ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ മെക്സിക്കോയെ വീഴ്ത്തി അർജന്റീനയും ഗ്രൂപ്പ് ഡിയില്‍ ഡെന്മാര്ക്കിനെ വീഴ്ത്തി ഫ്രാന്‍സും പ്രീ ക്വാര്‍ട്ടറില്‍.മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്. ഈ ഗോളോടെ തുടര്‍ച്ചായി ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസിയ്ക്ക് സാധിച്ചു. ജയത്തോടെ മെസിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. ഡെന്മാര്ക്കിനോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറിയത്. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി പോളണ്ടും പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ടുണീഷ്യയെ ഒരൊറ്റ ഗോളിന് ഓസ്ട്രേലിയയും തോല്‍പ്പിച്ചു.