Kerala News

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പൊലീസ്

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് പൊലീസ്. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങൂവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. പാലാരിവട്ടത്തെ കേസില്‍ പി.സി. ജോര്‍ജിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം ഏകദേശം പൂര്‍ത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശനിയാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി […]

National News

ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്; ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ അറസ്റ്റില്‍. യൂണിവേഴ്സിറ്റിക്കു കീഴിലെ ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്. പള്ളിയുടെ ഉള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം സംബന്ധിച്ച് രത്തന്‍ ലാല്‍ നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്ക് ഇടയാക്കിയത്. വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ അറസ്റ്റില്‍. ഹിന്ദു കോളേജിലെ ചരിത്രാധ്യാപകന്‍ രത്തന്‍ ലാലിനെയാണ് പൊലീസ് അറസ്റ്റ് […]

Kerala News

പാലക്കാട് പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയില്‍ നിന്ന്, ഒരാള്‍ അറസ്റ്റില്‍

പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ പിടിക്കാന്‍ താന്‍ സ്ഥാപിച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റാണ് പൊലീസുകാര്‍ മരിച്ചതെന്ന് സുരേഷ് സമ്മതിച്ചിട്ടുണ്ടെന്ന് പാലക്കാട് എസ് പി ആര്‍ വിശ്വനാഥ് പറഞ്ഞു. സുരേഷിനെതിരെ ബോധപൂര്‍വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സുരേഷ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ശേഷം […]

National News

വാറങ്കല്‍ ഭൂസമരം; ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

തെലങ്കാനയിലെ വാറങ്കലില്‍ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെ രാജ്യസഭാ എം.പി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സമരസ്ഥലത്തേക്ക് പോകാന്‍ ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. വിലക്ക് ലംഘിച്ച് ബിനോയ് വിശ്വം എംപിയും തക്കലപ്പള്ളി ശ്രീനിവാസ റാവു തുടങ്ങിയവര്‍ സമരസ്ഥലത്തേക്ക് പോകാന്‍ ശ്രമിച്ചതോടെ വാറങ്കല്‍ സുബദാരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എംപിയെ വാറങ്കലിലെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും […]

National News

ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, മറാത്തി നടി കേതകി അറസ്റ്റില്‍

എന്‍സിപി നേതാവ് ശരദ് പവാറിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ മറാത്തി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ മറാത്തിയില്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് നടി പങ്കുവയ്ക്കുകയായിരുന്നു. ‘നരകം കാത്തിരിക്കുന്നു, നിങ്ങള്‍ ബ്രഹ്‌മണരെ വെറുക്കുന്നു’ തുടങ്ങിയ പ്രയോഗങ്ങള്‍ നടിയുടെ കുറിപ്പിലുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ശരദ് പവാര്‍ എന്ന മുഴുവന്‍ പേരിനു പകരം 80 വയസ്സുകാരനായ പവാര്‍ എന്നു മാത്രമാണു പോസ്റ്റിലുള്ളത്. ഇതിനെതിരെ സ്വപ്നില്‍ നേത്കെ എന്നയാളാണ് പരാതി നല്‍കിയത്. താനെയിലെ കല്‍വ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത […]

Kerala News

കൊച്ചിയിലെ വാടകവീട്ടിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോ ചന്ദന തടികൾ പിടികൂടി; അഞ്ച് പേർ പിടിയിൽ

കൊച്ചി പനമ്പള്ളി നഗറിൽ വാടക വീട്ടിൽ വിൽക്കാൻ പാകത്തിൽ അനധികൃതമായി സൂക്ഷിച്ച 100 കിലോ ചന്ദനത്തടികൾ പിടികൂടി. വീട്ടിൽ താമസിച്ചിരുന്ന അഞ്ച് പേരെ ചോദ്യം ചെയ്തുവരുകയാണ്. ഇതിൽ നാല് പേർ ഇടുക്കി സ്വദേശികളും ഒരാൾ താമരശേരി സ്വദേശിയുമാണ്.ചന്ദനത്തടികൾ ഫോറസ്റ്റ് ഓഫീസർമാർ പിടിച്ചെടുത്തു. ചന്ദന തടികൾ ഇടുക്കിയിൽ നിന്ന് എത്തിച്ചതാവാമെന്നാണ് വനം വകുപ്പ് കരുതുന്നത്. പ്രതികൾ ഇടുക്കിയിലും മൂവാറ്റുപുഴയിലും അടക്കം വാടകക്ക് താമസിച്ചിട്ടുണ്ട്. പ്രാഥമിക വിവരമനുസരിച്ച് 20 ലക്ഷം രൂപ വരുന്ന ചന്ദന തടികളാണ് പിടി കൂടിയത്. തിരുവനന്തപുരത്തെ […]

