Kerala News

മലപ്പുറത്ത് 300 കിലോ കഞ്ചാവ് പിടികൂടി

  • 24th September 2020
  • 0 Comments

മലപ്പുറത്ത് വൻകഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 3 മണിയോടെ മലപ്പുറം ചാപ്പനങ്ങാടി സ്കൂളിന് സമീപത്ത് നിന്നും പോലീസ് പ്രതികളെ പിടികൂടുന്നത് അരീക്കോട് സ്വ`ദേശി ഷാഹുൽ ഹമീദ്, മഞ്ചേരി സ്വദേശി അക്ബർ അലി,കോട്ടക്കൽ സ്വദേശി അബ്ദുറഹ്മാൻ, ഇരുമ്പുഴി സ്വദേശി നജീബ്, കരിപ്പൂർ സ്വദേശി. മുഹമ്മദ് ഇർഷാദ് എന്നീ അഞ്ചു പേരാണ് കഞ്ചാവുമായി പിടിയിലായത് ഉള്ളി നിറച്ച മിനിവാനിൽ ഒളിപ്പിച്ചനിലയിൽ 8 […]

Trending

ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ഒന്നാം മാറാട് കലാപക്കേസിലെ രണ്ടു പ്രതികൾക്ക് ജാമ്യം

  • 11th September 2020
  • 0 Comments

ഒന്നാം മാറാട് കലാപക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന രണ്ടു പേർക്ക് ജാമ്യം. തെക്കേതൊടി ഷാജി, ഈച്ചരന്റെ പുരയിൽ ശശി എന്നിവർക്കാണ് സുപ്രിംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അരലക്ഷം രൂപ ജാമ്യബോണ്ടായും പ്രതികൾ കേരളത്തിൽ തങ്ങരുതെന്നും, മംഗലാപുരത്തേക്ക് പോകണമെന്നും മംഗലാപുരം പൊലീസ് സ്റ്റേഷനിൽ എല്ലാ തിങ്കളാഴ്ചയും ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഒന്നാം മാറാട് കലാപത്തിനിടെ അബൂബക്കർ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പ്രതികളെയും പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

Kerala

അലനും താഹയും ഇന്ന് ജയിൽ മോചിതാരാവും

  • 11th September 2020
  • 0 Comments

കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ കൊച്ചി എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ച അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ഇന്ന് ജയില്‍ മോചിതരാവും. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഇരുവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്. പാസ്‌പോര്‍ട്ട് കെട്ടിവെക്കല്‍ ഉള്‍പ്പെടെ 11 ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. പതിനഞ്ചു മാസങ്ങൾക്കു ശേഷമാണ് ജാമ്യം ലഭ്യമാകുന്നത് ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളില്‍ ഒരാളും അടുത്ത ബന്ധുവും കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാവും. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി […]

Kerala News

പോലീസിൻ്റെ കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിച്ച അഞ്ച് ടീം ബി സ്ഥാപന ജീവനക്കാരെ റിമാൻ്റ് ചെയ്തു

  • 10th September 2020
  • 0 Comments

അനധികൃതമായി വെള്ളനൂരിൽ സ്ഥിതി ചെയ്യുന്ന ചാരിറ്റബിൾ സൊസൈറ്റി എന്നറിയപ്പെടുന്ന ടീം ബി അടച്ചുപൂട്ടാൻ എത്തിയ പോലീസിനും സാമൂഹ്യക്ഷേമ ള്ളദ്യാഗസ്ഥർക്കും കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിച്ച 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഇവരെയാണ് കോടതി റിമാൻ്റ് ചെയ്തത്.ജീവനക്കാരായ യാസർ അറഫാത്ത്, ജംഷീദ് ,അർജുൻ, ഷാഹുൽ അമീദ്, മുഹമ്മദ് അജ്മൽ, എന്നിവരെയാണ് റിമാൻഡ് ചെയ്തത്. സാമൂഹ്യ നീതി വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും, പോലീസിന്റെയും പരിശോധനകൾക്കൊടുവിൽ ടീം ബി അടച്ചു പൂട്ടുകയായിരുന്നു. സ്ഥാപനത്തിൽ താമസക്കാരായ അന്തേവാസികളെ വിവിധ ഇടങ്ങളിലേക്ക് മാറ്റി. യാതൊരു […]

Kerala

കുനിയിൽ ബഷീർ വധശ്രമം, പിന്നിൽ കൊടും ക്രിമിനലുകൾ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

