മെഡിക്കല്‍ കോളേജില്‍നിന്ന് ശരീരഭാഗങ്ങള്‍ കാണാതായ കേസ്: ആക്രികച്ചവടക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജില്‍നിന്നും ശരീരഭാഗങ്ങള്‍ കാണാതായ കേസില്‍ ആക്രികച്ചവടക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഈശ്വര്‍ ചന്ദിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മോഷണം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ മര്‍ദിച്ചതായി ഇയാള്‍ മൊഴി നല്‍കി. പത്തോളജിക്കല്‍ ലാബിന് സമീപത്തുനിന്ന് ശരീരഭാഗങ്ങള്‍ കാണാതായതില്‍ DMEയോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡിഎംഇക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. […]









