Kerala

തെളിവെടുപ്പിനിടെ കാസർഗോഡ് പോക്‌സോ കേസ് പ്രതി കടലില്‍ ചാടി

  • 22nd July 2020
  • 0 Comments

കാസര്‍ഗോഡ്: കടപ്പുറത്ത് വെച്ച് തെളിവെടുപ്പിനിടെ പോക്‌സോ കേസ് പ്രതി കടലില്‍ ചാടി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രതി കുഡ്‌ലു സ്വദേശി മഹേഷാണ് കടലിൽ ചാടിയത്. കാസര്‍ഗോഡ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു ഇയാൾ . 12 വയസുകാരിയുടെ നഗ്നചിത്രം പകര്‍ത്തിയ കേസിലെ പ്രതിയായ ഇയാൾ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെന്ന അടിസ്ഥാനത്തിൽ തെളിവെടുപ്പിനായി കൊണ്ട് വന്നതിനിടയിലാണ് പുലിമുട്ടിനു സമീപത്തുള്ള കടലിൽ ചാടിയത്. രക്ഷിക്കാനായി കൂടെ ഓടിയ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്

Kerala

സ്വർണ്ണക്കടത്ത് കേസ് നാലാം പ്രതി സന്ദീപ് നായരും പിടിയിൽ

  • 11th July 2020
  • 0 Comments

ബാംഗ്ലൂർ : തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് നാലാം പ്രതി സന്ദീപ് നായരും പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം. നാളെ ഇവരെ എൻ ഐ എ അന്വേഷണ സംഘം കൊച്ചിയിലെത്തിക്കും. സ്വപ്ന സുരേഷിനൊപ്പമാണ് സന്ദീപും പിടിയിലായത്. ഇരുപേരുടെയും പിടിയിലായ വാർത്ത ദേശിയ മാധ്യമമായ എഎൻ ഐ പുറത്ത് വിട്ടു.

National

സ്വർണ്ണക്കടത്ത് കേസ് രണ്ടാം പ്രതി സ്വപ്‍ന സുരേഷ് പിടിയിൽ

  • 11th July 2020
  • 0 Comments

ബാംഗ്ലൂർ : തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് രണ്ടാം പ്രതി സ്വപ്‍ന സുരേഷ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം. നാളെ ഇവരെ എൻ ഐ എ അന്വേഷണ സംഘം കൊച്ചിയിലെത്തിക്കും. സന്ദീപ് നായരും പിടിയിലായെന്നാണ് സൂചന. സ്വപ്ന കുടുംബത്തോടൊപ്പമാണ് ബാംഗ്ളൂരിലേക്ക് കടന്നത്. അഭിഭാഷകന്റെ നിർദ്ദേശ പ്രകാരം ബാംഗ്ലൂരിലേക്ക് കടക്കുന്നതിനിടയിൽ എൻ ഐ എ പിടിയിൽ അകപെടുകയായിരുന്നുവെന്നാണ് വിവരം. നേരത്തെ കൊച്ചിയിൽ തന്നെയായിരുന്നു സ്വപ്ന ഉണ്ടായിരുന്നവെന്നതാണ് സ്ഥിരീകരിക്കാത്ത വിവരം പുറത്ത് വരുന്നത്

Kerala

ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാക്കള്‍ക്കെതിരെ കേസ്

കൊല്ലത്ത് വിദേശത്ത് നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തിറങ്ങി കറങ്ങി നടന്നു. ഇവർക്കെതിരെ പോലീസ് കേസെടുത്തു. ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന കല്ലും താഴം സ്വദേശി ജൂലൈ ആറിന് നൈജീരിയയില്‍ നിന്നും നാട്ടിലെത്തിയവരാണ്. നിലവിൽ സാമൂഹ്യ അകലം പാലിക്കുന്നു എന്നും ഉറപ്പ് വരുത്തുന്നതിന് ശക്തമായ പൊലീസ് സംവിധാനമാണ് കൊല്ലം സിറ്റിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കിളികൊല്ലൂര്‍ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരേയും ആംബുലന്‍സില്‍ കരിക്കോടുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Kerala

കാറിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി രണ്ട് പ്രതികൾ അറസ്റ്റിൽ രണ്ടു പേർ ഓടി രക്ഷപെട്ടു രക്ഷപ്പെട്ടത് താമരശ്ശേരി, അടിവാരം സ്വദേശികൾ

ബത്തേരി; വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഞായറാഴ്ച്ച രാത്രി സു.ബത്തേരി മന്ദംകൊല്ലി ഭാഗത്ത് ബീനാച്ചി പനമരം റോഡില്‍ വെച്ച് രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലായി കടത്തികൊണ്ടു വന്ന 10 കിലോ കഞ്ചാവ് പിടികൂടി. മലപ്പുറം ഏറനാട് സ്വദേശികളായ വിവേക് (25) മുഹമ്മദ് ഷിബിലി ( 23) എന്നിവരെ സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. എക്‌സൈസ് പാര്‍ട്ടിയെ കണ്ട് ഓടി പോയ കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഫവാസ് ,അടിവാരം സ്വദേശി പ്യാരി എന്നിവരെ പ്രതി ചേര്‍ത്ത് […]

Kerala

നിരീക്ഷണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന പ്രവാസികൾക്ക് സ്വീകരണം നൽകിയതായി പരാതി ലീഗ് പ്രവർത്തകർക്കെതിരെ കേസ്

