Kerala News

സംഘടനകള്‍ക്ക് എതിരായ പ്രസ്താവന; ഗതാഗത മന്ത്രിയെ ബഹിഷ്‌കരിച്ച് സിഐടിയു

കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് എത്തിയ ആന്റണി രാജുവിനെ ബഹിഷ്‌കരിച്ച് സിഐടിയു. സംഘടനകള്‍ക്ക് എതിരായ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പ്രതിഷേധം. കെഎസ്ആര്‍ടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആര്‍ടി ഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിച്ചത്. മന്ത്രിയെത്തിയ പരിപാടിയില്‍ കെഎസ്ആര്‍ടിസി സിഐടിയു ജീവനക്കാര്‍ പങ്കെടുത്തില്ല. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മന്ത്രിക്ക് കണ്ണൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകള്‍ക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചത്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണെന്ന് […]

Kerala News

വിധി സർക്കാർ ഉദ്യോ​ഗസ്ഥർക്ക് പാഠമാകണം, സ്വാഗതം ചെയ്ത് ആന്റണി രാജു,

വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന കോടതി വിധി സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി ആന്റണി രാജു. കോടതി വിധി എന്തായാലും കിരണ്‍കുമാറിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കില്ലെന്നും ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. പ്രതി കിരണ്‍ കുമാറിനെതിരെ ഏറ്റവും വലിയ ശിക്ഷയാണ് അന്ന് ഗതാഗത വകുപ്പ് നല്‍കിയത്. പൊതുസമൂഹം അതിനെ മൊത്തമായി സ്വാഗതം ചെയ്തതാണ്. എന്നാല്‍ ചില നിയമവൃത്തങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായാതായും ചിലര്‍ ആ നടപടിയെ രാഷ്ട്രീയ കാരണങ്ങളാല്‍ വിമര്‍ശിക്കുകയും […]

Kerala News

സി.എന്‍.ജി. ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് 455 കോടി രൂപ അനുവദിച്ചു

പുതിയ സി എന്‍ ജി ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് 445 കോടി അനുവദിച്ച് കേരള സര്‍ക്കാര്‍. 700 ബസുകള്‍ വാങ്ങാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബസുകള്‍ വാങ്ങാനുള്ള തീരുമാനമുണ്ടായത്. അതേ സമയം യോഗത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല. 455 കോടി രൂപ മുതല്‍ മുടക്കിയാണ് ബസുകള്‍ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശ നിരക്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് കിഫ്ബി അനുവദിക്കും. പ്രവര്‍ത്തന ചിലവില്‍ സിംഹഭാഗവും ഇന്ധനത്തിന് വേണ്ടി വിനിയോഗിക്കേണ്ടി വരുന്ന […]

Kerala News

കിട്ടുന്ന വരുമാനം മുഴുവന്‍ ശമ്പളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് ആന്റണി രാജു

കെ എസ് ആര്‍ ടി സിയ്ക്ക് ലഭിക്കുന്ന വരുമാനം മുഴുവന്‍ ശമ്പളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒരു സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിയുടെ ശമ്പളം മുഴുവനായും കൊടുക്കാന്‍ സാധിക്കില്ല. പെന്‍ഷന്‍ കൊടുക്കുന്നത് സര്‍ക്കാരാണ്, മുപ്പത് കോടിയോളം താല്‍ക്കാലിക ആശ്വാസവും നല്‍കി. അതല്ലാതെ അതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആന്റണി രാജു വ്യക്തമാക്കി. ജീവനക്കാരുടേയോ മാനേജ്മെന്റിന്റെയോ പിടിപ്പുകേട് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധനവാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ ഇടയാക്കിയത്. വരവും ചെലവുമെല്ലാം നോക്കി കൈകാര്യംചെയ്യുക […]

Kerala News

മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ‘വാഹനീയം 2022’ എല്ലാ ജില്ലകളിലും

മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിലും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിട്ട് വാഹനമുടമകളുടെ പരാതികള്‍ കേള്‍ക്കുവാനും അവയ്ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുകയും ചെയ്യും. റോഡ് സുരക്ഷയും ലൈസന്‍സുമായും വാഹനങ്ങളുമായും ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും സമയബന്ധിതമായി പരിഹാരം കണ്ടെത്തുക എന്നുള്ളതാണ് വാഹനീയം 2022 ന്റെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ വാഹനീയം 2022 മെയ് 19 […]

Kerala News

ഇനി ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്, സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി

