Kerala News

മണ്ണാര്‍ക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

  • 28th June 2022
  • 0 Comments

പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പള്ളികുറുപ്പ് സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അവിനാശ് പോലീസ് കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒന്നര വയസുകാരന്‍ ഐവിന്‍ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.  കൊടുവാളുമായി സമീപത്ത് തന്നെ ഭര്‍ത്താവ് അവിനാശുമുണ്ടായിരുന്നു. ആളുകള്‍ എത്തിയതോടെ കടന്നുകളയാന്‍ അവിനാശ് നടത്തിയ ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അവിനാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. […]

National News

ഗുജറാത്ത് കലാപക്കേസ്; വ്യാജരേഖകള്‍ നല്‍കിയെന്നാരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തു

  • 26th June 2022
  • 0 Comments

മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘവും അറസ്റ്റ് ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മുമ്പിലും കമ്മിഷന് മുമ്പിലും തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തീസ്തയെ മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ഗുജറാത്തിലേക്ക് കൊണ്ടുപോകും. മലയാളിയായ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും […]

Kerala News

അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി മോഷണം പതിവാക്കിയ മൂന്നംഗ കവര്‍ച്ചാ സംഘം പിടിയില്‍

  • 23rd June 2022
  • 0 Comments

അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ കവര്‍ച്ചാ സംഘത്തെ മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ മെഡിക്കല്‍കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാലുവും കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് (കാവല്‍) ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ചേലിക്കര വീട്ടില്‍ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടില്‍ ഷാനിദ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരന്തരം […]

National News

മാതാപിതാക്കളില്ലാത്ത സമയത്ത് രണ്ടുവയസ്സുകാരന് അതിക്രൂര മര്‍ദനം, വീട്ടുജോലിക്കാരി അറസ്റ്റില്‍

  • 15th June 2022
  • 0 Comments

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് രണ്ടുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. രജനി ചൗധരി(30) എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കുഞ്ഞിനെ പരിചരിക്കാനെത്തിയ രജനി കുഞ്ഞിനെ പലദിവസങ്ങളിലും അതിക്രൂരമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും മാതാപിതാക്കള്‍ പോലീസിന് നല്‍കിയിരുന്നു. കുറച്ചു ദിവസങ്ങളായി കുട്ടി മിണ്ടാതെയും കളിക്കാതെയും ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാകുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വീര്‍ക്കുന്നതായും പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. എന്താണ് കുഴപ്പമെന്ന് […]

International News

പ്രവാചക നിന്ദ; കുവൈത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തും

  • 13th June 2022
  • 0 Comments

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി നേതാവ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാട് കടത്തുമെന്ന് കുവൈത്ത്. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം കുവൈത്തിലെ ഫഹാഹീലില്‍ ചില പ്രവാസികള്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തിയിരുന്നു. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായ ഈജിപ്റ്റ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ നാട് കടത്താനാണ് തീരുമാനം. കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്ത് പ്രകടനങ്ങളോ ധര്‍ണകളോ നടത്താന്‍ അനുമതിയില്ലെന്ന് […]

National News

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകം, കൊലയാളി പിടിയില്‍, അറസ്റ്റിലായത് ഷൂട്ടര്‍ സന്തോഷ് ജാദവ്

  • 13th June 2022
  • 0 Comments

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. മൂസെവാലയ്ക്ക് നേരെ വെടിവെച്ച സംഘത്തിലെ സന്തോഷ് ജാദവിനെയാണ് അറസ്റ്റിലായത്. അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ് ആണിത്. ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ അംഗമാണ് സന്തോഷ് യാദവെന്നു പൊലീസ് പറഞ്ഞു. 2021ല്‍ ഒരു കൊലപാതകക്കേസില്‍ പിടിയിലായ ഇയാള്‍ രക്ഷപ്പെടുകയും തുടര്‍ന്ന് ഒളിവില്‍ കഴിയുകയുമായിരുന്നു. മെയ് 29നാണ് സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം […]

Kerala News

തൃപ്പൂണിത്തുറ അപകടം; പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ വിനീത അറസ്റ്റില്‍

തൃപ്പുണിത്തുറയില്‍ പാലം നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍. പാലം വിഭാഗത്തിന്റെ ചുമതലയുള്ള വിനീത വര്‍ഗീസ് ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസിലാണ് അറസ്റ്റ്. ഓവര്‍സിയറും കരാറുകാരനും നേരത്തേ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അന്ധകാരത്തോടിനു കുറുകെ പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) നിര്‍മിക്കുന്ന പാലത്തിലാണു ശനി പുലര്‍ച്ചെ അപകടമുണ്ടായത്. പുതിയകാവ് ഭാഗത്തു നിന്നു ബൈക്കില്‍ എത്തിയ എരൂര്‍ സ്വദേശി […]

National News

കാണ്‍പൂര്‍ സംഘര്‍ഷം, 36 പേര്‍ അറസ്റ്റില്‍, കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ 36 പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ മൂന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ദ്യശ്യങ്ങളിലുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് കമ്മീഷ്ണര്‍ വിജയ് സിംഗ് മീണ പറഞ്ഞു. സംഘര്‍ഷം അസൂത്രണം ചെയ്തവരുടെ വസ്തുക്കള്‍ കണ്ടുകെട്ടുകയും പൊളിച്ചു കളയുകയും ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. മുസ്ലീം പ്രവാചകനെ ബിജെപി വക്താവ് നുപൂര്‍ ശര്‍മ അപമാനിച്ചത് ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് […]

Kerala News

പൂപ്പാറയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ നേരത്തെ കുട്ടിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ പൂപ്പാറ കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ശിവ,സുഗന്ധ്, പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയും കഴിഞ്ഞ […]

Kerala News

ആറന്മുളയില്‍ ബധിരയും മൂകയുമായ യുവതിയും മകളും തീപ്പൊളളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ആറന്മുളയില്‍ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച കേസില്‍ത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ആറന്‍മുള പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇടയാറന്‍മുള നോര്‍ത്ത് കോഴിപ്പാലത്ത് ശ്രീവൃന്ദത്തില്‍ വിനീതാണ് അറസ്റ്റിലായത്. ബധിരയും മൂകയുമായ ഭാര്യ ശ്യാമ (28), മകള്‍ മൂന്നുവയസ്സുകാരി ആദിശ്രീ (4) എന്നിവരാണ് മരണപ്പെട്ടത്. ബധിരനും മൂകനുമായ വിനീതിനെതിരേ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ശ്യാമയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് […]

error: Protected Content !!