […]

Local

സൗജന്യ ഫുട്ബോള്‍ പരിശീലന പദ്ധതി

  • 13th November 2019
  • 0 Comments

          സംസ്ഥാന സര്‍ക്കാര്‍ കായിക യുവജന കാര്യാലയം മുഖേന പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഗ്രാസ് റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതിയായ കിക്കോഫിന്റെ സെലക്ഷന്‍ 16-11-2019 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചാത്തമംഗലം ആര്‍.ഇ.സി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുന്നതാണ്. 2009, 2010, 2011 വര്‍ഷങ്ങളില്‍ ജനിച്ച പെണ്‍കുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി ഫുട്ബോള്‍ പരിശീലിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സ്പോര്‍ട്സ് യൂനിഫോര്‍മില്‍ ഗ്രൗണ്ടില്‍ ഹാജരാവേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി […]

News

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം;ക്രിക്കറ്റില്‍ഫീനിക്‌സ് എരിമല ചാമ്പ്യന്‍മാര്‍

ചാത്തമംഗലം; കേരളോത്സവത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫീനിക്‌സ് എരിമല ചാമ്പ്യന്‍മാരായി. പൂളക്കോട് മിനി സ്റ്റേഡിയത്തില്‍ നടന്ന ് ടൂര്‍ണമെന്റ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘടനം ചെയ്തു, വാര്‍ഡ് മെമ്പര്‍ ശോഭന, പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

Local

സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് ക്യാംപ് 27ന് തുടങ്ങും

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്‍.ഐ.ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ കൗണ്‍സലിംഗ് ക്യാംപിന് ഒക്: 27 ന് തുടക്കമാകും.നവം: 3,9,10 തീയ്യതികളിലും ക്യാംപ് ഉണ്ടാകും. 27 ന് (ഞായര്‍) രാവിലെ 9 മണിക്ക് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബീന ഉദ്ഘാടനം ചെയ്യും. സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ: ഐ.പി.അബ്ദുസലാം അധ്യക്ഷത വഹിക്കും. കോഴിക്കേട് സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ: എം.അബ്ദുറഹിമാന്‍ പ്രൊജക്ട് വിശദീകരണം നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 തികഞ്ഞ […]

Local

ചാത്തമംഗലം അപകടത്തില്‍ പരുക്കേറ്റ ഖാസിം ദാരിമിയും മരണപ്പെട്ടു

ചാത്തമംഗലം: ചാത്തമംഗലത്തെ കാര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വെണ്ണക്കോട് കരുവന് കാവില്‍ ഖാസിം ദാരിമി (62)മരണപ്പെട്ടു. വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ച ആണ് ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം വെച്ചു അപകടം ഉണ്ടായത്, അപകടത്തെ തുടര്‍ന്ന് വെണ്ണക്കോട് സ്വദേശിയുമായ അബ്ദുള്ള (36) നേരത്തെ മരണപ്പെട്ടിരുന്നു, കദീജയാണ് മരിച്ച ഖാസിം ദാരിമിയുടെ ഭാര്യ, മക്കള്‍: ശാക്കിര്‍ സഖാഫി , മുഹ്‌സിന്‍ ,ബുര്‍ഹാനുദ്ധീന്‍, കബറടക്കം ഇന്ന് (വെള്ളി) ഉച്ചക്ക് വെണ്ണക്കോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍

Local

കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

 കുന്ദമംഗലം, ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി സ്വാഭാവിക മാതൃകാ വനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ ആവിഷ്ക്കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാക്കൂട്ടം എ എം യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ സൗദ, ശ്രീബ പുൽക്കുന്നുമ്മൽ, എ കെ ഷൗക്കത്തലി, ഹരിത കേരള മിഷൻ പഞ്ചായത്ത് […]

Local

ചാത്തമംഗലത്തെ കാറപടം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ചാത്തമംഗലം; ചാത്തമംഗലത്ത് കാര്‍ തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. വെണ്ണക്കോട് കരുവന്‍കാവില്‍ അഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദുള്ള(36) ആണ് മരിച്ചത്. അബ്ദുള്ളയുടെ പിതാവിന്റെ സഹോദരന്‍ കാസിം(62), കാസിമിന്റെ മകന്‍ നൂറുല്‍ വാഹിദ്(19) എന്നിവര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറരയോടെ ചാത്തമംഗലത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് മുന്‍വശത്താണ് അപകടം. മൂന്നുപേരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുള്ള ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പരുക്കേറ്റ കാസിമിന്റെ നിലയും ഗുരുതരമാണ്. രണ്ടുമാസം മുന്‍പാണ് ഷാര്‍ജയില്‍ നിന്ന് അബ്ദുള്ള നാട്ടിലെത്തിയത്. മുഹ്‌സിനയാണ് ഭാര്യ. മാതാവ് സൈനബ, മക്കള്‍ […]

Local

മൂഴാപ്പാലം പുതുക്കിപ്പണിയല്‍ 1.4 കോടിയുടെ ഭരണാനുമതി

  • 26th September 2019
  • 0 Comments

ചാത്തമംഗലം; മാവൂര്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂഴാപ്പാലം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അടിഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം അപകടാവസ്ഥയിലായിരുന്നു. ബസ് റൂട്ടുള്ള ഈ പാലം പി.സി ദാമോദരന്‍ നമ്പൂതിരി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുകയും പിന്നീട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ചെയ്തതാണ്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നമുറക്ക് പ്രവൃത്തി ആരംഭിക്കുന്നതാണെന്നും എം.എല്‍.എ അറിയിച്ചു.

Local

എന്‍ഐടിയില്‍ ബിദുദദാനം; 1568 വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കും

  • 20th September 2019
  • 0 Comments

കോഴിക്കോട് : എന്‍ഐടിയില്‍ നാളെ ബിദുദദാന ചടങ്ങ് നടക്കും. വൈകിട്ട് 4ന് ഇന്‍സ്മിറ്റിയൂട്ടിലെ കോണ്‍ വൊക്കേഷന്‍ ഹാളിലാണ് പരിപാടി. 1568 വിദ്യാര്‍ഥികള്‍ ബിരുദം സ്വീകരിക്കും. 910 ബിടെക്കുകാര്‍, 47 ബി ആര്‍ക്കുകാര്‍, 359 എം ടെക്കു കാര്‍, 10 എം പ്ലാനുകാര്‍, 46 എംസിഎക്കാര്‍, 44 എംബിഎ ബിരുദധാരികള്‍, 51 എംഎസിക്കാര്‍, 101 പിഎച്ച്ഡിക്കാര്‍ എന്നിവരാണു ബിരുദം സ്വീകരിക്കുക. ബിരുദദാന ചടങ്ങില്‍ ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ഡോ.ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാവും

error: Protected Content !!