Kerala

‘യൂണിയനുകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍’; ശമ്പളം ഗഡുക്കളാക്കിയതിനെ ന്യായീകരിച്ച് ആന്‍റണി രാജു

  • 18th February 2023
  • 0 Comments

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആന്‍റണി രാജു. ശമ്പളം ഗഡുക്കളാക്കി നല്‍കുന്നതില്‍ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവര്‍ക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നാണ് മന്ത്രി പറയുന്നത്. ടാർഗറ്റ് അടിസ്ഥാനത്തിലേ ശമ്പളം നൽകൂ എന്ന തീരുമാനമില്ലെന്നും പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും ആന്‍റണി രാജു പറഞ്ഞു. പുതിയ ഉത്തരവും ടാര്‍ഗറ്റ് നിര്‍ദേശവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി […]

Kerala

കളർ കോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കും, വാഹന പരിശോധന താല്കാലികമല്ല, തുടരുമെന്ന് മന്ത്രി ആന്റണി രാജു

  • 14th October 2022
  • 0 Comments

ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളർ കോഡിൽ തീരുമാനം നടപ്പാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു. ഫിറ്റ്നസ് സമയത്തിനകം മാറ്റുകയെന്ന ഉദാരമായ സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. വാഹന പരിശോധന താത്ക്കാലികമായിരിക്കില്ല, കർശനമായ തുടർച്ചയായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങൾ നിയമം ലംഘിച്ചാൽ പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യൂണിഫോം കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കുമെന്നും സമയം നീട്ടി ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.യൂണിഫോം […]

Kerala News

ശമ്പളം രണ്ട് ദിവസത്തിനകം; കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ശമ്പളവിതരണം സാധ്യമല്ല; ആന്റണി രാജു

  • 12th August 2022
  • 0 Comments

കെഎസ്ആര്‍ടിസിയില്‍ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ വരുമാനം മാത്രം ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകില്ല. ശമ്പള വിതരണത്തിന് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഓഗസ്റ്റ് 17ന് ചര്‍ച്ച നടത്തും. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനോട് ട്രേഡ് യൂണിയനുകള്‍ക്ക് കാര്യമായ എതിര്‍പ്പില്ല. പല നിര്‍ദ്ദേശങ്ങളും നടപ്പിലാവുന്നുമുണ്ട്. ഇനി ശമ്പള വിതരണത്തില്‍ ഉള്‍പ്പെടെ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. […]

Kerala News

തൊണ്ടിമുതൽ കൃത്രിമം;ആന്റണി രാജുവിന് ഇടക്കാല ആശ്വാസം,തുടര്‍നടപടികള്‍ ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

  • 3rd August 2022
  • 0 Comments

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ മന്ത്രി ആന്റണി രാജുവിന് ഇടക്കാല ആശ്വാസം.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇന്നലെയാണ് ആന്റണി രാജു കേസ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.പ്രഥമ ദൃഷ്ട്യാ കേസില്‍ ഹര്‍ജിക്കാരന് അനുകൂലമായ ഒരു കാര്യം തനിക്ക് കാണാന്‍ കഴിയുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടാണ് ഹൈക്കോടതി ഒരു മാസത്തേക്ക് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. ഒപ്പം തന്നെ രണ്ടാം എതിര്‍കക്ഷിയായ മുന്‍ ശിരസ്താദാര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് […]

Kerala News

എന്തുകൊണ്ട് ഇത്രയും കാലം തുടര്‍നടപടിയുണ്ടായില്ല;തൊണ്ടിമുതല്‍ കേസില്‍ വിചാരണ നീണ്ടുപോയതില്‍ വിശദീകരണം തേടി ഹൈക്കോടതി;

  • 29th July 2022
  • 0 Comments

ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ വിചാരണ നീണ്ടുപോയതില്‍ വിശദീകരണം തേടി ഹൈക്കോടതി. കേസിന്‍റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴി‌ഞ്ഞിട്ടും തുടങ്ങാത്തതിനെതിരായ പൊതു താത്പര്യ ഹര്‍ജിയില്‍ വിചാരണകോടതിക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് തീരുമാനിക്കും.2014-ല്‍ കോടതിക്ക് മുമ്പാകെയെത്തിയ കേസില്‍ എന്തുകൊണ്ടാണ് ഇത്രയും കാലം തുടര്‍നടപടിയുണ്ടായില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്.എന്നാൽ, എങ്ങനെയാണ് ഈ കേസ് അവഗണിക്കാനാവുകയെന്ന് കോടതി ചോദിച്ചു. മൂന്നാം കക്ഷിക്ക് മറ്റ് താൽപ്പര്യങ്ങൾ […]

