Kerala News

വഞ്ചനാ കേസ്‌;സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  • 10th February 2021
  • 0 Comments

വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതി ഉത്തരവ്. നോട്ടീസ് നൽകിയ ശേഷം ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ ചോദ്യം ചെയ്യാം. സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് വിലക്കിയത്. സി.ആര്‍.പി.സി. 41എ പ്രകാരമുള്ള നോട്ടീസ് നല്‍കി വേണം ചോദ്യംചെയ്യലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് മോഹന്‍ അധ്യക്ഷനായ ബെഞ്ചാണ് […]

Kerala News

തൃശൂർ പൊതു സമ്മേളനത്തില്‍ പങ്കെടുത്ത ജെ. പി നദ്ദ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

  • 5th February 2021
  • 0 Comments

ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുത്ത പൊതു സമ്മേളനത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാര കേസെടുത്ത് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്. പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ജെ. പി നദ്ദയെയും ജില്ലാ നേതാക്കളെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.മുതിര്‍ന്ന നേതാക്കളടക്കം കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് ജെ പി നദ്ദ ഉദ്ഘാടനം […]

National News Technology

കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ കേസെടുത്ത് സിബിഐ; കേസ് 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയതിനാല്‍

  • 22nd January 2021
  • 0 Comments

കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. യുകെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. ഗ്ലോബല്‍ സയന്‍സ് റിസേര്‍ച്ച് കമ്പനിക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്. ലോകത്തെ അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കമ്പനി അനധികൃതമായി ശേഖരിച്ചെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ […]

നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചപറ്റി, വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍ സത്യവാങ്മൂലം

  • 2nd November 2020
  • 0 Comments

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പക്ഷപാതപരമായാണ് കോടതി പെരുമാറുന്നതെന്ന് ആരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അടച്ചിട്ട കോടതിയില്‍ പുരോഗമിക്കുന്ന വിചാരണ നടപടിയില്‍ പല സുപ്രധാന മൊഴികള്‍ ഉള്‍പ്പെടെ കോടതി രേഖപ്പെടുത്തിയില്ലെന്നും പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകര്‍ കോടതി മുറിയിലെത്തുകയും മാനസിക പീഢനമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് പരാതിക്കാരി കോടതിമാറ്റം ആവശ്യപ്പെട്ടത്. സര്‍ക്കാറും കോടതിയില്‍ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര […]

മലിനജലം ഒഴുക്കുന്നതിലെ തര്‍ക്കം; അയല്‍വാസിയുടെ കുത്തേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം

  • 30th October 2020
  • 0 Comments

മലിനജലം ഒഴുക്കുന്നതിന്റെ പേരിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലത്ത് 24 കാരിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ അയല്‍വാസി ഉമേഷ്ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ അഭിരാമിയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം കുത്തേറ്റത്. തടയാന്‍ ചെന്ന അഭിരാമിയെയും ഉമേഷ് ആക്രമിക്കുകയായിരുന്നു. അഭിരാമിയ്ക്ക് വയറ്റിലും അമ്മയ്ക്ക് കഴുത്തിനുമാണ് കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് അഭിരാമി മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഭിരാമിയുടെ അമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ ഉമേഷ് ബാബുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ […]

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു

  • 29th October 2020
  • 0 Comments

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ബിനീഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്‌സമെന്റിന് നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. […]

ശിവശങ്കറിനെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്; വൈകുന്നേരം ആറിന് ശേഷം വിശ്രമം അനുവദിക്കണമെന്നും കോടതി

  • 29th October 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ട എം.ശിവശങ്കറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് കോടതി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ഓരോ മൂന്നുമണിക്കൂര്‍ കൂടുമ്പോഴും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആവശ്യപ്പെട്ടത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ അനുമതി. അതിന് ശേഷം പൂര്‍ണ്ണ വിശ്രമം അനുവദിക്കണമെന്നും കോടതി പറഞ്ഞു. ചോദ്യം ചെയ്യലിനു തടസ്സമാവാതെ ആയുര്‍വേദ […]

അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടെന്ന് ഉമ്മന്‍ ചാണ്ടി

  • 28th October 2020
  • 0 Comments

മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായിക്കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന്‍ ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും. അതോടെ സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകും. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഹവാല ഇടപാടിനും സ്വര്‍ണക്കടത്തിനും സര്‍ക്കാരിന്റെ സംരക്ഷണം ലഭിച്ചു. പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു. […]

റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; രണ്ടുപേര്‍ കൂടി പരാതി നല്‍കി, നിലവില്‍ കേസുകള്‍ 89…

  • 28th October 2020
  • 0 Comments

കേസുകളില്‍ റെക്കോര്‍ഡിടാന്‍ എം സി കമറുദ്ധീന്‍; മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തു. മാട്ടൂല്‍ സ്വദേശികളായ മൊയ്തു , അബ്ദുള്‍ കരീം എന്നിവരാണ് പരാതി നല്‍കിയത്. മൊയ്തുവില്‍ നിന്ന് 17 ലക്ഷം രൂപയും അബ്ദുള്‍ കരീമില്‍ നിന്ന് 30 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങിയെന്നാണ് പരാതി. ഇതോടെ നിലവില്‍ കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 89 ആയി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ […]

ദുര്‍ഗ്ഗാദേവിയുടെ വേഷത്തില്‍ ഫോട്ടോ ഷൂട്ട്; മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് യുവതിക്കെതിരെ കേസ്

  • 26th October 2020
  • 0 Comments

ദുര്‍ഗാദേവിയുടെ വേഷത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയതിന് യുവതിയ്‌ക്കെതിരെ കേസ്. ദുര്‍ഗ്ഗാദേവിയെ അപമാനിച്ച് ഫോട്ടോഷൂട്ട് നടത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ ആലുവ ഘടകം നല്‍കിയ പരാതിയില്‍ ദിയ ജോണ്‍ എന്ന യുവതിയ്‌ക്കെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് കേസെടുത്തിരിക്കുന്നത്. ആതിരയെന്ന മോഡലിനെ വെച്ച് ദിയയുടെ സംവിധാനത്തില്‍ നവരാത്രിയോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട്. ദുര്‍ഗാദേവിയുടെ പലതരത്തിലുള്ള 6 ഫോട്ടോകളാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.ഫോട്ടോകളായിരുന്നു. ഇതില്‍ മദ്യക്കുപ്പി കയ്യില്‍ വെച്ചുള്ളതും ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്ന് തോന്നിപ്പിക്കുന്നതുമായ ഫോട്ടോകളുമുണ്ടായിരുന്നു. ഇത് മതവികാരം […]

error: Protected Content !!