kerala Kerala

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: യുവതിയുടെയും രണ്ട് മക്കളുടെയും നില ഗുരുതരം

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതിയും മക്കളും നിലവിലുളളത്. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളായ എമിലീന മരിയ മാര്‍ട്ടിന്‍, ആല്‍ഫ്രഡ് പാര്‍പ്പിന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂവര്‍ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മറ്റൊരു മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിക്ക് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. എല്‍സിയുടെയും മക്കളുടെയും നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു.

Kerala kerala

മലപ്പുറത്ത് കാറ് ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

മലപ്പുറം: തലപ്പാറയില്‍ കാറ് ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല.വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്‌ന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തുകയാണ്.തോട്ടില്‍ ശക്തമായ കുത്തൊഴുക്കും ശക്തമായ മഴയുമാണ് തിരച്ചിലിന് തടസ്സമാകുന്നത്. തിരൂരങ്ങാടി പൊലീസും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.

Kerala kerala

കോഴിക്കോട് ഡിവൈഡറില്‍ ഇടിച്ച് കാര്‍ കത്തി

കോഴിക്കോട് ഡിവൈഡറില്‍ ഇടിച്ച് കാര്‍ കത്തി. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയില്‍ ആയിരുന്നു അപകടം. അപകടത്തില്‍ പരുക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഡിവൈഡറില്‍ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കോഴിക്കോട് പയിമ്പ്ര സ്വദേശി ജയചന്ദ്രനെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മീഞ്ചന്ത ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

kerala Kerala Trending

കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു

കോട്ടയം: വെളിയന്നൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. മൂവാറ്റുപുഴ സ്വദേശി മാത്യു പി ജെ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ വെളിയന്നൂര്‍ താമരക്കാട് ആയിരുന്നു അപകടം. നിയന്ത്രം വിട്ട കാര്‍ വഴിയാത്രികരായ മൂന്ന് പേരെ ഇടിക്കുകയായിരുന്നു. പാലയില്‍ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.

kerala Kerala Local

ചാലിയത്ത് ജങ്കാറില്‍ കയറ്റാനായി പിറകോട്ടെടുത്ത കാര്‍ പുഴയില്‍ വീണു; കാറിലുണ്ടായിരുന്ന ഏഴുപേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: ചാലിയത്ത് നിന്നും ബേപ്പൂരിലേക്ക് പോകാന്‍ കാര്‍ ജങ്കാറില്‍ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാര്‍ പുഴയില്‍ വീണു. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഏഴുപേര്‍ക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകുന്നേരെ ആറുമണിയോടെയാണ് സംഭവം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട മുഹമ്മദ് ഹനീഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ജങ്കാറിലേക്ക് കയറാനായി പിറകോട്ടെടുത്ത കാര്‍ നിയന്ത്രണം വിട്ട് തലകീഴായി പുഴയില്‍ ചെന്ന് പതിക്കുകയായിരുന്നു. നാട്ടുകാരും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സ് […]

kerala Kerala

തൃശൂരില്‍ കാറിന്റെ ചില്ല് തകര്‍ത്ത് ഏഴ് ലക്ഷത്തോളം രൂപ കവര്‍ന്നു

  • 12th February 2025
  • 0 Comments

തൃശൂര്‍: തൃശൂര്‍ പേരാമംഗലത്ത് കാറിന്റെ ചില്ല് തകര്‍ത്ത് ഏഴ് ലക്ഷത്തോളം രൂപ കവര്‍ന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. തൃശ്ശൂരിലെ എഎസ് ട്രേഡേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരന്‍ പേരാമംഗലം സ്വദേശി കടവി ജോര്‍ജ്ജിന്റെ വാഹനത്തില്‍ നിന്നാണ് മോഷ്ടാവ് പണം കവര്‍ന്നത്. രാത്രി കടയടച്ചതിനുശേഷം വീട്ടിലേക്ക് വരുന്നതിനിടെ രാത്രി ഒമ്പതരയോടെ പേരാമംഗലം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി പോയി തിരികെ വന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ത്ത് പണം മോഷ്ടിച്ച വിവരം ജോര്‍ജ്ജ് അറിയുന്നത്. എഎസ് ട്രേഡേഴ്‌സ് സ്ഥാപനം ഉടമ സ്ഥലത്ത് ഇല്ലാത്തതിനെ […]

Kerala kerala

കൊല്ലം അഞ്ചലില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു

കൊല്ലം: കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചു. കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ ശേഷം കത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. വലിയൊരു ശബ്ദം കേട്ടാണ് നാട്ടുകാര്‍ ആ സ്ഥലത്തേക്ക് വരുന്നത്. കാര്‍ കത്തുന്ന ദൃശ്യങ്ങളാണ് കണ്ടത്. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

kerala Kerala Local

ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍

  • 17th December 2024
  • 0 Comments

വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കണിയാമ്പറ്റ സ്വദേശികളായ ഹര്‍ഷിദ് , അഭിരാം എന്നിവരാണ് പിടിയിലായത് . അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത് തടയാന്‍ ചെന്ന പയ്യംമ്പള്ളി സ്വദേശി മാതനാണ് ക്രൂരമായ ആക്രമണത്തിനിരയായത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും പൊലീസിന് നിര്‍ദേശം നല്‍കി. പ്രതികള്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. […]

kerala Kerala

കാര്‍ നല്‍കിയത് വാടകയ്ക്കല്ല; സൗഹൃദത്തിന്റെ പേരില്‍; ഉടമ ഷാമില്‍ ഖാന്‍

  • 3rd December 2024
  • 0 Comments

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട വാഹനം യുവാക്കള്‍ക്ക് നല്‍കിയത് വാടകക്കല്ലെന്ന് ഉടമ ഷാമില്‍ ഖാന്‍. മുഹമ്മദ് ജബ്ബാറുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം നല്‍കിയത്. മെഡിക്കല്‍ കോളജ് പരിസരത്തുവെച്ചാണ് ജബ്ബാറിനെ പരിചയപ്പെട്ടത്. പണം വാങ്ങിയിട്ടില്ലെന്നും ഷാമില്‍ ഖാന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ടവേര വീട്ടിലെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് വാഹനം കൈമാറിയത്. തനിക്കും അഞ്ച് സുഹൃത്തുക്കള്‍ക്കും സിനിമക്ക് പോകണമെന്നും മഴയായതുകൊണ്ട് കാര്‍ തരുമോ എന്നും ചോദിച്ചാണ് ജബ്ബാര്‍ തന്നെ സമീപിച്ചത്. വിദ്യാര്‍ഥിയുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് വാഹനം […]

Kerala kerala

കണ്ണൂര്‍ അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • 3rd December 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. കനത്ത മഴയില്‍ മരക്കൊമ്പ് കാറിന്റെ മുകളില്‍ വീണപ്പോള്‍ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട കാര്‍ ഒരു തെങ്ങിലേക്ക് ഇടിക്കുകയും കുളത്തിലേക്ക് മറിയുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. തൃശൂരില്‍ ഒരു പരീക്ഷ എഴുതിയ ശേഷം ഇമ്മാനുവല്‍ അങ്ങാടിക്കടവിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. വീട്ടിലെത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സംഭവം.

error: Protected Content !!