സമരം ചെയ്യില്ലെന്ന വാഗ്ദ്ധാനം യൂണിയനുകള്‍ ലംഘിച്ചതിനാല്‍ കെ എസ് ആര്‍ ടി സി ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമഖല സ്ഥാപനങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റാണെന്നും ആന്റണി രാജു പറഞ്ഞു. കൃത്യസമയത്ത് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മേയ് ആറിനാണ് യൂണിയനുകള്‍ സൂചനാ പണിമുടക്ക് നടത്തിയത്. സര്‍ക്കാര്‍ പതിവായി നല്‍കുന്ന 30 […]

Kerala News

കെഎസ്ആർടിസി പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളി; മന്ത്രി പങ്കെടുത്ത പരിപാടിക്കരികെ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കെഎസ്ആർടിസി തൊഴിലാളി യൂണിയൻ

തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത പരിപാടിക്കരികെ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കെ എസ് ആർ ടി സി തൊഴിലാളി യൂണിയൻ. അഞ്ചാം തിയതി ശമ്പളം നൽകണമെന്ന കരാർ വ്യവസ്ഥ ലംഘനത്തിനെതിരെ ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ ഇരുപത്തിനാല് മണിക്കൂർ പണിമുടക്കുന്നത്. അതെ സമയം പണിമുടക്കിൽ നിന്ന് പിന്മാറുന്നുവെന്നറിയിച്ച സിഐടിയുവും പരോക്ഷ പിന്തുണ നൽകിയതോടെ സർവീസുകൾ വ്യാപകമായി മുടങ്ങിയിരിക്കുകയാണ്. കെഎസ്ആർടിസി പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ശമ്പളം നൽകാൻ അഞ്ച് […]

Kerala News

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; യൂണിയനുകളുമായി നാളെ ചർച്ച

ശമ്പളം ലഭിച്ചില്ലെങ്കിൽ നാളെ അർധരാത്രി മുതൽ സമരമെന്ന് അറിയിച്ചതിനെ തുടർന്ന് കെഎസ്ആർടിസി യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ച നടത്തും നേരത്തെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത് ചർച്ചയായിരുന്നു. ശമ്പളം കൊടുക്കേണ്ടത് കെഎസ്ആർടിസി മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സ‍ർക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായങ്ങൾ തുടരുമെന്നും അറിയിച്ചിരുന്നു. പരാമർശം ചർച്ചയായതോടെ, മന്ത്രി പറഞ്ഞത് സര്‍ക്കാരിന്‍റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി […]

Kerala News

അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ട;‘ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട എന്ന നിലപാടാണ് മന്ത്രിക്ക്’;സിഐടിയു

  • 16th April 2022
  • 0 Comments

ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ വിമർശനവുമായി സിഐടിയു.തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായതെന്നും അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ടെന്നും കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി ശാന്ത കുമാർ പറഞ്ഞു. അധികാരം കിട്ടിയപ്പോൾ ജീവനക്കാർക്കെതിരെ രംഗത്ത് വന്നു. ശമ്പളം നൽകാൻ കഴിവില്ലെങ്കിൽ സിഎംഡി ബിജു പ്രഭാകർ രാജിവെക്കണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടു.ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട എന്ന നിലപാടാണ് മന്ത്രിക്കെന്നും ശാന്ത കുമാർ തുറന്നടിച്ചു.ആന്റണി രാജു കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കെഎസ്ആർടിസി. അതുകൊണ്ട് തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല […]

Kerala News

ഞങ്ങളുടെ മക്കൾ അരപ്പട്ടിണിയിൽ; ആന്റണി രാജു വിഷു ആശംസകൾ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രതിഷേധം

  • 15th April 2022
  • 0 Comments

വിഷു ആശംസകൾ നേർന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ പ്രതിഷേധവുമായി കെ എസ് ആർ ടി സി ജീവനക്കാർ. ഏപ്രിൽ പകുതിയായിട്ടും മാർച്ച് മാസത്തിലെ ശമ്പളം ഇത് വരെ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ഞങ്ങളുടെ കുട്ടികൾ അര പട്ടിണിയിൽ കിടക്കുമ്പോൾ മന്ത്രി സമ്പത് സമൃതിയിൽ വിഷു ആഘോഷിക്കൂ എന്ന് ജീവനക്കാർ രൂക്ഷ ഭാഷയിൽ വിമർശിച്ചു. വലിയ രീതിയിൽ രോഷവും പരിഹാസവുമാണ് മന്ത്രിക്ക് നേരെ ഉയരുന്നത്. ‘സ്വന്തം വകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ശേഷിയില്ലാത്ത മന്ത്രിയാണോ […]

error: Protected Content !!