സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് താത്പര്യം, രാഹുല്‍ പ്രചാരണത്തിനിടെ സുഖവാസത്തിന് പോയി; ആര്‍.ജെ.ഡി

  • 14th November 2020
  • 0 Comments

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി. ബീഹാറിലെ സഖ്യത്തില്‍ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകള്‍ വാങ്ങിയ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 70 തിരഞ്ഞെടുപ്പ് റാലികള്‍ പോലും നടത്താന്‍ കഴിഞ്ഞില്ലെന്നാണ് തിവാരി കുറ്റപ്പെടുത്തിയത്. ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജകുമാരനെയും രാജകുമാരിയേയും പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ […]

മഹാസഖ്യത്തിന് വേണ്ടത് 12 സീറ്റുകള്‍; എന്‍.ഡി.എ കക്ഷികളുമായി ചര്‍ച്ച നടത്തി

  • 12th November 2020
  • 0 Comments

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകളില്‍ എന്‍.ഡി.എ വിജയിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ ചെറുപാര്‍ട്ടികളെ കൂട്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആര്‍.ജെ.ഡി. നിലവില്‍ എന്‍.ഡി.എയിലുള്ള രണ്ട് സഖ്യകക്ഷികളുമായി ആര്‍.ജെ.ഡി ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍. 110 സീറ്റുകളാണ് നിലവില്‍ ആര്‍.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിനുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 12 സീറ്റുകള്‍ കൂടിയാണ് ഇവര്‍ക്ക് ആവശ്യമായി വരിക. ഇതിനായി എന്‍.ഡി.എക്കൊപ്പമുള്ള മുകേഷ് സഹനി നയിക്കുന്ന വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍) എന്നിവയ്ക്കൊപ്പം അഞ്ച് സീറ്റുകളുള്ള അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം […]

ബിഹാർ ഫലത്തിൽ സന്തോഷം; പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും മത്സരിക്കും -ഉവൈസി

  • 11th November 2020
  • 0 Comments

ബിഹാറിലെ വിജയത്തിന്​ പിന്നാലെ വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന സൂചന നൽകി​ എ.ഐ.എം.ഐ.എം പ്രസിഡൻറ്​ അസദുദ്ദീൻ ഉവൈസി. ബിഹാറിലെ വിജയത്തിന്​ പിന്നാലെ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നുഅദ്ദേഹം. ബിഹാർ വിജയത്തിൽ സന്തോഷവാനാണെന്നും സീമാഞ്ചൽ മേഖലയിലെ നീതിക്കായി പോരാടുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.ബി​.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട്​ തങ്ങളും ഒരു രാഷ്​ട്രീയപാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി.”നിങ്ങൾ ഞങ്ങളോട്​ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ്​ പറയുന്നത്​. കോൺഗ്രസ് ​ മഹാരാഷ്​ട്രയിൽ ശിവസേനയുടെ മടിയിലാണ്​ ഇരിക്കുന്നത്​. ഞങ്ങളെന്തിനാണ്​ തെരഞ്ഞെടുപ്പിൽ […]

വോട്ടെണ്ണലിൽ ക്രമക്കേട്; കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം

  • 11th November 2020
  • 0 Comments

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നിട്ടുണ്ടെന്ന് ആരോപിച്ച് മഹാസഖ്യം കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പട്ന ഹൈകോടതിയെയോ സുപ്രീംകോടതിയേയോ സമീപിക്കാനാണ് ആലോചിക്കുന്നത്. നിയമവിദഗ്ധരുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് ആർ.ജെ.ഡി അറിയിച്ചു.വോട്ടെണ്ണലില്‍ 12 സീറ്റുകളില്‍ അട്ടിമറി നടന്നതായാണ് ആര്‍.ജെ.ഡി പറയുന്നത്. 500ല്‍ കുറഞ്ഞ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന മഹാസഖ്യത്തിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളിയതോടെയാണ് കോടതിയെ സമീപിക്കുന്നതെന്നാണ് അറിയുന്നത്. 119 സീറ്റുകളിൽ വിജയം അവകാശപ്പെട്ട് ഒരു പട്ടികയും ആർ.ജെ.‍ഡി പുറത്തിറക്കിയിരുന്നു.ബിഹാർ വോട്ടെണ്ണൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർ.ജെ‍‍.ഡ‍ി ചൊവ്വാഴ്ച […]

ബിഹാറില്‍ വോട്ടെണ്ണല്‍ വൈകും; അന്തിമഫലം രാത്രിയോടെ മാത്രമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 10th November 2020
  • 0 Comments

ബിഹാറില്‍ വോട്ടെണ്ണല്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ നടക്കുന്നതെന്നതാണ് ഫലം വൈകാന്‍ കാരണം. രാത്രിയോടെ മാത്രമേ അന്തിമഫലം ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ നാലിലൊന്ന് വോട്ടുകള്‍ മാത്രമാണ് എണ്ണിയിരിക്കുന്നത്. നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദപ്രകടനം ആരംഭിച്ച പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നേരിയ ലീഡുകള്‍ മാത്രമാണ് പല സീറ്റുകളിലുമുള്ളത്. അതുകൊണ്ട് തന്നെ […]

