നാദിർഷ സംവിധാനം ചെയ്‌ത ഈശോ, ‘കേശു ഈ വീടിന്‍റെ ഐശ്വര്യംഎന്നീ സിനിമകൾ ക്രൈസ്തവരെ അവഹേളിക്കുന്നത് ; കത്തോലിക്ക കോൺഗ്രസ്
നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നാകനായ ‘കേശു ഈ വീടിന്‍റെ ഐശ്വര്യം എന്നീ പേരുകൾ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും അതിനാൽ നാദിർഷായുടെ സിനിമകൾ നിരോധിക്കണം എന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് രംഗത്ത് . ഏതൊരു ക്രൈസ്തവനും അവന്‍ ജനിക്കുന്ന അന്നുമുതല്‍ മരിക്കുന്നതുവരെ ഈശോയെ ദൈവമായി കാണുന്നവരും ആരാധിക്കുന്നവരുമാണ്. സിനിമക്ക് ഇഷ്ടം പോലെ പേരിടാം. ആ പേരില്‍ സിനിമ ഇടുമ്പോള്‍ അതിനകത്തെ ഓരോ കാരണങ്ങളും നാളെകളില്‍ ചര്‍ച്ചയാകും. ഈശോയില്‍ അങ്ങനെ പറഞ്ഞു, ഈശോയില്‍ ഇങ്ങനെ കാണിച്ചിട്ടുണ്ടായിരുന്നു […]
