Kerala kerala

ഇടുക്കിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു; ഒരു മരണം, മൂന്നുപേര്‍ക്ക് പരുക്ക്

  • 6th August 2026
  • 0 Comments

ഇടുക്കി ഏലപ്പാറയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇടുക്കി ഏലപ്പാറക്ക് സമീപം നാലാം മൈലില്‍ ആണ് അപകടം നടന്നത്. തിരുവനന്തപുരം സ്വദേശി ജെറിന്‍ (38) ആണ് മരിച്ചത്. ദിവ്യ (29), നവ്യ (26), കൂടാതെ ഒരു കുട്ടിക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

kerala Kerala Local

കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു

  • 5th August 2026
  • 0 Comments

പന്തീരാങ്കാവ് കൊടൽനടക്കാവ് ടാറ്റാ മോട്ടോഴ്‌സ് ഷോറൂമിന് സമീപമുള്ള സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണച്ചു.

kerala Kerala

കുന്ദമംഗലം ന്യൂസിന്റെ ഇടപെടല്‍ ഫലം കണ്ടു; ഭിന്നശേഷിക്കാരനായ മനോജിന്റെ കടയ്ക്കുമുന്നിലെ അപകടത്തില്‍ പെട്ട കാര്‍ നീക്കി

  • 11th June 2026
  • 0 Comments

കുന്ദമംഗലം: ദിവസങ്ങളായി അടഞ്ഞുകിടന്ന ഒരു കുടുംബത്തിന്റെ ഉപജീവനമാര്‍ഗത്തിന് ആശ്വാസമായി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ന്റെ വാര്‍ത്ത. പടനിലം താഴെ വളവില്‍ ലോട്ടറി കച്ചവടവും ചെറിയ പെട്ടിക്കടയും നടത്തി ഉപജീവനം കണ്ടെത്തുന്ന ഭിന്നശേഷിക്കാരനായ കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ വീട്ടില്‍ മനോജിന്റെ ദുരിതത്തിന് ഒടുവില്‍ പരിഹാരമായി.കഴിഞ്ഞ മേയ് 28-ന് പടനിലം വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ മനോജിന്റെ കടക്കും കേടുപാടുകള്‍ വരുത്തിയിരുന്നു കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതോടൊപ്പം കാര്‍ കടയ്ക്കുമുന്നില്‍ തന്നെ കിടക്കുകയും ചെയ്തു. ദിവസങ്ങള്‍ പിന്നിട്ടിട്ടും […]

Kerala kerala

കടയ്ക്കുമുന്നില്‍ കിടക്കുന്ന അപകടകാര്‍, അടഞ്ഞുകിടക്കുന്ന ഉപജീവനം; ഭിന്നശേഷിക്കാരനായ മനോജിന്റെ കണ്ണീര്‍കഥ

  • 11th June 2026
  • 0 Comments

കുന്ദമംഗലം: ഓരോ ദിവസവും രാവിലെ തന്റെ മുച്ചക്ര വാഹനത്തില്‍ എത്തി അടഞ്ഞുകിടക്കുന്ന ലോട്ടറി കടയുടെ മുന്നില്‍ നിസ്സഹായനായി നില്‍ക്കുകയാണ് കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ വീട്ടില്‍ മനോജ്. കട തുറക്കാന്‍ ആഗ്രഹമുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ മനസ്സുണ്ട്. പക്ഷേ കടയ്ക്കുമുന്നില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്ന ഒരു കാര്‍ ആ സ്വപ്നങ്ങള്‍ക്ക് തടസ്സമായി മാറിയിരിക്കുകയാണ്. ഈകാറാണ്ജീവിത സ്വപ്നങ്ങള്‍ക്കും മുടക്കമായത്കഴിഞ്ഞ മേയ് 28-ന് പടനിലം വളവില്‍ അപകടം. ആരാമ്പ്ര ഭാഗത്ത് നിന്ന് എത്തിയ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം മനോജിന്റെ […]

kerala Kerala Trending

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി; തീ പടര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ പരിശോധന തുടരും