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; ലീഡ് ഉയര്‍ത്തി എന്‍ഡിഎ സഖ്യം

  • 10th November 2020
  • 0 Comments

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ സഖ്യം. ഒടുവില്‍ പുറത്തുവരുന്ന ഫലമനുസരിച്ച് എന്‍ഡിഎ 119 സീറ്റുകളിലും ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മഹാസഖ്യമായിരുന്നു മുന്നില്‍. മഹാസഖ്യം 116 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം. നിതീഷ് കുമാറിന്റെ ജെഡിയു കനത്ത തിരിച്ചടി നേടി. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

എന്‍റെ രാജ്യം സുഖപ്പെടുകയാണ്’ ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി പ്രകാശ് രാജ്

  • 10th November 2020
  • 0 Comments

‘ ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ മഹാസഖ്യത്തിന്‍റെ വിജയത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ച് നടന്‍ പ്രകാശ് രാജ്.’അമേരിക്കയുടെ സമയം അവസാനിച്ചു. ഇന്നിനി ബീഹാര്‍. എന്നാണ് എന്‍റെ രാജ്യം സുഖപ്പെടാന്‍ തുടങ്ങിയിരിക്കുന്നു..’ എന്നാണ് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. ബിഹാറില്‍ എന്‍.ഡി.എ ഭരണം അവസാനിക്കുമെന്ന പ്രതീക്ഷയാണ് പ്രകാശ് രാജ് പങ്കുവെച്ചത്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: നൂറ് കടന്ന് ഇരുമുന്നണികളും

  • 10th November 2020
  • 0 Comments

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് കടന്ന് എൻഡിഎയും മഹാസഖ്യവും. ഒടുവിൽ പുറത്തുവരുന്ന ഫലമനുസരിച്ച് മഹാസഖ്യം 126 സീറ്റുകളിലും എൻഡിഎ 107 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആർജെി മുന്നേറുമ്പോൾ നിതീഷ് കുമാറിന്റെ ജെഡിയു കനത്ത തിരിച്ചടി നേടി. മഹാസഖ്യത്തിന് നേതൃത്വം നൽകുന്ന ആർജെഡി 83 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത് . കോൺഗ്രസ് 25 സീറ്റുകളിലും മുന്നേറ്റം തുടരുന്നു. പന്ത്രണ്ട് സീറ്റുകളിൽ ഇടത് പാർട്ടിയും ലീഡ് ചെയ്യുന്നു. എൻഡിഎ സഖ്യത്തിൽ ബിജെപിക്കാണ് മുന്നേറ്റം. നിതീഷ് കുമാറിന്റെ ജെഡിയു കനത്ത തിരിച്ചടി […]

‘ഇന്ത്യയിൽ നമസ്തേ ട്രംപ്, യു.എസിൽ ബൈ-ബൈ’; ട്രംപ് തോറ്റതുപോലെ ബിഹാറിൽ ബി.ജെ.പി പരാജയപ്പെടുമെന്ന് ശിവസേന

യു.എസ്​ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പരാജയപ്പെട്ടതുപോലെ ബിഹാറിൽ എൻ.ഡി.എ പരാജയ​ം ഏറ്റവാങ്ങ​ുമെന്ന്​ ശിവസേന മുഖപത്രമായ സാമ്​നയിൽ പരാമർശം. ചൊവ്വാഴ്​ച ബിഹാർ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതോടെ യു.എസ്​ പ്രസിഡൻറ്​ തെ​രഞ്ഞെടുപ്പ്​ ഫലത്തിൽ ട്രംപിന്​ സംഭവിച്ചത്​ ബി.​െജ.പിയിൽ ആവർത്തിക്കും. കോവിഡ്​ 19 മഹാമാരിയുടെ തുടക്കത്തിൽ നമസ്​തേ ട്രംപ്​ പരിപാടി നടത്തിയ കേന്ദ്രസർക്കാറിനെയും ശിവസേന വിമർശിച്ചു. ‘രാജ്യത്ത്​ തങ്ങളല്ലാതെ മറ്റൊരു ബദൽ ഇ​െല്ലന്ന മിഥ്യാധാരണ ജനങ്ങൾക്ക്​ മാറ്റേണ്ടിവരും’ എന്നും ശിവസേന പറയുന്നു. അമേരിക്കയിൽ അധികാരം മാറിക്കഴിഞ്ഞു. യു.എസിൽ ട്രംപ്​ എത്രത്തോളം […]

ബിഹാറിൽ വോട്ടെണ്ണൽ നാളെ, പ്രതീക്ഷയോടെ മുന്നണികൾ

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിക്കും. 55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിംഗ് ശതമാനം ഇക്കുറി രേഖപ്പെടുത്തിയത് അനുകൂലമെന്നാണ് സഖ്യങ്ങളുടെ പ്രതീക്ഷ.56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. ഒട്ടുമിക്ക എക്സിറ്റ് പോളുകളും മഹാ സഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. അതോടെ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി എന്‍ഡിഎ രംഗത്തെത്തി. നിതീഷ് കുമാര്‍ അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്ന വിലയിരുത്തലുകള്‍ക്ക് അടിസ്ഥാനവുമില്ലെന്ന് ജെഡിയു […]

error: Protected Content !!