Kerala News

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയെ പൂട്ടിയിട്ട ഡോക്ടർമാർക്കെതിരെ കേസ്

  • 2nd November 2021
  • 0 Comments

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരെ കേസ് എടുത്തു. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെ പീഡനക്കേസിലെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. മെഡിക്കല്‍ കോളിലെത്തിയപ്പോള്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിടുകയും മോന്‍സണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കളമശ്ശേരി മെഡിക്കല്‍ […]

National News

സാമൂഹിക മാധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്റ്റ്; 14 പേരെ അറസ്റ്റ് ചെയ്‌ത്‌ അസം പൊലീസ്

  • 21st August 2021
  • 0 Comments

സാമൂഹിക മാധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്റ്റ്. 14 പേരെ അറസ്റ്റ് ചെയ്‌ത്‌ അസം പോലീസ്. നിയമവിരുദ്ധ പ്രവർത്തനം (പ്രതിരോധം) , ഐ.ടി നിയമം, സി.ആർ.പി.സി എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ‘താലിബാൻ പ്രവർത്തനങ്ങളെ പിന്തുണച്ച് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു’- സ്പെഷ്യൽ ഡി.ജി.പി ജി.പി സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്തു താലിബാനെ […]

Kerala News

കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട; സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

  • 19th August 2021
  • 0 Comments

കൊച്ചിയിൽ കസ്റ്റംസ് പ്രിവൻ്റീവിൻ്റേയും, സ്റ്റേറ്റ് എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റേയും സംയുക്ത പരിഗോധനയിൽ മുന്തിയ ഇനം ലഹരിമരുന്നായ എംഡിഎംഎ, എൽഎസ്ഡി, ലഹരി ഗുളികകൾ എന്നിവ പിടികൂടി . സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ.പ്രതികൾ ചെന്നൈയിൽ നിന്നും കൊച്ചിയിൽ എത്തിച്ചിരുന്നത് വൻ ലഹരിമരുന്ന് ശേഖരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് ഉപയോഗവും വിതരണവും.നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. ഇവരിൽ നിന്നും ലഹരി മരുന്നു വാങ്ങിയവരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് […]

National News

ജന്തർ മന്ദറിൽ മുസ്ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസ്; ബിജെപി നേതാവ് അശ്വിനി ഉപാധ്യയ അടക്കം ആറ് പേർ അറസ്റ്റിൽ

  • 10th August 2021
  • 0 Comments

ഞായറാഴ്ച ഭാരത് ജോഡോ ആന്ദോളൻ സംഘടിപ്പിച്ച പരിപാടിക്കിടയിൽ മുസ്ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിൽ ബിജെപി നേതാവ് അശ്വിനി ഉപാധ്യയ അടക്കം ആറ് പേർ അറസ്റ്റിൽ. വിനോദ് ശര്‍മ്മ, ദീപക് സിംഗ്, ദീപക്, വിനീത് ക്രാന്തി, പ്രീത് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ, 188 വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. . എന്നാൽ തങ്ങൾക്ക് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ചവരുമായി ബന്ധമില്ലെന്നാണ് ഭാരത് ജോഡോ ആന്ദോളന്‍റെ വിശദീകരണം. ചോദ്യം […]

Kerala News

കൊച്ചി കപ്പല്‍ശാലയില്‍ വ്യാജരേഖയില്‍ ജോലിചെയ്തിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍

  • 22nd July 2021
  • 0 Comments

വ്യാജരേഖയുണ്ടാക്കി കൊച്ചിയിലെ കപ്പല്‍ശാലയില്‍ ജോലി ചെയ്ത് വരികയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. കാബൂള്‍ സ്വദേശിയായ ഈദ് ഗുള്‍ ആണ് പിടിയിലായത്. എറണാകുളം അസിസ്റ്റന്‍ കമ്മീഷണര്‍ വൈ. നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഈദ് ഗുളിനെ പിടികൂടിയത്. അസം സ്വദേശിയാണെന്നും അബ്ബാസ് ഖാന്‍ എന്നാണ് പേരെന്നും സ്ഥാപിക്കുന്ന തരത്തിലുള്ള തിരിച്ചറിയില്‍ കാര്‍ഡ് ഇദ്ദേഹം വ്യാജമായി ഉണ്ടാക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിലെയും മറ്റ് രേഖകളിലെയും പേരിലെ വ്യത്യാസം കണ്ടാണ് കൊച്ചി കപ്പല്‍ശാല അധികൃതര്‍ അന്വേഷിച്ചത്.