കോഴിക്കോട്: കോഴിക്കോട് കാറിന് തീ പിടിച്ചു ഗര്‍ഭിണി മരിച്ച സംഭവത്തില്‍ കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താന്‍ ആയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയറിങ്ങിന് തകരാര്‍ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോര്‍ച്ച ഇല്ലെന്നുമാണ് കണ്ടെത്തല്‍. കാറിന്റെ പിറകില്‍ നിന്നാണ് തീ പടര്‍ന്നത്. കാരണം കണ്ടെത്താന്‍ പരിശോധന തുടരും. ഫോറന്‍സിക് സംഘത്തിന്റെ പരിശോധന തുടരുന്നു. ചെറുവണ്ണൂര്‍ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് […]

Local

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

  • 21st October 2025
  • 0 Comments

പുതുപ്പാടി:  താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവിൽ വെച്ചാണ് സംഭവം. കാർ പൂർണമായും കത്തിനശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു.  കൽപറ്റയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. ചുരത്തിലൂടെയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

Kerala kerala Trending

മലപ്പുറം തെയ്യാലിങ്ങലില്‍ വന്‍ കവര്‍ച്ച; സ്ഥലം വിറ്റ പണവുമായി യുവാക്കള്‍ സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു; രണ്ടുകോടി രൂപ കവര്‍ന്നു

മലപ്പുറം: നന്നമ്പ്ര തെയ്യാലിങ്ങലില്‍ മാരക ആയുധങ്ങളുമായെത്തിയ സംഘം കാര്‍ ആക്രമിച്ച് രണ്ടുകോടി രൂപ കവര്‍ന്നു. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വ്യാഴാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. കൊടിഞ്ഞിയില്‍ നിന്ന് സ്ഥലം വിറ്റ പണവുമായി കാറില്‍ മടങ്ങുന്ന തെന്നല അറക്കല്‍ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്. വസ്തു വിറ്റ പണമായി 1.95 കോടി രൂപയാണ് കാറുലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ കവര്‍ച്ച സംഘം കാറിട്ട് തടയുകയും വടിയും വാളും ഉപയോഗിച്ച് വാഹനം തകര്‍ക്കുകയായിരുന്നു. […]

Kerala kerala

തൃപ്പുണിത്തുറ പേട്ടയില്‍ യൂബര്‍ ടാക്‌സി കാര്‍ കാനയില്‍ വീണു

തൃപ്പുണിത്തുറ പേട്ടയില്‍ യൂബര്‍ ടാക്‌സി കാര്‍ കാനയില്‍ വീണു. ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് കാര്‍ വീണത്. പേട്ട താമരശേരി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. കാനയും റോഡും തിരിച്ചറിയാന്‍ കഴിയാത്ത വിധം സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതിനിടെയാണ് സ്ഥലപരിചയമില്ലാത്ത യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ അപകടത്തില്‍പ്പെട്ടത്. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ വരികയായിരുന്നു. വഴിയാണെന്ന് തെറ്റിദ്ധരിച്ച് കാര്‍ തിരിച്ചപ്പോഴാണ് കാനയിലേക്ക് വീണത്. ഉടന്‍ തന്നെ ഡ്രൈവര്‍ കാറില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. നീണ്ട […]

kerala Kerala

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ വഴിതെറ്റി തോട്ടില്‍ വീണു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു; സംഭവം കോട്ടയത്ത്

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ വഴിതെറ്റി തോട്ടില്‍ വീണു. കോട്ടയം കുറുപ്പുംതറയില്‍ ആണ് സംഭവം. കാറില്‍ ഉണ്ടായിരുന്ന ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62) ഭാര്യ ഷീബ (58) എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടമുണ്ടായത്. നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാന്‍ വെട്ടത്തുള്ള ജോസിയുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. റോഡില്‍ […]

Kerala kerala

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: യുവതിയുടെയും രണ്ട് മക്കളുടെയും നില ഗുരുതരം

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതിയും മക്കളും നിലവിലുളളത്. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളായ എമിലീന മരിയ മാര്‍ട്ടിന്‍, ആല്‍ഫ്രഡ് പാര്‍പ്പിന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂവര്‍ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റൊരു മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിക്ക് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. എല്‍സിയുടെയും മക്കളുടെയും നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു.

error: Protected Content !!