Kerala News

രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാവാത്തതിനാല്‍;അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്

  • 7th March 2023
  • 0 Comments

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് അദ്ദേഹത്തിന് കുട്ടികളുണ്ടാവത്തതിനാലാണെന്നാണ് നളിനിന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി നടത്തുന്ന വിജയ സങ്കല്‍പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘(കർണാടക മുൻ മുഖ്യമന്ത്രി) സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും മുൻപ് പറഞ്ഞത് കൊവിഡ് വാക്‌സിൻ എടുക്കരുത് എന്നാണ്. വാക്സിനെടുത്താൽ കുട്ടികളുണ്ടാവില്ല എന്ന് അവർ പറഞ്ഞു. പക്ഷേ, പിന്നീട് അവർ വാക്‌സിൻ എടുത്തു. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനു കാരണം അദ്ദേഹത്തിനു കുട്ടികളെ […]

National News

രാഹുലിന്റെ കേംബ്രിജ് പ്രസംഗം;വിദേശത്ത് പോയി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് രാഹുലിന്റെ ശീലമായെന്ന് ബിജെപി

  • 3rd March 2023
  • 0 Comments

ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് തന്‍റേതടക്കം രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.അതേസമയം ആരോപണം ഉന്നയിക്കുന്ന രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനായി കൈമാറിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു.പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയില്‍. ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ്. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ […]

Kerala News

ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം;സിപിഎമ്മിനെ പരിഹസിച്ച് ബിജെപി

  • 2nd March 2023
  • 0 Comments

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപി സംസ്ഥാന ഘടകം.താമരക്കുമ്പിളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതമാണ്. മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് സിപിഎം- കോണ്‍ഗ്രസ് സഖ്യം. ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം എന്നാണ് ബിജെപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.അതേസമയം തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.കോമാ സഖ്യത്തെ ജനങ്ങൾ കോമയിലാക്കിയെന്നും ആലുവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പരിഹസിച്ചു. മധുവിധു ആഘോഷിക്കും മുമ്പേ തകർന്ന […]

National News

നടി സുമലത അംബരീഷ് ബിജെപിയിലേക്കോ?പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്ടിലേക്കെന്ന് അഭ്യൂഹം

  • 2nd March 2023
  • 0 Comments

ചലച്ചിത്ര താരവും സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേർന്നേക്കുമെന്ന് അഭ്യൂഹം.മാര്‍ച്ച് 11ന് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയില്‍ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം വാര്‍ത്തകളോട് പ്രതികരിക്കാന്‍ സുമതല തയ്യാറായിട്ടില്ല. നേരത്തെയും സുമലത ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സുമതല ബിജെപില്‍ ചേരുമെന്ന പ്രചാരണം തെറ്റാണെന്ന് അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റായിരുന്ന എം. എ മദന്‍കുമാർ പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാണ്ഡ്യയിലെത്തിയപ്പോഴും സമാന അഭ്യൂഹമുണ്ടായിരുന്നു. […]

National News

മാറിമറിഞ്ഞ് ത്രിപുരയിലെ ലീഡ് നില;നാഗാലാ‌ൻഡിൽ ഭരണത്തുടർച്ച

  • 2nd March 2023
  • 0 Comments

ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, നാഗാലാൻഡിൽ ബിജെപിയും മേഘാലയയിൽ എൻപിപിയുമാണ് മുന്നിൽ. ത്രിപുരയിൽ ബിജെപി–ഐപിഎഫ്ടി സഖ്യവും സിപിഎം–കോൺഗ്രസ് സഖ്യവും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. നാഗാലാ‌ൻഡിൽ വിജയാഘോഷങ്ങൾക്ക് തുടക്കമായി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വൻ വിജയത്തിലേക്കാണ് കുതിക്കുകയാണ് ബിജെപി-എൻഡിപിപി സഖ്യം. നിലവിൽ ബിജെപിയും സഖ്യകക്ഷികളും 39 സീറ്റുകളിലും കോൺഗ്രസ് 1 സീറ്റിലും എൻപിഎഫ് 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.നാഗാലാൻഡിൽ എൻഡിഡിപി-ബിജെപി സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും […]

National News

ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം;ബിജെപി സഖ്യം മുന്നിൽ,നാഗാലാൻഡിൽ എന്‍ഡിഎ തരംഗം,മേഘാലയയില്‍ നിർണായകം