  • 10th September 2020
  • 0 Comments

കുനിയിലെ വധശ്രമം സഹോദരകൾ ഉൾപ്പെടെ 6 അംഗ കൊട്ടേഷൻ സംഘം പിടിയിൽ അരീക്കോട്‌: 4.8.20 ന് അരീക്കോട് കുനിയിൽ കോള കോടൻ ബഷീർ എന്നയാളെ പുലർച്ചെ 5 മണിയോടെ വീട്ടിൽ കയറി വാതിൽ ചവുട്ടി പൊളിച്ച് വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമിച്ച കേസിൽ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 6 അംഗ കൊട്ടേഷൻ സഘം പിടിയിൽ. . മന്നം പറമ്പത്ത് ഷിജു എന്ന കപാലി ടിങ്കു (32), മന്നം പറമ്പത്ത് വിപിൻ രാജ് എന്ന കുഞ്ചു . പടിഞ്ഞാറെ […]

Kerala News

നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ നിർദ്ദേശം

  • 7th September 2020
  • 0 Comments

തിരുവനന്തപുരം; കുളത്തൂപുഴയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസിന്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ നിർദ്ദേശം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇക്കാര്യം ഉന്നയിച്ച് നടപടിയ്ക്ക് ശുപാർശ ചെയ്തു. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയാണ് പരാതിയുമായി വെള്ളറട പോലിസിനെ സമീപിച്ചത്. തുടര്‍ന്ന് ഭരതന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകനെതിരെ പോലിസ് കേസെടുക്കുകയായിരുന്നുകല്ലറ പാങ്ങോട് സ്വദേശി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Kerala News

കണ്ടെയ്നർ ലോറിയിൽ നിന്നും 600 കിലോ കഞ്ചാവ് പിടികൂടി

  • 6th September 2020
  • 0 Comments

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കോരാണിയിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംസ്ഥാനവ്യാപകമായി നടത്തിവന്നിരുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 20 കോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടി. ഞായറാഴ്ച പുലർച്ചെ സ്റ്റേറ്റ് എക്സസൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് കണ്ടെയ്നർ ലോറിയിൽ നിന്നും 600 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണ് ഇത്. മൈസൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് അധികൃതർ […]

Kerala

ചന്ദനത്തിരി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന പ്രതി പിടിയിൽ

കൊല്ലം : ചന്ദനത്തിരി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം പ്രതി പോലീസ് പിടിയിൽ.എഴുകോൺ കൊട്ടേകുന്നം മേരി ഭവനിൽ സ്റ്റീഫൻ ഫെർണാണ്ടസിനെയാണ് പോലീസ് പിടികൂടിയത്. നേരത്തെ കഞ്ചാവു കേസിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം കഞ്ചാവ് കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. എക്സൈസിന്റെ രാത്രി പട്രോളിങ്ങിനിടെ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദും സംഘത്തിന്റെയും നേതൃത്വത്തിൽ രണ്ടു‌ കിലോ കഞ്ചാവുമായി വന്ന പ്രതിയെ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന്‌ ചന്ദനത്തിരി, പുൽത്തൈലം എന്നിവ കൊണ്ടുവന്നു കച്ചവടം നടത്തുന്നെന്നാണ്‌ […]

Kerala

കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ടു പേരെ കസ്റ്റംസ് പിടികൂടി

  • 27th July 2020
  • 0 Comments

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. രണ്ട് യാത്രക്കാരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ്, കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുൽ ജബ്ബാർ എന്നിവരെയാണ് അധികൃതർ പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മുഹമ്മദ്, ഡോർ ക്ലോസറിനുള്ളിൽ സിലിണ്ടർ രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 848 ഗ്രാം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ ഖത്തറിലെ ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുൽ ജബ്ബാർ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് […]

Kerala

ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ

  • 22nd July 2020
  • 0 Comments

കാഞ്ഞങ്ങാട്: നഗരത്തിലെ ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ ബളാൽ സ്വദേശി പിടിയിൽ. ഹൊസ്ദുർഗ് പോലീസാണ് മോഷ്ടാവായ അത്തിക്കടവ് ചേവിരി വീട്ടിൽ ഹരീഷ് കുമാറിനെ (44) അറസ്റ്റ് ചെയ്തത്. നേരത്തെ മോഷണക്കേസിൽ ജയിലിലായിരുന്ന ഹരീഷ് ജയിലിൽ നിന്നും പുറത്തു വന്ന ശേഷം വീണ്ടും മോഷണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തെരുവത്ത് ലക്ഷ്മി നഗർ അറയിൽ ഭഗവതി ക്ഷേത്രം, കിഴക്കുംകര പുള്ളിക്കരിങ്കാളി ക്ഷേത്രത്തിനു സമീപത്തെ ഭണ്ഡാരം, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ രക്തേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ച നടത്തിയതായി […]

error: Protected Content !!