Kerala kerala

കക്കട്ടില്‍ അങ്ങാടിയില്‍ വയോധികനെ വെട്ടി പരിക്കേല്‍പിച്ച കേസ്; പ്രതി പിടിയില്‍

കുറ്റ്യാടി: കക്കട്ടില്‍ അങ്ങാടിയില്‍ വയോധികനെ വെട്ടി പരിക്കേല്‍പിച്ച കേസില്‍ പ്രതി പിടിയില്‍. മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരനെ (65) ആക്രമിച്ച കേസില്‍ കക്കട്ടില്‍ സ്വദേശി ലിനീഷിനെയാണ് സി.ഐ എ.പി. കൈലാസ്‌നാഥ് അറസ്റ്റ് ചെയ്തത്.

പരിസരത്തെ കടകളില്‍ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. കടലാസില്‍ പൊതിഞ്ഞ വടിവാള്‍ മഴക്കോട്ടിനുള്ളില്‍ ഒളിപ്പിച്ച പ്രതി, ഇടവഴിയില്‍ കയറി മഴക്കോട്ട് ധരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് മുഖം മാസ്‌ക് കൊണ്ട് മറച്ച് കടലാസില്‍ പൊതിഞ്ഞ കൊടുവാളുമായി വന്നാണ് ആളുകള്‍ നോക്കിനില്‍ക്കെ പ്രതി ആക്രമിക്കുന്നത്. സംഭവ ശേഷം വയനാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്നാണ് പിടിയിലാവുന്നത്. ആക്രമിക്കാനുള്ള കാരണം എന്തെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ഗംഗാധരന്റെ ബന്ധുവിന്റെ വീട്ടില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി യോഗം നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന തര്‍ക്കങ്ങളും അടിപിടിയുമാണ്? അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. യോഗം നടത്തുന്നത് ഗംഗാധരനും ബി.ജെ.പി പ്രവര്‍ത്തകനായ മകന്‍ ലകേഷും എതിര്‍ത്തിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!