പിലാശ്ശേരിയില്‍ ചന്ദനമോഷ്ടാവ് പിടിയില്‍
പിലാശ്ശേരിയില്‍ ചന്ദനമോഷ്ടാവ് പിടിയില്‍. കരിയാങ്കുളങ്ങര മേല്‍വീട്ടില്‍ അയമ്മദുട്ടി(അയമുട്ടി, 55 വയസ്സ് ) എന്നയാളെയാണ് പോലീസ് പിടികൂടിയത്. പിലാശ്ശേരിയിലെ ഐറ്റടിക്കണ്ടിയിലെ മലയില്‍ നിന്നും മരം മോഷ്ടിച്ച് മുറിച്ച് കൊണ്ടുപോയ ശേഷം രണ്ടാഴ്ച കഴിഞ്ഞ് ചന്ദനക്കുറ്റി മാന്താനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാവുന്നത്. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വെക്കുകയായിരുന്നു. പിന്നീട് പോലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കട്ടാങ്ങലില്‍ ഐസ്‌ക്രീം കച്ചവടത്തിന്റെ മറവിലാണ് ഇയാള്‍ ചന്ദനങ്ങള്‍ വിറ്റത്. സ്ഥിരമായി മലമുകളിലും മറ്റുമുള്ള ചന്ദനമരങ്ങള്‍ മുറിച്ച് വില്‍ക്കുന്ന പ്രതിയാണ് ഇയാള്‍ എന്നാണ് വിവരം. […]









