Sports

മെസ്സി വരും; മത്സരം മലപ്പുറത്തെ സ്റ്റേഡിയത്തില്‍; കേരളത്തിലെത്തുക ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമെന്ന് മന്ത്രി വി അബ്ദുള്‍ റഹിമാന്‍

  • 19th January 2024
  • 0 Comments

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തില്‍ ക്യാപ്റ്റന്‍ മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആ സമയം പൂര്‍ത്തിയാകും.അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. അര്‍ജന്റീനയുമായി ഫുട്‌ബോള്‍ പരിശീലനത്തിന് ദീര്‍ഘകാല കരാര്‍ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് അര്‍ജന്റീന സമ്മതം അറിയിച്ചെന്നും ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമംഗങ്ങള്‍ മുഴുവന്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെന്നും മന്ത്രി പറഞ്ഞു. 2025 ഒക്ടോബറിലാണ് ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ […]

Sports

36 വർഷങ്ങൾക്കു ശേഷം ലോകകിരീടം നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി അർജന്റീനയിൽ എത്തി

  • 20th December 2022
  • 0 Comments

36 വർഷത്തിന് ശേഷം ലോകകപ്പ് നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി നാട്ടിൽ എത്തി. കിരീടനേട്ടം ആഘോഷിച്ച് അർജന്റീനക്കാർ. നീലക്കടലായി തെരുവുകൾ മാറി. മെസിക്കും സംഘത്തിനും അർജന്റീനയിൽ വൻ വരവേൽപ്പാണ് നൽകിയത്. ലോകകപ്പുമായി ടീം നഗരം ചുറ്റും. ചാമ്പ്യന്മാരെ കാത്ത് ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ബ്യുണസ് അയേഴ്‌സിൽ ആഹ്ളാദ പ്രകടനം തുടരുകയാണ്. അർജന്റീനയിൽ ഇന്ന് പൊതുഅവധിയാണ്. ആരാധകർ വലിയ രീതിയിലുള്ള വരവേൽപ്പാണ് മെസിക്കും സംഘത്തിനും നൽകിയത്.വർഷങ്ങൾക്ക് ശേഷം ഒരു ലാറ്റിൻ അമേരിക്കൻ ടീമിന്റെ ഫുട്ബോൾ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത. […]

Kerala

കേരളത്തിന് നന്ദി അറിയിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

  • 19th December 2022
  • 0 Comments

ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി അറിയിക്കുന്നുണ്ട്. അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വിഡിയോക്കൊപ്പമാണ് ട്വീറ്റ് പങ്കിട്ടിരിക്കുന്നത്. മൂന്ന് രാജ്യങ്ങളുടെ പേരിൽ‌ കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞത് ശ്രദ്ദേയമാണ്.ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയാണ് ടൂർണമെന്റിലെ താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. ഫ്രഞ്ച് താരം കിലിയൻ […]

News Sports

കനക കിരീടം ചൂടി അർജന്റീന…. എട്ട് ഗോളുകള്‍ വലയില്‍ നിറച്ച എംബാപ്പെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്

  • 19th December 2022
  • 0 Comments

ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദന ലോകമെമ്പാടും അഭിനന്ദ പ്രവാഹം.36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് അര്‍ജന്റീന ലോക കിരീടത്തില്‍ മൂന്നാം വട്ടം മുത്തം ചാര്‍ത്തിയത്.ആദ്യ കളിയില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി തുടങ്ങിയ അര്‍ജന്റീന ടീമിനെ മെസി ഗോളടിച്ചും ഗോളടിപ്പിച്ചും കിരീടത്തിലേക്ക് ആനയിക്കുകയായിരുന്നു. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമായാണ് താരം ലോകകപ്പിന്റെ തിളങ്ങുന്ന നക്ഷത്രമായത്. അവസാന വട്ടം വരെ പൊരുതാന്‍ ഫ്രാന്‍സിന് ഊര്‍ജം പകര്‍ന്ന കെയ്‌ലിയന്‍ എംബാപ്പെയ്ക്കാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് […]

News Sports

ചാമ്പ്യന്മാരെ ഇന്നറിയാം…കലാശപ്പോരാട്ടത്തിൽ അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ

  • 18th December 2022
  • 0 Comments

ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാംമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലിലെത്തിയതെങ്കില്‍ അട്ടിമറിവീരന്മാരായ മൊറോക്കോയെ മറികടന്നാണ് ഫ്രാന്‍സ് എത്തുന്നത്. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അര്‍ജന്റീന അവസാനമായി ജേതാക്കളായത്. 2014-ല്‍ അവര്‍ ഫൈനലിലെത്തിയിരുന്നു. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടി.36 വര്‍ഷത്തിനുശേഷം ഇത്തവണ കപ്പുയര്‍ത്താനാകുമെന്നാണ് അര്‍ജന്റീനയുടെ പ്രതിക്ഷ. […]

