ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങി; തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ പിടിയില്‍
കൈക്കൂലി വാങ്ങിയ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടറായ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയും വിജിലന്‍സ് പിടികൂടി. പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ചെക്ക് കേസില്‍ വാറണ്ടായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിനായി ഗൂഗിള്‍ പേ വഴി 10,000രൂപ കൈക്കൂലി വാങ്ങുകയായിരുന്നു പ്രദീപ് ജോസ്. തിങ്കള്‍ രാത്രി 10.30ന് വണ്ടിപ്പെരിയാര്‍ 63-ാം മൈലിലെ പ്രദീപ് ജോസിന്റെ വാടക വീട്ടില്‍ വച്ചാണ് കൈക്കൂലി വാങ്ങിയത്. […]









