Kerala kerala

പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി; മൂന്ന് പേര്‍ക്ക് പരിക്ക്

  • 25th March 2024
  • 0 Comments

കോട്ടയം: കിടങ്ങൂര്‍ സെന്റ് മേരിസ് കൂടല്ലൂര്‍ പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുന്നപ്ര സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തുള്ളവരുടെ മേല്‍ ഇടിച്ചുകയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

National

കാര്‍ കഴുകുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

  • 22nd January 2024
  • 0 Comments

ലഖ്‌നോ: ഉത്തര്‍ പ്രദേശിലെ അംറോഹ ജില്ലയില്‍ കാര്‍ കഴുകുന്നതിനിടയില്‍ യുവാവ് ഹൃദയാഘാതമൂലം മരിച്ചു. കാര്‍ കഴുകുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതം വരുന്നത്. തുടര്‍ന്ന് ഇയാള്‍ നിലത്തേക്ക് വീഴുകയും ചെയ്തു. കുറച്ചുനേരം വേദന സഹിക്കാനാവാതെ കിടന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ അടുത്ത് ആരും ഉണ്ടായിരുന്നില്ല. യുവാവ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

Kerala News

എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ കാർ അപകടത്തിപ്പെട്ടു

  • 22nd January 2024
  • 0 Comments

എൻ.കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കരയിൽ വെച്ച് അപകടത്തിൽപ്പെട്ടു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപി യുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെയാണ് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ കാർ പുതിയകാവിവില വെച്ച് അപകടത്തിൽപ്പെടുന്നത്. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് എം.പി സഞ്ചരിച്ച കാർ ഇടിച്ചത്. അപകടത്തിൽ എൻ.കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരുക്ക് ഉണ്ട്.

Kerala

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു; തീ ഉയരുന്നതു കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

  • 17th December 2023
  • 0 Comments

തൃശൂര്‍: എടത്തിരുത്തി ചൂലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂര്‍ പൊട്ടന്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്. വലപ്പാട് സ്വദേശി കൊണ്ടിയാറ വീട്ടില്‍ ഗോപാലകൃഷ്ണനും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. തീ ഉയരുന്നതു കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് സൂചന. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു.

Kerala

പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരി കാർ കയറി മരിച്ചു

ഹൈദരാബാദ്∙ തെലങ്കാനയിൽ പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിക്ക് കാർ കയറി ദാരുണാന്ത്യം. ലക്ഷ്മി എന്ന പെൺകുട്ടിയാണ് മരിച്ചത്. ഹൈദരാബാദിനു സമീപം ഹയാത്‌നഗറിലാണ് ദാരുണ സംഭവം. ഹരി രാമകൃഷ്ണ എന്നയാളാണ്, കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു ശ്രദ്ധിക്കാതെ കാർ ദേഹത്തുകൂടി കയറ്റിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപ്പാർട്ട്മെന്റിനു സമീപം ജോലിക്കായി എത്തിയ യുവതിയുടെ കുഞ്ഞാണ് ലക്ഷ്മിയെന്നാണ് വിവരം. പുറത്തു കനത്ത ചൂടായതിനാൽ ജോലി സമയത്ത് കുഞ്ഞിനെ കാർ പാർക്കിങ് ഏരിയയിൽ കിടത്തിയെന്നാണ് ലക്ഷ്മിയുടെ ഭാഷ്യം. നിലത്ത് തുണി വിരിച്ചാണ് […]

Kerala News

ആംബുലൻസിന് മാർഗ്ഗതടസം സൃഷ്ടിച്ച സംഭവം; വാഹന ഉടമക്കെതിരെ കർശന നടപടിയുമായി എം വി ഡി

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗ്ഗതടസം സൃഷ്‌ടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കർശന നടപടി എടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കാറിന്റെ ഉടമയായ കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനും മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനം നൽകാനും തീരുമാനമായി.ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലൻസിന് തടസം ഉണ്ടാക്കിക്കൊണ്ട് തരുൺ ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപ്പാസ് വരെയാണ് കാർ ഓടിച്ചത്.പലതവണ […]

Kerala News

മലപ്പുറത്ത് നിന്നും വണ്ടികയറി രാജവെമ്പാലയെത്തിയത് കോട്ടയത്ത്;വനംവകുപ്പെത്തി പിടികൂടി

  • 31st August 2022
  • 0 Comments

കോട്ടയത്ത് പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ആർപ്പൂക്കരയിൽ തൊണ്ണംകുഴി സ്വദേശി സുജിത്തിൻ്റെ കാറിൽ ഒരു മാസം മുമ്പ് കാറിൽ കയറി കൂടിയതാണ് രാജവെമ്പാലയെന്നാണ് സംശയം.വഴിക്കടവ് ചെക്‌പോസ്റ്റിന് സമീപത്തായിരുന്നു സുജിത്തിന് ലിഫ്റ്റിന്റെ ജോലി. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു .കഴിഞ്ഞാഴ്ച വാവ സുരേഷെത്തി കാർ അഴിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇന്ന് രാവിലെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് പറഞ്ഞതോടെ […]

Kerala News

ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് വഴി തെറ്റി എത്തിയ കാര്‍ തോട്ടില്‍ വീണു, കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

  • 5th August 2022
  • 0 Comments

ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് വഴി തെറ്റി എത്തിയ കാര്‍ ഒഴുക്കില്‍ പെട്ടു. ആറ് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് വഴി തെറ്റി ഒഴുക്കില്‍പ്പെട്ടത്. തോട്ടിലൂടെ ഒഴുകിയ കാര്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിയതോടെ ഡോക്ടറുടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരന്‍ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള […]

Kerala News

വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം;വ്‌ളോഗര്‍ ഒളിവില്‍ത്തന്നെ, കാർ കസ്റ്റഡിയിലെടുത്തു

  • 16th July 2022
  • 0 Comments

റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അമല അനുവിന്റെ കാർ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.അമല അനു ഇവിടെ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതെങ്കിലും ഇവരെ കണ്ടെത്താനായില്ല. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബർ കൊച്ചിയിലേക്ക് മാറിയെന്ന വിവരമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും അമലയെ കണ്ടെത്താനായില്ല. അമല അനുവിനെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വനിതാ വ്ളോഗറുടെ മുൻകൂർ […]

National News

കനത്തമഴ; ഉത്തരാഖണ്ഡില്‍ കാര്‍ പുഴയില്‍ ഒലിച്ചുപോയി, ഒമ്പതു മരണം, ഒരാള്‍ രക്ഷപ്പെട്ടു

ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ രാമനഗരയിലെ ധേല നദിയിലാണ് പുലര്‍ച്ചയോടെ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവരെല്ലാം പഞ്ചാബില്‍ നിന്നുള്ളവരാണ്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്. അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അപകട സ്ഥലത്ത് ഉത്തരാഖണ്ഡ് പോലീസും, സംസ്ഥാന ദുരന്ത നിവാരണ സേനയും, അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പ്രദേശത്ത് കനത്ത മഴയാണ് പെയ്തിരുന്നത്. കാര്‍ പാലത്തില്‍ കയറിയപ്പോള്‍ കുത്തൊഴുത്തില്‍പ്പെട്ട് ഒലിച്ചു പോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

error: Protected Content !!