Kerala News

പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യും, തിടുക്കമില്ല; ഗൂഢാലോചന അന്വേഷിക്കുമെന്ന് കമ്മീഷണര്‍

വെണ്ണലയിലെ പരിപാടിയിലേക്ക് പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. വിദ്വേഷ പ്രസംഗത്തില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പാണെന്നും എന്നാല്‍ തിടുക്കമില്ലെന്നും കമ്മീഷണര്‍ കൂട്ടിചേര്‍ത്തു. പി.സി ജോര്‍ജിനുമേല്‍ ചുമത്തിയ കുറ്റങ്ങള്‍ ചെയ്തു എന്ന് തെളിഞ്ഞിട്ടുണ്ട്. സംഘാടകര്‍ ജോര്‍ജിനെ ക്ഷണിച്ചതും ആരാണ് പി.സി ജോര്‍ജിനെ വിളിച്ചത്, എന്തുകൊണ്ടാണ് വിളിച്ചത് എന്നുമെല്ലാം വിശദമായി അന്വേഷിക്കും. വിളിച്ചാല്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞിട്ടും വിളിച്ചതാണ്. അതാണ് […]

National News

നീതി തേടി പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് മകൾ; ഒടുവിൽ അറസ്റ്റ്

തന്നെ നിരന്തരമായി ബലാത്സംഗം ചെയ്യുന്ന പിതാവിന്റെ ക്രൂരത പുറം ലോകത്തെത്തിക്കാൻ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തി 18 കാരി .തനിക്ക് നീതി വേണം എന്നാവശ്യവുമായി ക്യാമറയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുകയും ചെയ്തു. വീഡിയോ പുറംലോകത്തെത്തിയതോടെ പൊലീസ് 50വയസുകാരനായ അധ്യാപകനായ പിതാവിനെ അറസ്റ്റ് ചെയ്തു ബിഹാറിലെ സമസ്തിപൂരിലെ റോസെരയിൽ ആണ് സംഭവം നടന്നത്. പെൺകുട്ടിയെ ആക്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റുള്ള പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. […]

Kerala News

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം, കൂള്‍ബാര്‍ മാനേജര്‍ അറസ്റ്റില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കൂള്‍ബാര്‍ മാനേജറിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പടന്ന സ്വദേശി അഹമ്മദാണ് അറസ്റ്റിലായത്. കേസില്‍ ഇയാള്‍ മൂന്നാം പ്രതിയാണ്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ കേസില്‍ മൂന്ന് പേര്‍ പിടിയിലായി. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്ന് പൊലീസ് പറഞ്ഞു. മരിച്ച വിദ്യാര്‍ഥിനി ദേവനന്ദക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Kerala

പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു

പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഡാലോചന; കസ്റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ദൗര്‍ഭാഗ്യകരം പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത്‌ലീഗും പരാതി നല്‍കിയിരുന്നു. പ്രസംഗം നടത്തി 24 മണിക്കൂറിന് ശേഷമാണ് എഫ്.ഐ.ആര്‍ ഇടാന്‍ പോലും പൊലീസ് തയാറായത്. കസ്റ്റഡിയില്‍ എടുത്തതിന് ശേഷം സ്വന്തം വാഹനത്തില്‍ ആഘോഷപൂര്‍വമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വഴിയരികില്‍ കാത്ത് നില്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനും പോലീസ് സൗകര്യം ചെയ്തു കൊടുത്തു. ഇത് […]

error: Protected Content !!