  • 25th June 2020
  • 0 Comments

കോഴിക്കോട് ; കൂരാച്ചുണ്ടിൽ ക്വാറന്റീൻ നിയന്ത്രണം ലംഘിച്ച് പ്രവാസികൾക്ക് സ്വീകരണം നൽകിയ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ അമ്മദടക്കം ഒൻപത് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറും ഡിവൈഎഫ്‌ഐയും നൽകിയ പരാതിയിലാണ് നടപടി. പകർച്ച വ്യാധി നിരോധന നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ജൂൺ 23ന് വിവിധ രാജ്യങ്ങളിൽ വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിൽ കഴിയാനായി പോവുകയായിരുന്നു പ്രവാസികൾക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് സ്വീകരണം നൽകിയതായാണ് പരാതിയിൽ പറയുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ […]

Kerala

രാത്രിയിൽ പോത്ത് മോഷണം പകൽ സ്വന്തം കടയിൽ ഇറച്ചി വില്പന ഒടുവിൽ കള്ളനെ പോലീസ് പിടികൂടി

  • 14th June 2020
  • 0 Comments

കോഴിക്കോട് : പടനിലത്ത് പോത്ത് മോഷണം നടത്തിയ കള്ളൻ പിടിയിൽ. നരിക്കുനി ചെമ്പക്കുന്ന് സ്വദേശിയായ ജാബിറിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഇയാൾ താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിനു മുൻപിൽ ഇറച്ചിക്കട നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഇറച്ചി കച്ചവടക്കാരനായ പടനിലം സ്വദേശി അഷറഫ് വളർത്തുന്ന പോത്തുകളിൽ മൂന്നെണ്ണത്തെ കാണാതായതിനെ തുടർന്ന് കുന്ദമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പോത്തിനെ നരിക്കുനിയിൽ നിന്നും കണ്ടെത്തി. തുടർന്ന് പരിസര പ്രദേശത്തുള്ള സി സി ടി […]

Kerala News

താമരശേരിയിൽ നായാട്ട് സംഘത്തെ പിടികൂടി പറക്കും അണ്ണാന്റെ ജഡവും, നാടൻ തോക്കും പിടിച്ചെടുത്തു

  • 11th June 2020
  • 0 Comments

കോഴിക്കോട്: താമരശേരിയിൽ നായാട്ട് സംഘത്തെ പിടികൂടി. അരീക്കോട് സ്വദേശികളായ ജുനൈസ്, സതീഷ്, പ്രകാശൻ , തിരുവമ്പാടി സ്വദേശികളായ രജീഷ്, സുനിൽ, മുത്തപ്പൻപുഴക്കാരനായ ടോമി എന്നീ ആറംഗ സംഘത്തെ വനം വകുപ്പാണ് പിടിക്കൂടിയത്. ഇവരുടെ പക്കൽ നിന്നും വേട്ടയാടിയ പറക്കും അണ്ണാന്റെ ജഡവും, നാടൻ തോക്കും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വേട്ടയ്ക്ക് ഉപയോഗിച്ച നാടൻ തോക്കും, ജീവികളെയും, സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

Kerala

ആനയുടെ ദാരുണാന്ത്യം ഒരാൾ അറസ്റ്റിൽ

പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ പടക്കം കടിച്ച് ​​ഗർഭിണിയായ ആന ദാരുണമായി ചരിഞ്ഞതിൽ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അമ്പലപ്പാറ തെയ്യംകുണ്ട് സ്വദേശിയായ വിൽസൺ ജോസഫ് (35) ആണ് അറസ്റ്റിലായത് . മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുതിരുന്നു . ഷൊർണൂർ ഡിവൈഎസ്‌പി എൻ മുരളീധരനും മണ്ണാർക്കാട് ഡിഎഫ്ഒ കെ കെ സുനിൽകുമാറും നേതൃത്വം നൽകുന്ന12 അംഗ സംഘമാണ്‌ കേസ് അന്വേഷിക്കുന്നത്. മേയ് 27നാണ് ആന ചെരിഞ്ഞത്. അമ്പലപ്പാറയിലെ സ്വകാര്യ കൃഷിത്തോട്ടത്തിലെ തൊഴിലാളികളാണ് കസ്റ്റഡിയിലുളളത്. കൈതച്ചക്കയിൽ സ്‌ഫോടക വസ്തുക്കൾ […]

International Kerala

വിസ കാലാവധി കഴിഞ്ഞെന്ന് ആരോപിച്ച് മലേഷ്യയിൽ ഇന്ത്യക്കാർ അറസ്റ്റിൽ

മലേഷ്യ : കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിച്ച് മലേഷ്യയിൽ ഇന്ത്യൻ പ്രവാസികൾ . 1200 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായ വിവരങ്ങൾ പുറത്ത് വരുന്നു . വിസ കാലാവധി കഴിഞ്ഞെന്ന് ആരോപിച്ചാണ് അറസ്റ്റ് രേഖപെടുത്തിയത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനോ വിസ പുതുക്കാനോ സാധിച്ചിരുന്നില്ല. ഇതിൽ യാതൊരു ഇളവും മലേഷ്യൻ സർക്കാർ നൽകാതെ കർശനമായ നടപടിയിലേക്ക് പോയത് പ്രതിഷേധാർഹമാണ്. ഇന്ത്യയ്ക്ക് പുറമെ നിരവധി രാജ്യത്തെ ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കാവിശ്യമായ ഭക്ഷണം പോലും ലഭ്യമാകുന്നില്ല എന്ന […]

error: Protected Content !!