Local News

മുക്കം റോഡില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരത്തിന്റെ കൊമ്പ് പൊട്ടി വീണ് അപകടം

കുന്ദമംഗലം മുക്കം റോഡില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരത്തിന്റെ കൊമ്പ് പൊട്ടി വീണ് അപകടം. മീന്‍മാര്‍ക്കറ്റിന് സമീപം നാലുമണിയോടെയാണ് സംഭവം നടന്നത്. കാറിന്റെ മുന്നിലെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. കോഴിക്കോട് നിന്ന് ചാത്തമംഗലത്തേക്ക് പോവുകയായിരുന്ന അഭിലാഷിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കില്ല. കുന്ദമംഗലം ചൈനടവറിന്റെ എതിര്‍വശത്ത് നില്‍ക്കുന്ന ഈ മരത്തിന്റെ കൊമ്പുകള്‍ വീണ് നിരവധി തവണ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. റോഡിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന ഈ മരം അടുത്തുള്ള ബസ് സ്‌റ്റോപ്പിനും ഇത് ഭിഷണിയാണ്. […]

National News

ഉത്തരാഖണ്ഡില്‍ ഓടുന്ന കാറിനുള്ളില്‍ അമ്മയും ആറ് വയസ്സുകാരി മകളെയും കൂട്ടബലാത്സംഗം ചെയ്തു

  • 27th June 2022
  • 0 Comments

ഉത്തരാഖണ്ഡില്‍ ഓടുന്ന കാറിനുള്ളില്‍ അമ്മയും ആറ് വയസ്സുകാരി മകളും കൂട്ടബലാത്സംഗം ചെയ്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഞായറാഴ്ച രാത്രി തീര്‍ഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്കും മകള്‍ക്കും കൊടുംക്രൂരത നേരിടേണ്ടിവന്നത്. മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ പിരണ്‍ കാളിയാറിലേക്ക് പോകുകയായിരുന്നു അമ്മയും മകളും എന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ സോനു എന്നയാളും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അതിക്രമം നടത്തിയത്. തുടര്‍ന്ന് പ്രതികള്‍ അമ്മയെയും മകളെയും […]

Kerala News

സൂപ്പര്‍ താരങ്ങള്‍ സി എമ്മിന്റെ മുമ്പില്‍ തോറ്റു പോകുമല്ലോ, അതു മതി; മുഖ്യമന്ത്രിക്കായി ആഡംബര കാര്‍ വാങ്ങാനുള്ള തീരുമാനത്തെ പരിഹസിച്ച് ശബരീനാഥന്‍

  • 26th June 2022
  • 0 Comments

മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സ് ശബരീനാഥന്‍. മുഖ്യമന്ത്രി പിണറായി വിജയന് 88 ലക്ഷത്തിന്റെ പുതിയ കിയ കാര്‍ണിവല്‍ വാങ്ങാന്‍ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ വിമര്‍ശനവുമായി ശബരീനാഥന്‍ രംഗത്തെത്തിയത്. ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ സിഎമ്മിന്റെ മുന്നില്‍ തോറ്റു പോകുമല്ലോ എന്നാണ് ശബരിയുടെ പരിഹാസം. കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ? പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ? വികസന പ്രവര്‍ത്തനങ്ങള്‍ക്ക് […]

Kerala News

നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്ത നിലയിൽ; പരിസരത്ത് ഐസ്ക്രീം ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

  • 15th April 2022
  • 0 Comments

കോഴിക്കോട് വീട്ടു മുറ്റത്ത് നിർത്തിയിട്ട കാർ തകർത്ത നിലയിൽ. നാദാപുരം ചെക്യാട് സഹോദരിയുടെ വീട്ടിൽ വിഷു ആഘോഷിക്കാനായെത്തിയ കൂത്തുപറമ്പ് സ്വദേശി സൈനികനായ ഷിനോജിന്റെ കാറിന് നേരയാണ് ആക്രമണം നടന്നത്. വീട്ട് മുറ്റത്ത് നിന്ന് ഐസ്ക്രീം ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടത്തിയിട്ടുണ്ട്. പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി.

Entertainment News

ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയിൽ അപകടത്തില്‍പ്പെട്ടു

  • 11th April 2022
  • 0 Comments

നടൻ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽ പെട്ടു.തിരുവല്ല ബൈപ്പാസില്‍ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ ദിശയില്‍ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു.ഗിന്നസ് പക്രു തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു കാറില്‍ അദ്ദേഹം കൊച്ചിയിലേക്ക് പോയി.

