Kerala News

വെഞ്ഞാറമൂട്ടില്‍ പൊലീസ് സ്റ്റേഷന് പിന്നിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി

  • 16th July 2022
  • 0 Comments

പൊലീസ് സ്റ്റേഷന് പിന്നിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി. വെഞ്ഞാറമ്മൂട് ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് തണ്ട്രാന്‍ പൊയ്കയില്‍ വാടകയ്ക്ക് താമസിക്കുന്ന പൂവച്ചല്‍ കൊണ്ണിയൂര്‍ സ്വദേശി കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. 67,000 രൂപയും ചില്ലറ വിപണത്തിനായുള്ള പ്ലാസ്റ്റിക് പാക്കറ്റുകളും, ഇലക്ട്രോണിക് ത്രാസും ഇതോടൊപ്പം കണ്ടെടുത്തു. പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ലഹരി വസ്തുക്കള്‍ പിടിക്കാന്‍ രൂപികരിച്ച റൂറല്‍ ഡാന്‍സാഫാണ് ഇയാളെ പിടികൂടിയത്. ആറ്റിങ്ങള്‍ റൂറല്‍ […]

Kerala News

മഹിളാമോര്‍ച്ച നേതാവിന്റെ ആത്മഹത്യ: ബിജെപി മുന്‍ പ്രാദേശിക നേതാവ് അറസ്റ്റില്‍

  • 15th July 2022
  • 0 Comments

മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവിനെ പാലക്കാട് നോര്‍ത്ത് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്നു വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രജീവിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദമായിരുന്നുവെന്ന് പ്രജീവ് പറഞ്ഞു. ശരണ്യയുടെ ആത്മഹത്യയില്‍ ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും ബിജെപി നേതാക്കള്‍ ശരണ്യയെ […]

Kerala News

പതിമൂന്ന്കാരിയെ പീഡിപ്പിച്ച മിമിക്രി കലാകാരന്‍ അറസ്റ്റില്‍

  • 11th July 2022
  • 0 Comments

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍. ചെക്കിയോട്ട് ഷൈജു (41) വിനെയാണ് കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്. അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് സംഭവം. മിമിക്രി പഠിപ്പിക്കാന്‍ എത്തുന്ന ഷൈജു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പഠനത്തില്‍ താല്‍പര്യമില്ലാതായതിനെ തുടര്‍ന്ന് അദ്ധ്യാപിക കാര്യമന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലില്‍ റിമാന്റ് ചെയ്തു.

National News

പ്രണയത്തെ എതിര്‍ത്തു, അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി മകള്‍, നാല് പേര്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡിലെ വ്യവസായിയെ വെടിവെച്ചുകൊലപ്പെടുത്തിയത് മകളുടെ പ്രണയത്തെ എതിര്‍ത്തതിന്. കേസില്‍ മകളും, കാമുകനും, ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍.വ്യവസായിയായ കനയ്യസിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ അപര്‍ണ്ണ(19) കാമുകന്‍ രാജ് വീര്‍(21), നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പ്രതികള്‍ ഒളിവിലുണ്ട്. മകളുടെ പ്രണയത്തില്‍ വില്ലാനായി മാറിയ അച്ഛനെ മകളും, കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 30നാണ് ഹരി ഓം നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗ സംഘം […]

International News

ഷിന്‍സോ ആബെയെ വെടിവച്ച അക്രമിയെ തിരിച്ചറിഞ്ഞു, അറസ്റ്റിലായത് ജപ്പാന്‍ നാവിക സേന മുന്‍ അംഗം