News Sports

ഖത്തർ ലോകകപ്പ്;അർജൻറീന ജയിക്കുമെന്ന് പ്രവചിച്ച് നായ, പൂച്ച, പരുന്ത്, മത്സ്യം, ആമ

  • 17th December 2022
  • 0 Comments

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീയും ഫ്രാൻസും തമ്മിൽ മത്സരം നടക്കാനിരിക്കെ വിജയികളെ പ്രഖ്യാപിച്ച് വളർത്തുമൃഗങ്ങളും ജീവികളും. നായ, പൂച്ച, പരുന്ത്, മത്സ്യം, ആമ തുടങ്ങിയവയൊക്കെ വിജയികളെ പ്രഖ്യാപിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രവചിക്കുകയാണ്.മിക്ക ജീവികളും അർജൻറീനയെയാണ് വിജയികളായി പ്രവചിച്ചിരിക്കുന്നത്.മുൻപ് ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പോൾ നീരാളി നടത്തിയ പ്രവചനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അക്വാറിയത്തിൽ വെച്ച രണ്ടു ഫിഷ്ബൗളുകളിലും ഫൈനലിൽ കളിക്കുന്ന സ്‌പെയിനിന്റെയും നെതർലൻഡ്‌സിന്റെയും കൊടി സ്ഥാപിച്ചു. തുടർന്ന് നീരാളി സ്‌പെയിനിന്റെ കൊടിയുള്ള ബൗൾ തിരഞ്ഞെടുക്കുകയായിരുന്നു. ഇതേ […]

Sports

ആരാധകർക്ക് സന്തോഷവാർത്ത; മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഫൈനലില്‍ ഹോം ജേഴ്സിയില്‍ തന്നെ അർജന്‍റീനയെത്തും

  • 16th December 2022
  • 0 Comments

മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് അര്‍ജന്റീന ടീം. മുന്‍ മത്സരങ്ങളിലേത് പോലെ തന്നെ നായകന്‍ ലയണല്‍ മെസി തന്നെയാകും ടീമിന്‍റെ കുന്തമുന. തന്‍റെ അവസാന ലോകകപ്പ് മത്സരം കളിക്കാനിറങ്ങുന്ന മെസിയ്ക് ലോകകിരീടം നല്‍കി യാത്രയാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ടീം അംഗങ്ങള്‍. ലോകമെമ്പാടുമുള്ള അര്‍ജന്‍റീന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി ഖത്തറില്‍ നിന്ന് പുറത്തുവന്നു, ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാന്‍ അര്‍ജന്‍റീന പതാകയുടെ നിറങ്ങളായ നീലയും വെള്ളയും […]

Sports

അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അച്ചടക്കലംഘന നടപടിക്കൊരുങ്ങി ഫിഫ

  • 12th December 2022
  • 0 Comments

അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ടീമുകള്‍ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുന്നത് സാധാരണയാണെന്നും ഇതിനാലാണ് ഇരുടീമിനുമെതിര അന്വേഷണം ആരംഭിച്ചതന്നും ഫിഫ അറിയിച്ചു. രണ്ടു ഫെഡറേഷനും ഏതാണ് 16,000 യൂറോ പിഴയായി ലഭിച്ചേക്കും. കാര്‍ഡുകള്‍ വാരിവിതറിയ മല്‍സരത്തില്‍ റഫറി മനപ്പൂര്‍വം നെതര്‍ലന്‍ഡ്സിന് ഗോള്‍ തിരിച്ചടിക്കാന്‍ സമയം നല്‍കിയെന്നതായിരുന്നു പ്രധാന ആരോപണം. മെസിയടക്കം 17 പേര്‍ക്കാണ് കാര്‍ഡ് ലഭിച്ചത്. ലോകകപ്പ് റെക്കോര്‍ഡ് കൂടിയായിരുന്നു. അര്‍ജന്റീനയുടെ താരങ്ങളും കോച്ചും ഫീല്‍ഡിലേക്ക് ഇടിച്ചുകയറി തര്‍ക്കത്തിലേര്‍പ്പട്ടിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ജയിച്ചശേഷവും താരങ്ങൾ വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്നു. സൗദിക്കെതിരെ ഈ […]

News Sports

ജീവന്മരണ പോരാട്ടത്തിന് അര്‍ജന്‍റീന;തോറ്റാൽ മടങ്ങാം,എതിരാളി പോളണ്ട്

  • 30th November 2022
  • 0 Comments

ഖത്തർ ലോകകപ്പിൽ ജീവന്മരണ പോരാട്ടത്തിന് അര്‍ജന്‍റീന ഇന്ന് ഇറങ്ങും. ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം കൂടിയേ തീരൂ.രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക.ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി പോളണ്ടാണ് നിലവില്‍ ഒന്നാമത് നില്‍ക്കുന്നത്. സൗദിക്കൊപ്പം മൂന്ന് പോയിന്‍റാണെങ്കിലും ഗോൾ ശരാശരിയിൽ അർജന്‍റീന രണ്ടാം സ്ഥാനത്താണ്. ജയത്തിൽ കുറഞ്ഞതൊന്നും അർജന്‍റീനയ്ക്ക് ചിന്തിക്കാൻ പോലുമാവില്ല. സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം.ഇന്ന് തോറ്റാല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും.മെക്സിക്കോക്കെതിരായ വിജയം ടീമിന് വലിയ […]

News Sports

മെക്‌സിക്കോയെ വീഴ്ത്തി അര്‍ജന്റീന;കളംനിറഞ്ഞ് എംബാപ്പെ ഫ്രാൻസ് ലോകകപ്പ് പ്രീ-ക്വാർട്ടറിൽ

  • 27th November 2022
  • 0 Comments

ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ മെക്‌സിക്കോയെ വീഴ്ത്തി അർജന്റീനയും ഗ്രൂപ്പ് ഡിയില്‍ ഡെന്‍മാര്‍ക്കിനെ വീഴ്ത്തി ഫ്രാന്‍സും പ്രീ ക്വാര്‍ട്ടറില്‍.മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്‌. ഈ ഗോളോടെ തുടര്‍ച്ചായി ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസിയ്ക്ക് സാധിച്ചു. ജയത്തോടെ മെസിയും സംഘവും […]

error: Protected Content !!