Local News

വേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു,കുറച്ച് സമയത്തേക്ക് അനക്കമില്ല ഫയർ ഫോഴ്‌സിനെ വിളിച്ച് നാട്ടുകാർ വണ്ടി കുലുക്കിയപ്പോൾ ഞെട്ടി യുവാവ്

  • 13th March 2022
  • 0 Comments

പേരാമ്പ്രയില്‍ യുവാവ് കാറിലിരുന്ന് ഉറങ്ങിപ്പോയതോടെ വലഞ്ഞ് നാട്ടുകാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും.അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍ പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തി മണിക്കൂറുകളോളം യാതൊരു അനക്കവുമില്ലാതെ കിടന്നു.പേരാമ്പ്ര റോഡില്‍ പാലേരി വടക്കുമ്പാട് തണലിന് സമീപത്താണ് സംഭവം. കാര്‍ നിര്‍ത്തി യുവാവ് ഉറങ്ങിപ്പോയതോടെയാണ് നാട്ടുകാരും പൊലീസും വലഞ്ഞത്. പിന്നീട് ഇയാളെ കാറില്‍ നിന്ന് ഉണര്‍ത്താനുള്ള ശ്രമങ്ങളായി. സീറ്റിലിരുന്ന ഉറങ്ങിയ യുവാവ് പുറത്ത് നടക്കുന്നതൊന്നും അറിയാതെ സീറ്റിലേക്ക് മറിഞ്ഞുവീണ് വീണ്ടും ഉറക്കം തുടര്‍ന്നു. അവസാനം നാട്ടുകാര്‍ പൊലിസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചു. 11 […]

Kerala News

മന്ത്രി വിഎൻ വാസവന്റെ കാർ കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു;ഗൺമാന് പരുക്ക്

  • 3rd January 2022
  • 0 Comments

സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു.പാമ്പാടി വട്ടമലപ്പടിയിൽ വച്ച് ഉച്ചയ്ക്കാണ് സംഭവം. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഔദ്യോഗിക വാഹനമാണ് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗൺമാന് നിസാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Kerala News

ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം;പി.ജി ജോസഫിന് ജാമ്യമില്ല

  • 12th November 2021
  • 0 Comments

ഇന്ധനവില വർധനക്കെതിരെ പ്രതിഷേധിച്ച് കോൺഗ്രസിന്റെ റോഡ് ഉപരോധതിനിടെ നടന്‍ ജോജുവിൻ്റെ കാർ തകർത്ത കേസില്‍ രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം ലഭിച്ചു. ഷാജഹാൻ, അരുൺ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം. ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു.അതേസമയം, രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു

National News

ഒറ്റയ്ക്കാണെങ്കിലും കാറില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധം; ഡല്‍ഹി ഹൈക്കോടതി

  • 7th April 2021
  • 0 Comments

ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്യുകയാണ് എങ്കിലും മാസ്‌ക് നിര്‍ബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. കാര്‍ പൊതുസ്ഥലമായാണ് പരിഗണിക്കുന്നത് എന്നും കോടതി വ്യക്തമാക്കി. കാറില്‍ ഒറ്റയ്ക്കാണ് എങ്കിലും മാസ്‌ക് ധരിക്കുന്നതിന് എന്തിനാണ് എതിര്‍പ്പ്. അത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്’ – എന്നാണ് ജഡ്ജ് പറഞ്ഞത്.ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റേതാണ് ഉത്തരവ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.

കൗൺസിലറുടെ കാർ കത്തി നശിച്ച സംഭവം;ഫോറൻസിക് വിദഗ്ദ്ധർ പരിശോധിക്കും

  • 4th January 2021
  • 0 Comments

കുന്ദമംഗലം: സി.പി.എം.നേതാവും മുൻ കൗൺസിലറുമായ കെ.കോയയുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാർ കത്തി നശിച്ച സംഭവത്തിൽ ഫോറൻസിക് വിദഗ്ദ്ധർ അന്വേഷിക്കും.കോഴിക്കോട് കോർപ്പറേഷൻ വാർഡ് 18 ലെ കോട്ടാംപറമ്പ് സി.പി.എം.നേതാവും മുൻ കൗൺസിലറുമായ കെ.കോയയുടെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാർ ആണ് ഇന്നലെ രാത്രി രണ്ടരയോടെ കത്തി നശിച്ചത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല മകൻ വിദേശത്താണ് മകന്റെ ഭാര്യയുടെ സഹോദരൻ മാനി പുരം സ്വദേശിയുടെ പേരിലാണ് കത്തിനശിച്ച ഐടെൻ കാർ. മെഡിക്കൽ കോളേജ് പോലീസ് ധനഞ്ജയ ദാസിന്റെ നേതൃത്വത്തിൽ […]

error: Protected Content !!