ബിഹാറിൽ രോഗിയുടെ തലയിൽ നിന്ന് ഭീമൻ പൂപ്പൽ പുറത്തെടുത്ത് ഡോക്ടർമാർ
ബിഹാറിൽ വയോധികന്‍റെ തലച്ചോറില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഭീമന്‍ ബ്ലാക്ക് ഫംഗസ്. ബിഹാർ തലസ്ഥാനമായ പട്‌നയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(ഐജിഐഎംഎസ്) നടന്ന ശസ്ത്രക്രിയയിലാണ് ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള ബ്ലാക്ക് ഫംഗസ് ഡോക്ടർമാർ പുറത്തെടുത്തത്. 60കാരന്റെ ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജാമൂയ് സ്വദേശിയായ അനിൽ കുമാറിനെയാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് തലച്ചോറിൽനിന്ന് അസാധാരണ വലിപ്പമുള്ള ഫംഗസ് […]



