Kerala kerala Trending

മലപ്പുറം തെയ്യാലിങ്ങലില്‍ വന്‍ കവര്‍ച്ച; സ്ഥലം വിറ്റ പണവുമായി യുവാക്കള്‍ സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു; രണ്ടുകോടി രൂപ കവര്‍ന്നു

മലപ്പുറം: നന്നമ്പ്ര തെയ്യാലിങ്ങലില്‍ മാരക ആയുധങ്ങളുമായെത്തിയ സംഘം കാര്‍ ആക്രമിച്ച് രണ്ടുകോടി രൂപ കവര്‍ന്നു. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വ്യാഴാഴ്ച രാത്രി 10മണിയോടെയാണ് സംഭവം.

കൊടിഞ്ഞിയില്‍ നിന്ന് സ്ഥലം വിറ്റ പണവുമായി കാറില്‍ മടങ്ങുന്ന തെന്നല അറക്കല്‍ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്.

വസ്തു വിറ്റ പണമായി 1.95 കോടി രൂപയാണ് കാറുലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ കവര്‍ച്ച സംഘം കാറിട്ട് തടയുകയും വടിയും വാളും ഉപയോഗിച്ച് വാഹനം തകര്‍ക്കുകയായിരുന്നു. കാറിനകത്ത് ബാഗില്‍ സൂക്ഷിച്ച പണമെടുത്ത് സംഘം രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!