National News

‘ഇന്ത്യയിൽ നമസ്തേ ട്രംപ്, യു.എസിൽ ബൈ-ബൈ’; ട്രംപ് തോറ്റതുപോലെ ബിഹാറിൽ ബി.ജെ.പി പരാജയപ്പെടുമെന്ന് ശിവസേന

To hell with model code of conduct, says Shiv Sena's Sanjay Raut

യു.എസ്​ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പരാജയപ്പെട്ടതുപോലെ ബിഹാറിൽ എൻ.ഡി.എ പരാജയ​ം ഏറ്റവാങ്ങ​ുമെന്ന്​ ശിവസേന മുഖപത്രമായ സാമ്​നയിൽ പരാമർശം.

ചൊവ്വാഴ്​ച ബിഹാർ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതോടെ യു.എസ്​ പ്രസിഡൻറ്​ തെ​രഞ്ഞെടുപ്പ്​ ഫലത്തിൽ ട്രംപിന്​ സംഭവിച്ചത്​ ബി.​െജ.പിയിൽ ആവർത്തിക്കും. കോവിഡ്​ 19 മഹാമാരിയുടെ തുടക്കത്തിൽ നമസ്​തേ ട്രംപ്​ പരിപാടി നടത്തിയ കേന്ദ്രസർക്കാറിനെയും ശിവസേന വിമർശിച്ചു. ‘രാജ്യത്ത്​ തങ്ങളല്ലാതെ മറ്റൊരു ബദൽ ഇ​െല്ലന്ന മിഥ്യാധാരണ ജനങ്ങൾക്ക്​ മാറ്റേണ്ടിവരും’ എന്നും ശിവസേന പറയുന്നു. അമേരിക്കയിൽ അധികാരം മാറിക്കഴിഞ്ഞു. യു.എസിൽ ട്രംപ്​ എത്രത്തോളം ചെയ്​തുവെന്ന്​ പറഞ്ഞാലും ബൈഡൻ തെരഞ്ഞെടുപ്പിൽ ജയിച്ചുകഴിഞ്ഞു. അതേസമയം, നിതീഷ് കുമാറി​െൻറ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം ബിഹാറിൽ പരാജയപ്പെടുകയും ചെയ്യും -ശിവസേന പറയുന്നു.

ഇന്ത്യയിൽ നമ്മൾ ‘നമസ്​തേ ട്രംപ്​’ എന്നുപറഞ്ഞുകൊണ്ടിരുന്നു. അതേസമയം അമേരിക്കയിലെ ജനങ്ങൾ അദ്ദേഹത്തോട്​ ബൈ ബൈ പറഞ്ഞ​ുവെന്നും ശിവസേന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിതീഷ്​ കുമാറിനും ​ യുവനേതാവ്​ തേജസ്വി യാദവി​െൻറ മുമ്പിൽ നിൽക്കാൻ കഴി​യില്ലെന്നും ശിവസേന ബി.ജെ.പിയെ കടന്നാക്രമിച്ചു. ജനങ്ങൾ ബിഹാർ തെരഞ്ഞെടുപ്പ്​ അവരുടെ കൈകളിൽ ഏൽപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെയും നിതീഷ്​കുമാറി​െൻറയും മുമ്പാകെ അവർ മുട്ടുകുത്തില്ലെന്നും ശിവസേന കൂട്ടിച്ചേർത്തു.

ബിഹാറിൽ കാട്ടുഭരണമാണ്​ നടക്കുന്നതെന്ന്​ വിമർശിച്ച ശിവസേന കാട്ടുഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ ആദ്യം അധികാ​രി​ക​േളാട്​​ പുറത്തുപോകാൻ നിർദേശിക്കുകയാണെന്ന്​ പറഞ്ഞു. യു.എസിലും അതുതന്നെയായിരുന്നു നടന്നത്​. കോവിഡ്​ മഹാമാരി സമയത്ത്​ കോടികൾ ചെലവാക്കി നമസ്​തേ ട്രംപ്​ പരിപാടി സംഘടിപ്പിച്ചതിനെയും ശിവസേന കുറ്റപ്പെടുത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!