Kerala

മലിനജലം ഒഴുക്കുന്നതിലെ തര്‍ക്കം; അയല്‍വാസിയുടെ കുത്തേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം

മലിനജലം ഒഴുക്കുന്നതിലെ തര്‍ക്കം ; കൊല്ലത്ത് അയല്‍വാസി യുവതിയെ കുത്തിക്കൊലപ്പെടുത്തി

മലിനജലം ഒഴുക്കുന്നതിന്റെ പേരിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലത്ത് 24 കാരിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ അയല്‍വാസി ഉമേഷ്ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ അഭിരാമിയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം കുത്തേറ്റത്. തടയാന്‍ ചെന്ന അഭിരാമിയെയും ഉമേഷ് ആക്രമിക്കുകയായിരുന്നു.

അഭിരാമിയ്ക്ക് വയറ്റിലും അമ്മയ്ക്ക് കഴുത്തിനുമാണ് കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് അഭിരാമി മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഭിരാമിയുടെ അമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ ഉമേഷ് ബാബുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

റോഡിലേക്കുള്ള ഓവിലൂടെ മലിനജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമേഷ് ബാബുവിനോട് മലിനജലം ഒഴുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഉമേഷ് ബാബുവിന്റെ വീടിന് എതിര്‍വശത്താണ് അഭിരാമിയുടെ വീട്. മലിനജലം ഒഴുക്കിവിടുന്നതില്‍ ഇവര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബം നിരവധി തവണ പരാതിയും നല്‍കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!