kerala Kerala

പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

  • 6th November 2024
  • 0 Comments

കൊച്ചി: പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോര്‍ജിന്റെ അംബാസഡര്‍ കാറിനാണ് തീപിടിച്ചത്. പെരുമ്പാവൂര്‍- ആലുവ- മൂന്നാര്‍ റോഡില്‍ ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. കാറില്‍ നിന്ന് പുക ഉയര്‍ന്നത് കണ്ട ഉടനെ ജോര്‍ജും കുടുംബവും പുറത്തിറങ്ങിയിരുന്നു. ഇവരിറങ്ങി അല്‍പസമയത്തിനുള്ള കാറിനുള്ളില്‍ തീ പടര്‍ന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രധാന റോഡായതിനാല്‍ ഫയര്‍ഫോഴ്സ് എത്തുന്നത് വരെ ഗതാഗതക്കുരുക്കുമുണ്ടായി.

Kerala kerala

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  • 12th October 2024
  • 0 Comments

കൊച്ചി: എറണാകുളം കോലഞ്ചേരിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറില്‍ പതിച്ചു. പാങ്കോട് ചാക്കപ്പന്‍ കവലയ്ക്ക് സമീപമാണ് കാര്‍ 15 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. കാര്‍ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി തകര്‍ത്ത് കിണറിലേക്ക് വീഴുകയായിരുന്നു. കിണറില്‍ വെള്ളം കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊട്ടാരക്കര സ്വദേശികളായ ദമ്പതികളായ അനില്‍, വിസ്മയ എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇവരുടെ പരിക്ക് ഗുരുതമല്ല. പട്ടിമറ്റത്തുനിന്ന് ഫയര്‍ഫോഴ്സ് […]

Kerala kerala

പത്തനംതിട്ടയില്‍ കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ചു; രണ്ട് മരണം

  • 21st September 2024
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ചു. രണ്ട് മരണം.തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളായ ബിപിനും വാസന്തിയുമാണ് മരിച്ചത്. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

kerala Kerala

പത്തനംതിട്ടയില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു; രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

  • 26th July 2024
  • 0 Comments

പത്തനംതിട്ടയില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത്. പുരുഷന്റേതും സ്ത്രീയുടെയുമായ മൃതദേഹങ്ങള്‍ കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വേങ്ങല്‍ വേളൂര്‍ മുണ്ടകം റോഡില്‍ വച്ചാണ് സംഭവം. സ്ഥലത്ത് പെട്രോള്‍ ഇങ്ങിനെ എത്തിയ പൊലീസ് സംഘമാണ് തീപിടിച്ചതായി കാണുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. അവര്‍ എത്തിയാണ് കാറിലെ തീയണച്ചത്.

Kerala kerala

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. എട്ട് – ഒമ്പത് വളവുകള്‍ക്കിടയില്‍ വെച്ചാണ് തീപിടിച്ചത്. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു.

Kerala kerala

കാസര്‍കോട് കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന 2 യാത്രക്കാരെ രക്ഷപ്പെടുത്തി

  • 27th June 2024
  • 0 Comments

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന റാഷിദ്, തസ്രീഫ് എന്നിവരെ കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടതായിരുന്നു. വെള്ളത്തില്‍ മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു.

kerala Kerala

അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

കൊച്ചി: എറണാകുളം അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടു. അങ്കമാലി ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. കാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു.

National

പെട്രോള്‍ അടിയ്ക്കാനായി പമ്പില്‍ കയറി; ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തിയിട്ടു; പരസ്യബോര്‍ഡ് മറിഞ്ഞു വീണ് മരിച്ചവരില്‍ ദമ്പതികളും

മുംബൈ: മുംബൈയില്‍ പരസ്യബോര്‍ഡ് മറിഞ്ഞു വീണ് മരിച്ചവരില്‍ ദമ്പതികളും. മുംബൈ എടിസി ഉദ്യോഗസ്ഥനായിരുന്ന മനോജ് ഛന്‍സോരിയ (60), ഭാര്യ അനിത (59) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച കണ്ടെത്തിയത്. പരസ്യബോര്‍ഡ് വീണ പമ്പിന് സമീപം കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇന്നലെ രാത്രി നടന്ന തെരച്ചിലിലാണ് ഛന്‍സോരിയയുടെയും അനിതയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബോര്‍ഡ് മറിഞ്ഞു വീണപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നൂറോളം പേര്‍ക്കൊപ്പം ഇവരും അടിയില്‍ പെടുകയായിരുന്നു. മാര്‍ച്ചില്‍ മുംബൈ എടിസിയില്‍ നിന്ന് വിരമിച്ച ഛന്‍സോരിയ അനിതയ്ക്കൊപ്പം ജബല്‍പൂരിലേക്ക് താമസം മാറിയിരുന്നു. […]

kerala Kerala

കഴക്കൂട്ടം ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയവരുടെ കാര്‍ കത്തിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയവരുടെ കാര്‍ കത്തിച്ചു. ഇന്നലെ ഉത്സവത്തിരക്കിനിടെ അപകടകരമായി കാറോടിച്ചതിന് കാറില്‍ സഞ്ചരിച്ചവരും പ്രദേശ വാസികളും തര്‍ക്കമുണ്ടായിരുന്നു.തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ശേഷം ക്ഷേത്രത്തിനു സമീപം കാര്‍ പാര്‍ക്ക് ചെയ്തു. പാര്‍ക്ക് ചെയ്ത വാഹനം ഇന്ന് രാവിലെയോടെയാണ് കത്തിയതായി കണ്ടെത്തിയത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala kerala

കെ രാധാകൃഷ്ണന്റെ വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്ന് പരാതി; കാറില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ്

  • 25th April 2024
  • 0 Comments

ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്ന പരാതിയുമായി യുഡിഎഫ്. കാറില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങളായിരുന്നു എന്നാണ് സിപിഐഎം വിശദീകരിച്ചിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആരോപിച്ചു. കെ രാധാകൃഷ്ണന്‍ മറുപടി പറയണമെന്നും യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് വേണ്ടിയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധങ്ങള്‍ വെച്ചിരിക്കുന്നതെന്ന് […]

error: Protected Content !!