ബസ്സ് യാത്രയിൽ സ്ത്രീകളുടെ പണവും സ്വർണ്ണവും മോഷ്ടിക്കുന്ന യുവതികൾ പിടിയിൽ
കേരളത്തിലുടനീളം ബസ്സ് യാത്രയിൽ സ്ത്രീകളുടെ പണവും, സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന കൊയമ്പത്തൂർ ഗാന്ധിപുരം, പുറമ്പോക്ക് സ്ഥലത്ത് താമസക്കാരായ കസ്തൂരി (30), ശാന്തി (35) എന്നിവരെ കോഴിക്കോട് സിവിൽ സ്റ്റേഷൻ ഭാഗത്ത് വെച്ച് നടക്കാവ് എസ് ഐ കൈലാസ് നാഥും സംഘവും അറസ്റ്റ് ചെയ്തു. ഇവരിപ്പോൾ കൂട്ടുകാർക്കൊപ്പം വടകര റെയിൽവെ സ്റ്റേഷൻ പരിസരത്താണ് താമസിക്കുന്നത്. രാവിലെ ഇവിടെ നിന്ന് പുറപ്പെട്ട് തിരക്കുള്ള ബസുകളിൽ കയറി യാത്രക്കാരായ സ്ത്രീകളുടെ വാനിറ്റി ബാഗ് തുറന്ന് തന്ത്രത്തിൽ മോഷണം നടത്തുകയാണ് രീതി. കുന്ദമംഗലം ഭാഗത്ത് […]