Kerala News

കോട്ടൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

  • 17th July 2021
  • 0 Comments

തിരുവനന്തപുരം കോട്ടൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കുളത്തുമ്മല്‍ സ്വദേശി അമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ട ആളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം. ഇവര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കോട്ടൂര്‍, വ്‌ളാവട്ടി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച സംഘം നാട്ടുകാരിലൊരാളുടെ വീടും തകര്‍ത്തിരുന്നു. ആക്രമണത്തില്‍ […]

Kerala National News

അങ്കമാലിയില്‍ തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ ഓപ്പറേഷന്‍; മൂന്ന് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റില്‍

എറണാകുളത്തെ അങ്കമാലി കിടങ്ങൂര്‍, അത്താണി പ്രദേശങ്ങളില്‍ നിന്നും തമിഴ്‌നാട് തീവ്രവാദ വിരുദ്ധ സേനയും ക്യു ബ്രാഞ്ച് സംഘവും ചേര്‍ന്ന് ശ്രീലങ്കന്‍ സ്വദേശികളെന്നു കരുതുന്ന മൂന്നു പേരെ അറസ്റ്റു ചെയ്തു. രാജ്യാന്തര ബന്ധമുള്ള ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം. മൂന്നു പേരെയും നെടുമ്പാശേരിയിലെ എടിഎസ് കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. കിടങ്ങൂരില്‍ തമിഴ്‌നാട് സ്വദേശികള്‍ എന്ന പേരില്‍ വാടകയ്ക്കു താമസിച്ചിരുന്ന ശരവണന്‍, കുമാര്‍ എന്നിവരും മറ്റൊരാളുമാണ് അറസ്റ്റിലായത്. കിടങ്ങൂര്‍ ഓക്‌സിലിയം കോളജിന്റെ സമീപത്തുള്ള വാടക വീട്ടില്‍ നിന്നാണ് ഒരാളുടെ അറസ്റ്റ്. […]

Kerala News

കെ. സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു

  • 17th June 2021
  • 0 Comments

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥാനാർത്ഥിയാകാൻ കൈക്കൂലി നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ്. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് സി കെ ജാനുവിനെയും കേസി പ്രതിയാക്കിയിട്ടുണ്ട്. കൽപ്പറ്റ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസിന്‍റെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരന്‍റെ മൊഴിയെടുക്കുകയായിരിക്കും ആദ്യം ചെയ്യുക. കേസില്‍ പോലീസ് പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കടന്നിട്ടേയുള്ളൂ. കേസിന്‍റെ നടപടിക്രമങ്ങളിലേക്ക് കടന്നതിന് ശേഷമാണ് അറസ്റ്റിലേക്ക് […]

കാഞ്ഞങ്ങാട് അബ്ദുൾ ഔഫ് റഹ്മാൻ്റെ കൊലപാതകം;യൂത്ത് ലീഗ് പ്രവര്‍ത്തകൻ ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തു

  • 25th December 2020
  • 0 Comments

കാഞ്ഞങ്ങാട് അബ്ദുൾ ഔഫ് റഹ്മാൻ്റെ കൊലപാതക സംഘത്തിലെ പ്രധാനിയായ യൂത്ത് ലീഗ് പ്രവര്‍ത്തകൻ ഇര്‍ഷാദിനെഅറസ്റ്റ് ചെയ്തു.രാഷ്ട്രീയ സംഘര്‍ഷത്തെ തുട‍ര്‍ന്നാണ് സംഭവം ഉണ്ടായതെന്നും കാസര്‍കോട് എസ്.പി ഡി.ശിൽപ അറിയിച്ചു. കേസിൻ്റെ തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രദേശത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് റൗഫ് കൊല്ലപ്പെട്ടതെന്നും കാസര്‍കോട് എസ്.പി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ഇര്‍ഷാദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇര്‍ഷാദിനെ […]

ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പ് കേസ്; റിപ്പബ്ലിക് ടിവി സി.ഇ.ഒ അറസ്റ്റില്‍

  • 13th December 2020
  • 0 Comments

ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖന്‍ചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ചാനല്‍ ഉപഭോക്താക്കള്‍ക്ക് പണം നല്‍കി ടി.ആര്‍.പി റേറ്റിങ് പെരുപ്പിച്ചു എന്നതാണ് കേസ്. ഒക്ടോബര്‍ ആറിനാണ് ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാരോമീറ്റര്‍ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാന്‍സ് റിസര്‍ച് ഗ്രൂപ് നല്‍കിയ […]

error: Protected Content !!