Kerala News

പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം, കൊലകുറ്റം ചുമത്തി പൊലീസ്, രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് വെടിയേറ്റ് മരിച്ചത്. കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്ന അലി അസ്‌കര്‍, സുനീഷ് എന്നവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. വയറ്റില്‍ വെടിയേറ്റ നിലയില്‍ സനീഷും അക്ബര്‍ അലിയും ചേര്‍ന്ന് ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഘത്തിലുള്ളവര്‍ക്ക് ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് കൊലക്കുറ്റമാണ് […]

Kerala News

വിജയ് ബാബു നാളെയെത്തും, അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് ഹൈക്കോടതി

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റിനുള്ള വിലക്ക് ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. അതേസമയം, നാട്ടിലെത്തിയാല്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിജയ് ബാബുവിനെ ചോദ്യം […]

Kerala Local News

അന്തര്‍സംസ്ഥാന വാഹന മോഷ്ടാവ് ഹംദാന്‍ അലി എന്ന റെജു ഭായ് അറസ്റ്റില്‍

കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടില്‍ ഹംദാന്‍ അലി എന്ന റെജു ഭായ് (42 വയസ്സ്) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ വെള്ളയില്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ചെമ്മങ്ങാട്, കസബ, നഗരം പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇരുചക്ര വാഹന മോഷണം […]

Local News

ബസ്സുകളുടെ ചില്ല് പൊട്ടിച്ച കേസ്സിലെ രണ്ടാമനെ അറസ്റ്റ് ചെയ്തു

താത്തൂര്‍ ഭാഗത്ത് വെച്ച് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി അവസാന ട്രിപ്പ് യാത്രക്കാരുമായി പോകുകയായിരുന്ന ഫയാസ് ബസ്സിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത കേസ്സിലെ പിടികൂടാനുണ്ടായിരുന്ന പ്രതി മുക്കം അഗസ്ത്യമുഴി താഴക്കോട് സ്വദേശി ആയ അശ്വിന്‍ എം. ( 23 ) എന്നയാളെ മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസ്സില്‍ അഹമ്മദ് ബിന്‍ഷാദ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്. പ്രതി മറ്റൊരു ബസ്സിലെ ജീവനക്കാരനാണ്. SI. വേണുഗോപാല്‍, ASI. കൃഷ്ണന്‍, […]

Kerala News

ആലുവയിൽ നിന്ന് മോഷ്ടിച്ച കെഎസ്ആർടിസി ബസ് കണ്ടെത്തി; പ്രതി അറസ്റ്റിൽ

ആലുവ കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. എറണാകുളം നോർത്ത് പോലീസ് ബസ് കണ്ടെത്തുകയും മോഷ്ടിച്ച ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബസ് ഓടിച്ചു പോകുന്നിതിനിടെ മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചിരുന്നു . ഇന്ന് പുലർച്ചെയാണ് കോഴിക്കോട് ആലുവ റൂട്ടിലോടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസ് മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിൽ എത്തിയ ആളാണ് ബസ് ഓടിച്ചു കൊണ്ടുപോയത്

Kerala News

പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; ഷോൺ ജോർജ്

പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് പോലത്തെ നൂറ് കണക്കിന് കേസുകൾ കേരളത്തിലുണ്ടെന്നും പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. ഒരു സമൻസ് പോലും അയക്കാത്ത എത്ര കേസുകൾ ഇവിടെ ഉണ്ടെന്നും ചോദിച്ചു. പിണറായി വിജയന് ആരെയോ ബോധ്യപ്പെടുത്താൻ പിസി ജോർജിനെ ഒരു മണിക്കൂറെങ്കിലും ജയിലിൽ ഇടണമെന്നും അതിന് വേണ്ടി മാത്രം ചെയ്തതാണെന്നും ഷോൺ ആരോപിച്ചു. ‘മുഖ്യമന്ത്രി വിദേശത്തുനിന്നും തിരിച്ചുവന്ന അന്നുതന്നെ വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റായിരുന്നു […]

Kerala News

പി സി ജോര്‍ജിന്റെ അറസ്റ്റില്‍ തിരക്കഥയുണ്ടോ എന്ന് സംശയിക്കുന്നതായി കെ സുരേന്ദ്രന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പി സി ജോര്‍ജിനെ പിടിച്ച് അകത്തിടാമെന്ന് സിപിഐഎം പോപ്പുലര്‍ ഫ്രണ്ടിന് ഉറപ്പ് കൊടുത്തതായി സംശയിക്കുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് തിടുക്കമായിരുന്നു. ജോര്‍ജിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ട ഒരുപാട് പേര്‍ കേരളത്തില്‍ ഉണ്ട്. പോപ്പുലര്‍ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. പി സി ജോര്‍ജ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃക്കാക്കരയിലെ […]

Kerala News

വെണ്ണല വിദ്വേഷ പ്രസംഗ കേസ്; പിസി ജോര്‍ജ് പൊലീസിന് മുന്നില്‍ ഹാജരാവും; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ് ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകും. തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. പാലാരിവട്ടം പൊലീസ് ഹാജരാകാനുള്ള നോട്ടീസ് നല്‍കി. ഉച്ചയ്ക്ക് ശേഷം പി സി ജോര്‍ജ് ഹാജരാകും. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. ഒളിവിലായിരുന്ന പിസി ജോര്‍ജ് ഇന്നലെ ഈരാറ്റു പേട്ടയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗത്തില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് […]

Kerala News

പ്രവാസിയെ തട്ടികൊണ്ട്‌പോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി യഹിയ പിടിയില്‍

പ്രവാസിയായ പാലക്കാട് അഗളി സ്വദേശി അബ്ജുള്‍ ജലീലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയയെ അറസ്റ്റ് ചെയ്തു.പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് യഹ്യയെ പൊലീസ് പിടികൂടിയത്. ഒളിവില്‍ ഇരുന്ന വീട്ടില്‍ നിന്നാണ് യഹിയയെ പിടികൂടിയത് എന്ന് പൊലീസ് പറഞ്ഞു. യഹിയയുടെ അറസ്റ്റോടെ അബ്ജുള്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊന്ന കേസില്‍ ആകെ 9 പേര്‍ പിടിയിലായി. യഹിയ, അലിമോന്‍, അല്‍ത്താഫ്, റഫീഖ് ഇവര്‍ക്ക് സഹായം ചെയ്ത് കൊടുത്ത അനസ് ബാബു, മണികണ്ഠന്‍ മുഖ്യപ്രതി യഹിയയെ ഒളിവില്‍ […]

Kerala News

ഡോക്ടറെന്ന വ്യാജേന തട്ടിപ്പ്;തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22 കാരന്‍ രോഗിയെ ചികിത്സിച്ചത് 10 ദിവസം

ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പു നടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ (22)യാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടിയത്.മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്.മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍നിന്ന് നിഖില്‍ […]

error: Protected Content !!