National

ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നദ്ദയും, സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനും തുടരും

  • 17th January 2023
  • 0 Comments

2024 ജൂൺ വരെ ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും. ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ. ജെപി നദ്ദയുടെ കീഴിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അമിത് ഷാ വ്യകത്മാക്കി. സംസ്ഥാന അധ്യക്ഷൻമാരും തുടര്‍ന്നേക്കും.ജെപി നദ്ദ ഇക്കാര്യം പ്രഖ്യാപിക്കും എന്ന് അമിത് ഷാ അറിയിച്ചു.തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് 2024 ജൂൺ വരെ വേണ്ടെന്ന് യോഗത്തിൽ ധാരണയായി. യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്.തീരുമാനം ഐക്യകണ്ഠേനയായിരുന്നു […]

Kerala

കണ്ണൂർ പാനൂരിൽ കോൺഗ്രസ്- ബിജെപി സംഘർഷം; നാല് പേർക്ക് പരുക്ക്

  • 16th January 2023
  • 0 Comments

കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ് കേസെടുത്തു.

Kerala

കെ.സുരേന്ദ്രനെതിരായ കേസ്; പിണറായി സർക്കാരിൻ്റെ ഗൂഢാലോചന, നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി

  • 12th January 2023
  • 0 Comments

തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനെതിരെ കടുത്ത വിമാർശനവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സിപിഎം നേതാവ് ലഹരി കടത്തിൽ കുടുങ്ങിയ ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചത് മാധ്യമ ശ്രദ്ധ തിരിക്കാനാണ്. സിപിഎമ്മിൻ്റെ ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ കേരള സമൂഹത്തിന് മുന്നിൽ വിലപോവില്ല. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് […]

Kerala News

പേരാമ്പ്ര ഫണ്ട് പിരിവ്;ബിജെപി യോഗത്തില്‍ കൂട്ടത്തല്ല്,അന്വേഷണം നടത്താൻ സമിതി

  • 11th January 2023
  • 0 Comments

പേരാമ്പ്രയിലെ ബിജെപി യോഗത്തിനിടെ ഫണ്ട് പിരിവിനെ ചൊല്ലിയുള്ള കയ്യാങ്കളി,പേരാമ്പ്ര-കുറ്റ്യാടി റൂട്ടില്‍ സംസ്ഥാനപാതയോരത്ത് പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് മണ്ഡലം ഭാരവാഹികള്‍ പണം വാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട പ്രശ്ശമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യോഗത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറി എം. മോഹനന്‍ ഇടപെട്ട് പ്രശ്‌നം ചര്‍ച്ചചെയ്യാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് രംഗം ശാന്തമായത്.മുന്‍ ബിജെപി നേതാവും ആര്‍ എസ് എസ് പ്രവര്‍ത്തകനുമാണ് പാലേരി സ്വദേശി പ്രജീഷ്. ഇദ്ദേഹത്തിന്റെ പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബിജെപി […]

National

‘ഏത് പാണ്ഡവനാണ് പൊതുവേദിയിൽവെച്ച് സഹോദരിയെ ചുംബിച്ചിട്ടുളളത്, ഇത് നമ്മുടെ സംസ്കാരമല്ല’; വിമർശനവുമായി ബിജെപി മന്ത്രി

  • 11th January 2023
  • 0 Comments

ലഖ്നൗ: ഭാരത് ജോഡോ യാത്രയുടെ സ്വീകരണ പരിപാടിയിൽ സഹോദരിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ​ഗാന്ധിയെ ചുംബിച്ച രാഹുൽ ​ഗാന്ധിയെ വിമർശിച്ച് ഉത്തർപ്ര​ദേശ് മന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് പ്രതാപ സിങ്. ഇത് നമ്മുടെ സംസ്കാരമല്ല. ഏത് പാണ്ഡവനാണ് 50-ാം വയസിൽ പൊതുവേദിയിൽവെച്ച് സ്വന്തം സഹോദരിയെ ചുംബിച്ചിട്ടുളളത് എന്ന് ചോദിച്ച ബിജെപി നേതാവ് ഇത്തരം കാര്യങ്ങൾ ഭാരതീയ സംസ്കാരം അനുവദിക്കുന്നില്ലെന്നും പറഞ്ഞു. ആർഎസ്എസുകാർ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി വിമർശിച്ചതിന് പിന്നാലെയാണ് ബിജെപി മന്ത്രിയുടെ […]

