സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പോലീസ് കസ്റ്റഡിയിൽ

  • 7th December 2020
  • 0 Comments

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ. നിരോധനാജ്ഞ ലംഘിച്ചതിനാണ് യാദവിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.കനൗജിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തുടങ്ങവേയായിരുന്നു പൊലീസ് നടപടി. തുടര്‍ന്ന് എക്കോഗാര്‍ഡനിലേക്ക് അയച്ച അഖിലേഷ് അവിടെ കസ്റ്റഡിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.പൊലീസ് തങ്ങളെ ജയിലിലടച്ചാലും കനൗജിലേക്കുള്ള മാര്‍ച്ചില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ പങ്കെടുത്തിരിക്കുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു. യു.പിയിലെ വിവിധയിടങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവരികയാണ്. പൊലീസിന് വേണമെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ ജയിലിലിടാം. അവര്‍ക്ക് ഞങ്ങളുടെ വാഹനം തടയാം. […]

ജസ്റ്റിസ് സി എസ് കര്‍ണന്‍ അറസ്റ്റില്‍

  • 2nd December 2020
  • 0 Comments

മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സി.എസ് കര്‍ണന്‍ അറസ്റ്റില്‍. ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ടുവെന്ന കേസിലാണ് സി.എസ് കര്‍ണനെ അറസ്റ്റുചെയ്തത്. മദ്രാസ് ഹൈക്കോടതിയിലും കൊല്‍ക്കത്ത ഹൈക്കോടതിയിലും കര്‍ണന്‍ സേവനമനുഷ്ഠിച്ചിരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോ പുറത്തുവിട്ടുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പരാതി. പുതുച്ചേരി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ നാല് വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബാര്‍ […]

വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞു; ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍

  • 6th November 2020
  • 0 Comments

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ ബി.ജെ.പിയുടെ വെട്രിവേല്‍ യാത്ര തമിഴ്‌നാട് പൊലീസ് തടഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാക്കളായ എച്ച്.രാജ, സി.ടി രവി, പൊന്‍ രാധാകൃഷ്ണന്‍ എന്നിവടരക്കം നൂറോളം ബി.ജെ.പി പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മഹാമാരി കാലത്ത് അനുമതിയില്ലാതെ യാത്ര നടത്തിയതിനാണ് മുരുകനെയും ബി.ജെ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്രിവേല്‍ യാത്ര തടഞ്ഞ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊവിഡ് […]

ഐഎസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍

  • 3rd November 2020
  • 0 Comments

ഐഎസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല്‍ അസ്ലം ആണ് അറസ്റ്റിലായത്. അന്‍സാര്‍ ഉള്‍ ഖിലാഫത്ത് കേരള സ്ഥാപകരില്‍ പ്രധാനിയാണ് അറസ്റ്റിലായ വ്യക്തി. എന്‍ഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു. നേരത്തെ ഇന്റര്‍പോള്‍ സിദ്ദിഖിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടതായി എന്‍ഐഎ വെളിപ്പെടുത്തി.

ശിവശങ്കറിനെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്; വൈകുന്നേരം ആറിന് ശേഷം വിശ്രമം അനുവദിക്കണമെന്നും കോടതി

  • 29th October 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ട എം.ശിവശങ്കറിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് കോടതി. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ഓരോ മൂന്നുമണിക്കൂര്‍ കൂടുമ്പോഴും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആവശ്യപ്പെട്ടത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ അനുമതി. അതിന് ശേഷം പൂര്‍ണ്ണ വിശ്രമം അനുവദിക്കണമെന്നും കോടതി പറഞ്ഞു. ചോദ്യം ചെയ്യലിനു തടസ്സമാവാതെ ആയുര്‍വേദ […]

Kerala

കോഴിക്കോട് വലിയങ്ങാടിയിൽ വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: വലിയങ്ങാടിയിൽ കടകൾ തുറന്ന വ്യാപാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല സെക്രട്ടറിയടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയങ്ങാടിയിലെ കണ്ടയിൻമെൻറ് സോണിൽ അല്ലാത്ത കടകൾ തുറക്കാമെന്ന് തീരുമാനമായിട്ടും തുറക്കാതായപ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകൾ തുറക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വ്യാപാരികൾ കട തുറക്കാനെത്തിയതിന് പിന്നാലെ. ജില്ലാ സെക്രട്ടറി സേതു മാധവൻ, യൂത്ത് ജില്ലാ പ്രസിഡന്റ് മനാഫ് കാപ്പാട്, ട്രഷറർ കബീർ, കെ ടി നസീർ,ബിനോയ്, ഷഫീഖ് പട്ടാട്ട്,മൻസൂർ എന്നിവരെ പൊലീസെത്തി […]

Kerala News

അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ഭാഗ്യലക്ഷ്മിയുൾപ്പടെ ഉള്ളവരെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങിളിട്ട അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യും. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വീടുകളിലില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയിരുന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയായിരുന്നു കോടതി തള്ളിയത്. […]

Kerala News

സനൂപിന്റെ കൊലപാതകം പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. സനൂപിനെ കുത്തികൊലപ്പെടുത്തിയവരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവർ പൊലീസിന് നൽകിയ മൊഴി. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ്. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാൻ […]

News

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; യോഗി സ്വന്തം നിഴലിനെ പോലും ഭയക്കുന്നു: മുനവ്വറലി തങ്ങൾ

യു.പി.യിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇരുവരേയും കരുതല്‍ കസ്റ്റയിലിലെടുത്തതായി യു.പി പൊലിസ് ഇതിനകം പറഞ്ഞു കഴിഞ്ഞു.ഇത് അങ്ങേ അറ്റം പ്രതിഷേധാർഹമാണ്. സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടതോടെ ആദിത്യനാഥ് സര്‍ക്കാറിന്റെ ഭയമാണ് പുറത്താവുന്നത്. ഉത്തർപ്രദേശിൽ നീതി അസ്തമിച്ചിരിക്കുകയാണ്. എത്രനാൾ യോഗിപൊലീസിന് വഴിയടച്ചു നിൽക്കാൻ കഴിയും.അമ്മയെയും പെങ്ങളെയും മറ്റു സ്ത്രീകളെയും അപമാനിക്കുന്നവർ ആരായാലും അവനു തക്കതായ ശിക്ഷ നൽകണം, സാധാരണ ജനങ്ങൾക്കും ഇവിടെ ജീവിക്കാൻ […]

News

തുടർച്ചയായ ദിവസങ്ങളിൽ കാർ മോഷണം പ്രതി പിടിയിൽ

  • 29th September 2020
  • 0 Comments

കോഴിക്കോട് : തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഷോറൂമുകളിൽ നിന്നും കാർ മോഷ്ടിച്ചു കടന്ന മോഷ്‌ടാവ്‌ പിടിയിൽ. ബാംഗ്ലൂർ സ്വദേശിയായ നസീർ (56) ആണ് വയനാട്ടിൽ വെച്ച് പോലീസ് വലയിലായത്. കഴിഞ്ഞ ദിവസം ഒന്നര മണിക്ക് കോഴിക്കോട് എലത്തൂർ അത്താണിക്കൽ കിയ മോട്ടോഴ്സ് വെച്ച് കിയാ കാർണിവൽ വണ്ടി നമ്പർ KL 11 BS വാഹനം കളവുപോയിരുന്നു. ഈ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിരുന്നു. ഇയാളെ തിരഞ്ഞു എലത്തുർ പോലീസ് കൽപ്പറ്റയിൽ എത്തിയപ്പോൾ മോഷ്ടിച്ച കാർ […]

error: Protected Content !!