National News

ബിജെപി സംസ്ഥാന അധ്യക്ഷനെ വലിച്ചിഴച്ച് പൊലീസ്; തെലുങ്കാനയിൽ പ്രതിഷേധം ശക്തം

  • 5th April 2023
  • 0 Comments

പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി വൈകി തെലങ്കാന പൊലീസ് സഞ്ജയ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ വിവാദം പുകയുന്നതിനിടെയാണു ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാന പൊലീസിന്റെ നടപടിക്കെതിരെ ബിജെപി നേതൃത്വം ഒന്നടങ്കം രംഗത്തെത്തി. കരിംനഗർ ജില്ലയിൽനിന്നുള്ള എംപി കൂടിയായ സഞ്ജയ് കുമാറിനെ, യാതൊരു വിശദീകരണവും കൂടാതെയാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്ന് ബിജെപി ആരോപിച്ചു. […]

Kerala kerala politics

എസ്എഫ്ഐയുടെ പരിപാടിയിൽ ബിജെപി ജില്ല പ്രസിഡന്റ്, സിപിഎം-ബിജെപി രഹസ്യ ധാരണയെന്ന് യൂത്ത് കോൺ​ഗ്രസ്

  • 2nd April 2023
  • 0 Comments

കൊല്ലം: എസ്എഫ്ഐ സംഘടിപ്പിച്ച കോളജ് യൂണിയൻ പരിപാടിയുടെ വേദിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എത്തിയത് വിവാദത്തിൽ. സിപിഎം – ബിജെപി രഹസ്യ ധാരണയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എന്നാൽ കോളജ് മാനേജ്മെന്റ് സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടിയിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് പങ്കെടുത്തതെന്നും കോളജ് യൂണിയൻ സംഘടിപ്പിച്ചത് കോളജ് ഡേ ആണെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. കൊല്ലം ചാത്തന്നൂർ എസ് എൻ കോളജിൽ കഴിഞ്ഞ ദിവസം രണ്ട് പരിപാടികൾ നടന്നിരുന്നു. ഒന്ന് കോളജ് […]

National

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് എംഎൽഎ, വിശദീകരണം ആവശ്യപ്പെട്ട് ബിജെപി

  • 30th March 2023
  • 0 Comments

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് ത്രിപുരയിലെ ബിജെപി എംഎൽഎ. ബാഗബാസ മണ്ഡലം എംഎൽഎ ജാദവ് ലാൽ നാഥ് ആണ് സംസ്ഥാനത്തെ ബജറ്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെ അശ്ലീലവിഡിയോ കണ്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജാദവ് ലാലിന് പിന്നിലിരുന്നയാൾ ആണ് വിഡിയോ പകർത്തിയത്. മൊബൈലിലെ വിഡിയോ ക്ലിപ്പുകൾ സ്ക്രോൾ ചെയ്യുന്നതിനിടെ അശ്ലീല വിഡിയോ കാണുകയും അത് പ്ലേ ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ജാദവിനോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എംഎല്‍എ ഇതുവരെ […]

National

കര്‍ണാടക ബിജെപിയില്‍ കടുത്ത പ്രതിസന്ധി

  • 29th March 2023
  • 0 Comments

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുന്ന കര്‍ണാടകയില്‍ സംവരണം സംബന്ധിച്ചു വിവിധ സമുദായങ്ങളുടെ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു പടര്‍ന്നതോടെ ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. പട്ടികജാതി വിഭാഗമായ ബ‍ഞ്ചാരകളുടെ പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചതോടെ മൂന്നുദിവസത്തിനകം പ്രശ്നപരിഹാരമെന്ന വാഗ്ദാനവുമായി മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പ രംഗത്തെത്തി. മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പയുടെ ശിവമൊഗ്ഗ ശിക്കാരിപുരയിലെ വീടാക്രമിച്ചു തുടങ്ങിയ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചു.ശിക്കാരിപുര–ശിവമൊഗ്ഗ ഹൈവേ ഉപരോധിച്ച ബ‍ഞ്ചാര സമുദായ അംഗങ്ങള്‍ റോഡില്‍ ടയറുകള്‍ […]