National

നടി തുനിഷ ശർമ്മയുടെ മരണം; ലൗ ജിഹാദെന്ന ആരോപണവുമായി ബിജെപി എംഎൽഎ

  • 25th December 2022
  • 0 Comments

മുംബൈ: മഹാരാഷ്ട്രയിൽ തുനിഷ ശർമ്മ ആത്മഹത്യ ചെയ്ത സംഭവം ലൗ ജിഹാദാണെന്ന് സംശയം ആരോപണമായി ഉയർത്തി ബിജെപി എംഎൽഎ രാം കദം രംഗത്ത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായിൽ ഒരു ടിവി ഷോയുടെ സെറ്റിൽ വച്ചാണ് ശനിയാഴ്ച തുനിഷ ശർമ്മ ആത്മഹത്യ ചെയ്തത്. ‘അലി ബാബ: ദസ്താൻ-ഇ-കാബൂൾ’ എന്ന ടിവി ഷോയിലെ സഹനടിയായ ഷീസൻ മുഹമ്മദ് ഖാനെ തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒരു ബന്ധത്തിലായിരുന്നുവെന്നും 15 […]

National News

ജോഡോയാത്രക്കിടെ ജിതേന്ദ്ര സിങ്, രാഹുലിന്റെ ഷൂ ലേസ് കെട്ടിക്കൊടുത്തെന്ന് ബിജെപി,ചിത്രം സഹിതം നിഷേധിച്ച് കോൺഗ്രസ്

  • 22nd December 2022
  • 0 Comments

ഭാരത് ജോഡോ യാത്രക്കിടെ മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടികൊടുത്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്ത വിഡിയോയ്ക്കെതിരെ കോൺഗ്രസ്. ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാളവ്യ രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി. ‘രാഹുല്‍ജി ചൂണ്ടിക്കാട്ടിയത് പ്രകാരം എന്റെ തന്നെ ഷൂ ലേസ് കെട്ടാന്‍ അദ്ദേഹം സമയം അനുവദിക്കുകയായിരുന്നു’, ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു.മുന്‍ കേന്ദ്ര കായിക- യുവജനക്ഷേമ മന്ത്രിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ജിതേന്ദ്ര […]

Kerala News

ഡി ആർ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമർശം;മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുമെന്ന് ബിജെപി

  • 17th December 2022
  • 0 Comments

തിരുവനന്തപുരം നഗരസഭയിലെ ബിജെപി വനിതാ കൗൺസിലർമാർക്കെതിരെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡിആർ അനിൽ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുമെന്ന് ബിജെപി.‘പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’’എന്നായിരുന്നു ഡി ആർ അനിൽ നടത്തിയ വിവാദ പരാമർശം. അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. ബിജെപി വനിത കൌണ്‍സിലര്‍മാര്‍ മേയറുടെ വഴിതടയുകയും ചെയ്തു.ഇതിനിടെ നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ […]

National News

ഗുജറാത്തിൽ തകർന്ന് ഹിമാചല്‍ പ്രദേശിൽ ഉയർന്ന് കോൺഗ്രസ്,ഗുജറാത്തിൽ സാന്നിധ്യമറിയിച്ച് ആം ആദ്മി,

  • 8th December 2022
  • 0 Comments

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ്‌ കോണ്‍ഗ്രസ്,വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകർന്നടിഞ്ഞ കോൺഗ്രസ് 19 സീറ്റിൽ ഒതുങ്ങി.പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റിൽ 150 ലും മുന്നേറുകയാണ്. 13 ശതമാനം വോട്ടും എട്ട് സീറ്റുകളുമായി ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവം മുന്‍നിര്‍ത്തി ബി.ജെ.പി. വോട്ട് ചോദിച്ചപ്പോള്‍ പകരം വെക്കാനൊരു പേരോ മുഖമോ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. ഇവിടെയാണ് ഡല്‍ഹിയില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ മോദിക്കെതിരെ ഉയര്‍ന്നുവരുന്നതും ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതും. അതേസമയം […]

National News

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് ബിജെപി;ആഘോഷങ്ങൾ തുടങ്ങി

  • 8th December 2022
  • 0 Comments

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ വിജയമുറപ്പിച്ച് ബി.ജെ.പി വിജയാഘോഷം തുടങ്ങി.ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനമായ കമലത്തിൽ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു,ഗുജറാത്തിൽ ബിജെപിക്ക് വന്‍ വിജയമാണ് എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത്. ഇത് ശരിവയ്ക്കുന്ന പ്രകടനമാണ് ബിജെപി നടത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സീറ്റുനേട്ടമാണ് ഭരണകക്ഷിയായ ബിജെപി നടത്തുന്നത്. 1985 ല്‍ കോണ്‍ഗ്രസ് നേടിയ 141 എന്ന സീറ്റു നേട്ടമാണ് ബിജെപി 2022 ല്‍ മാറ്റിമറിക്കുന്നത്.വോട്ടെണ്ണൽ ദിവസം പ്രത്യേക തയ്യാറെടുപ്പിനായി പ്രാദേശിക […]

error: Protected Content !!