  • 2nd March 2023
  • 0 Comments

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപി മുന്നേറുന്നു. ത്രിപുരയില്‍ 40 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്ന പശ്ചാത്തലത്തില്‍ ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്.മേഘാലയയിലും ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചേക്കില്ല. എന്‍ഡിഎ സഖ്യമായിരുന്നെങ്കിലും ഭരണകക്ഷിയായ എന്‍പിപിയും ബിജെപിയും എല്ലാ സീറ്റിലും മത്സരിച്ചിരുന്നു. നിലവില്‍ എന്‍പിപിക്ക് 14 സീറ്റിലും ബിജെപിക്ക് അഞ്ച് സീറ്റിലുമാണ് ലീഡുള്ളത്. ഏവരേയും ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് വിട്ട […]

National News

ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം; പ്രിയങ്കാ ഗാന്ധി

  • 26th February 2023
  • 0 Comments

ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണെമെന്ന് പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് പ്ലീനറി സമ്മേളത്തിലാണ് പ്രതിപക്ഷ ഐക്യാഹ്വാനവുമായി പ്രിയങ്ക രംഗത്തെത്തിയത്. കർഷകരുടെ ഭൂമി മോദി സുഹൃത്തിന് നൽകിയെന്നും തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരെ പ്രതികരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം നീങ്ങുന്നതെന്നും ഇതിനെതിരെ ഒറ്റ കെട്ടായി നിന്ന് പോരാടണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ‘ഇനി കേവലം ഒരു വര്‍ഷം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. പ്രതിപക്ഷ ഐക്യമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം ബിജെപിയുടെ […]

National

‘ഞാൻ ബീഫ് കഴിക്കും, ബിജെപിയിൽ തുടരുകയും ചെയ്യുന്നുണ്ട്’; മേഘാലയ ബിജെപി നേതാവ്

  • 20th February 2023
  • 0 Comments

ബിജെപി പാർട്ടിയിൽപ്പെട്ടവർക്ക് ബീഫ് കഴിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് മേഘാലയ ബിജെപി നേതാവ് ഏണസ്റ്റ് മാവരി. മേഘാലയ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ അപ്രതീക്ഷിത വെളിപ്പെടുത്തൽ. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേഖാലയ ബിജെപി നേതാവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ‘ബിജെപിയിൽ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ജാതി, മതം തുടങ്ങിയ കാര്യങ്ങളൊന്നും ബിജെപി ചിന്തിക്കാറില്ല. ഞങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം. അത് ഓരോരുത്തരുടേയും ഭക്ഷണ രീതിയാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് അതിൽ കുഴപ്പം തോന്നേണ്ടതെന്തിന്?’- മാവരി പറഞ്ഞു. ബീഫ് കഴിക്കരുതെന്ന് ബിജെപി […]

National

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ്; നാ​ഗ്പൂരിൽ ബിജെപിക്ക് കനത്ത തോൽവി

  • 3rd February 2023
  • 0 Comments

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയുടെയും തട്ടകമായ നാ​ഗ്പൂരിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനായില്ല. ആർഎസ്എസിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്ന ന​ഗരമാണ് നാ​ഗ്പൂർ. പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യത്തിനാണ് വിജയം. നിയമസഭയുടെ ഉപരിസഭയിലെ അഞ്ച് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ചയായിരുന്നു. ഇന്നാണ് വോട്ടെണ്ണൽ നടന്നത്. അഞ്ച് കൗൺസിൽ അംഗങ്ങളുടെ ആറ് വർഷത്തെ കാലാവധി ഫെബ്രുവരി 7 ന് അവസാനിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊങ്കൺ ഡിവിഷൻ ടീച്ചേഴ്സ് മണ്ഡലത്തിൽ […]

Kerala News

ബിബിസി വിവാദ ഡോക്യുമെന്ററി പ്രദർശനം;തിരുവനന്തപുരത്ത് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു

  • 25th January 2023
  • 0 Comments

ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാനവീയംവീഥിയില്‍ യൂത്ത് കോണ്‍ഗ്രസും പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐ.യും ഡോക്യുമെന്ററി ചൊവ്വാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടിടത്തും യുവമോര്‍ച്ച പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. രണ്ടു സ്ഥലങ്ങളിലേയും പ്രതിഷേധങ്ങളില്‍ കണ്ടാലാറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.തിരുവനന്തപുരത്ത് ജലപീരങ്കി അടക്കം ഉപയോഗിച്ചാണ് ബി.ജെ.പി പ്രവർത്തകരെ പൊലീസ് പിരിച്ചുവിട്ടത്.നിയമ വിരുദ്ധമായി സംഘം ചേരൽ, സംഘർഷം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്വാഭാവിക നിയമ നടപടിയെന്നാണ് പൊലീസ് പറയുന്നത്.

error: Protected Content !!