Kerala kerala politics

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ.സുരേന്ദ്രൻ

  • 27th March 2023
  • 0 Comments

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻഡിഎക്ക് വിശ്രമമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണ്. രാഹുൽ ഗാന്ധി […]

Kerala News

ബിജെപി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുന്നു; കെ.സുധാകരന്‍ എംപി

  • 26th March 2023
  • 0 Comments

ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള […]

Kerala News

പിന്തുണ രാഹുൽ ഗാന്ധി എന്ന വ്യക്തിക്കല്ല; എതിർപ്പ് ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തോട്; എം വി ഗോവിന്ദൻ

  • 26th March 2023
  • 0 Comments

രാഹുൽ ഗാന്ധി എന്ന വ്യക്തിക്കല്ല പിന്തുണയെന്നും മറിച്ച് രാഹുലിനെതിരായുള്ള ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തെയാണ് എതിർക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഡൽഹിയിലെ മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. രാഹുല്‍ ഗാന്ധി എന്ന വ്യക്തിയ്ക്കല്ല പിന്തുണ പ്രഖ്യാപിച്ചതെന്ന് മറിച്ച് എതിര്‍ത്തതെന്നും എം.വി ഗോവിന്ദന്‍. ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി യാണ് സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും എതിർക്കപ്പെടേണ്ട ശക്തി. . 2024-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികമായ 2025-ല്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി […]

നിലപാടിൽ ഉറച്ചു തലശേരി ആർച്ച് ബിഷപ്പ്; ‘ബിജെപിയോട് അയിത്തമില്ല

  • 19th March 2023
  • 0 Comments

കണ്ണൂർ: കേന്ദ്രസർക്കാർ റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന നിലപാടിൽ ഉറച്ചു തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകനെ ഏത് മുന്നണി പിന്തുണച്ചാലും അവർക്കു പിന്തുണ നൽകും. ആരോടും അയിത്തമില്ല. ഇത് സഭയുടെ തീരുമാനമല്ല. മലയോര കർഷകരുടെ തീരുമാനമാണ്. കർഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണ് താൻ പ്രഖ്യാപിച്ചത്. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും കർഷകരുടെ നീറുന്ന സങ്കടമാണ് യഥാർഥ പ്രശ്നമെന്നും ആർച്ച് ബിഷപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജെപിയെ സഹായിക്കാം എന്നല്ല താൻ പറഞ്ഞത്. ഇപ്പോൾ ഞങ്ങളെ സഹായിക്കാനുള്ള […]

Kerala

ബ്രഹ്മപുരം: ഒന്നാം പ്രതി സംസ്ഥാന സർക്കാർ; കെ സുരേന്ദ്രന്‍

  • 19th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഹരിത ട്രിബ്യൂണല്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാലിന്യനിര്‍മ്മാര്‍ജനത്തിലെ വീഴ്ച്ച സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്. ഹരിത ട്രിബ്യൂണല്‍ ഭീമമായ പിഴ ഈടാക്കിയത് കേരളത്തിന് നാണക്കേടാണ്. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ […]

National News

ഭരണക്കാലത്ത് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ കഴിയാത്തത് ജന സംഖ്യ ഉയർത്തി; കോൺഗ്രസിനെതിരെ പ്രഹ്‌ളാദ് ജോഷി

  • 10th March 2023
  • 0 Comments

കോൺഗ്രസിന് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ സാധിക്കാത്തതിലാണ് അവരുടെ ഭരണ കാലത്ത് ജന സംഖ്യ ഉയരാൻ കാരണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി. കർണാടക തെരെഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവർക്കും സൗജന്യ വൈദ്യുതിയെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെയായിരുന്നു പ്രഹ്‌ളാദ് ജോഷിയുടെ വിവാദ പരാമർശം. എന്നാൽ പ്രഹ്‌ളാദ് ജോഷിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപിയുടെ വിഡ്ഢിത്തം തികച്ചും വിചിത്രമാണ്. കുറവ് വൈദ്യുതി എന്നാൽ കൂടുതൽ കുട്ടികളോ ? പരാജയം മുന്നിൽ നിൽക്കേ, ബിജെപിയുടെ കേന്ദ്ര മന്ത്രിക്ക് കളം നഷ്ടപ്പെടുകയാണ്- കോൺഗ്രസ് നേതാവ് […]

error: Protected Content !!