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വെടിവച്ച അക്രമിയെ തിരിച്ചറിഞ്ഞു. 41 കാരനായ ടെസൂയ യമഗാമിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുരക്ഷാ സേനാംഗങ്ങള്‍ പിടികൂടിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജപ്പാന്‍ നാവികസേന മുന്‍ അംഗമാണ് ആക്രമി. നാര മേഖലയില്‍ വസിക്കുന്നയാളാണ് യമഗാമി. പ്രസംഗവേദിയില്‍ നിന്നിരുന്ന ആബെയുടെ പത്തടി മാറിയാണ് അക്രമി നിന്നിരുന്നത്. പ്രസംഗിക്കുന്നതിനിടെ ഷിന്‍സോയുടെ പിന്നില്‍ നിന്നും യമഗാമി വെടിവെക്കുകയായിരുന്നു. രണ്ട് തവണ വെടിവെച്ചു. ആബെയുടെ നെഞ്ചിലാണ് വെടിയേറ്റത്. വളരെ അടുത്ത് നിന്ന് വെടിയുതിര്‍ത്തതിനാലാണ് ആബെയുടെ പരിക്ക് ഗുരുതരമായതെന്നാണ് നിഗമനം. […]

Kerala News

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസ്; രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, മുര്‍ഷിദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കോഴിക്കോട് ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണകേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ എസ്.ഡി.പി.ഐ നേതാവ് സഫീര്‍ മൂന്ന് ദിവസം മുന്‍പ് അറസ്റ്റിലായിരുന്നു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം തോട്ടിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് സഫീറാണ്. വധശ്രമമുള്‍പ്പെടെയുളള വകുപ്പുകള്‍ ഇയാക്കെതിരെ ചുമത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ […]

Kerala News

ചെമ്മണ്ണാറില്‍ മോഷ്ടാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; വീട്ടുടമ അറസ്റ്റില്‍

ഇടുക്കി ചെമ്മണ്ണാറില്‍ ദുരൂഹ സാഹചര്യത്തില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ വീട്ടുടമ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മോഷണ ശേഷം ഓടിരക്ഷപ്പെട്ട ജോസഫിനെ വീട്ടുമുറ്റത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസഫിന്റേത് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസ്സമുണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജേന്ദ്രനും ജോസഫും തമ്മില്‍ ഉണ്ടായ മല്‍പ്പിടുത്തത്തിനിടെ കഴുത്ത് […]

Kerala News

മലപ്പുറം ഗവ. കോളേജില്‍ മോഷണം; എസ് എഫ് ഐ, കെ എസ് യു നേതാക്കള്‍ അറസ്റ്റില്‍

മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസില്‍ എസ് എഫ് ഐ , കെ എസ് യു നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദര്‍ശ്, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ്, ജിബിന്‍, ഷാലിന്‍, നിരഞ്ജന്‍ലാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി 11 ഇന്‍വര്‍ട്ടര്‍ ബാറ്ററികളും 2 പ്രൊജക്ടറുകളും മോഷണം പോയിരുന്നു. മോഷണം പോയ 11 ബാറ്ററികളില്‍ […]

National News

നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച അജ്മേര്‍ ദര്‍ഗ പുരോഹിതനെ അറസ്റ്റ് ചെയ്തു

ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച അജ്മേര്‍ ദര്‍ഗ പുരോഹിതന്‍ സല്‍മാന്‍ ചിസ്തിയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നയാള്‍ക്ക് തന്റെ വീടു നല്‍കാമെന്നായിരുന്നു വാഗ്ദാനം. വിഡിയോയിലൂടെയാണ് ഇയാള്‍ ഭീഷണി സന്ദേശം പുറത്തുവിട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാളെ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്ക്കു വെടിവെക്കേണ്ടതാണെന്ന് ചിസ്തി പറയുന്നതും കേള്‍ക്കാം. ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍നിന്നാണ് […]

Kerala News

വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; 71,50,000 രൂപ പിടിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം വളഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് വളാഞ്ചേരി ജംഗ്ഷനില്‍ വെച്ച് വളാഞ്ചേരി എസ്എച്ച്ഒയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. 71,50,000 രൂപയാണ് പിടിച്ചത്. കെ എല്‍ 51 M 3235 അശോക് ലേയ്ലന്‍ഡ് മിനി ഗുഡ്‌സ് വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് പണം രഹസ്യമായി സൂക്ഷിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന്‍ (42) , സഹായിയായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരെ അറസ്റ്റ് ചെയ്തു.

error: Protected Content !!