Kerala News

തൊണ്ടിമുതലില്‍ കൃത്വിമം;വര്‍ഷങ്ങള്‍ പഴക്കമുള്ള കേസല്ലേ, എന്തുകൊണ്ട് വൈകുന്നുവെന്ന് കോടതി

  • 27th July 2022
  • 0 Comments

തൊണ്ടിമുതലില്‍ കൃത്വിമം നടത്തിയെന്ന കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈകോടതി.വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജി നമ്പരിടാന്‍ കോടതി ഉത്തരവിട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസല്ലേ ഇതെന്നും കോടതി ചോദിച്ചു.ആന്‍റണി രാജുവിനെതിരായ വിചാരണ വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു.ആന്‍റണി രാജുവിന് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.ഹര്‍ജിയില്‍ ഹൈക്കോടതി രജിസ്ട്രി നമ്പര്‍ ഇട്ടിരുന്നില്ല. മൂന്നാം കക്ഷിക്ക് ഈ കേസില്‍ ഇടപെടാന്‍ കഴിയുമോ എന്ന തര്‍ക്കമായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം […]

Kerala News

കാള പെറ്റു എന്നു കേട്ട് കയർ എടുക്കരുത് ‘തൊണ്ടി മുതല്‍ മോഷണ കേസ്, ആരോപണം തള്ളി ആന്‍റണി രാജു

  • 20th July 2022
  • 0 Comments

പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന്,ആന്‍റണി രാജുആന്‍റണി സർക്കാരിന്‍റെ കാലത്ത് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ ആരോപണം മന്ത്രി നിയമസഭയില്‍ തള്ളി.കാള പെറ്റു എന്നു കേട്ട് കയർ എടുക്കരുത്. ഒരു പോസ്റ്റിങ് പോലും കോടതിയിൽ മാറ്റി വെച്ചിട്ടില്ല. ഇന്‍റര്‍പോൾ റിപ്പോർട്ടിൽ പോലും പേരില്ലെന്ന് ആന്റണി രാജു പറഞ്ഞു.കേസ് നീട്ടി വക്കാന്‍ താൻ ഇടപെട്ടു എന്നത് തെളിയിക്കാൻ, പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു. ഇതെല്ലാം അതിജീവിച്ചാണ് മന്ത്രി ആയത്.ഒന്നിലും ഭയം ഇല്ല.തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ […]

Kerala News

കേസ് കോടതി പരിഗണിച്ചാല്‍ മന്ത്രി ജയിലിലാകും, ആന്റണി രാജു രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്‍

  • 19th July 2022
  • 0 Comments

ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മന്ത്രി ആന്റണി രാജു രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസില്‍ ഇപ്പോഴും വിചാരണ വൈകിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ്. വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് കോടതി പരിഗണിച്ചാല്‍ മന്ത്രി ജയിലിലാകുമെന്ന് അറിയുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നത്. കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ അടിവസ്ത്രം അന്യായമായി കൈക്കലാക്കി അത് […]

Kerala News

തൊണ്ടിമുതലില്‍ കൃത്രിമം;ആന്‍റണി രാജുവിനെതിരായ കേസിൽ നെടുമങ്ങാട് കോടതിയിൽ നിന്ന് ഫയലുകള്‍ വിളിപ്പിച്ച് സിജെഎം കോടതി

  • 19th July 2022
  • 0 Comments

പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന മന്ത്രി ആന്‍റണി രാജുവിനെതിരായ കേസില്‍ ഫയലുകള്‍ വിളിപ്പിച്ച് തിരുവനന്തപുരം സിജെഎം കോടതി.നെടുമങ്ങാട് കോടതിയിൽ നിന്നുമാണ് ഫയലുകൾ വിളിപ്പിച്ചത്.16 വ‍ർഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിച്ചില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.കേസില്‍ വിചാരണ തുടങ്ങാതെ നീണ്ടുപോകുന്നത് വീണ്ടും ചര്‍ച്ചയായിരുന്നു. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതിനു പിന്നാലെയാണ് കേസ് ചര്‍ച്ചയായത്.അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂവിനെ രക്ഷിക്കാനാണ് തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആന്‍റണി രാജു ഇടപെട്ട് വെട്ടിച്ചെറുതാക്കിയത്.2014 […]

Kerala News

‘ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാമായിരുന്നു’; തിരുവോണം ബമ്പര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ആന്റണി രാജു

  • 15th July 2022
  • 0 Comments

ബമ്പര്‍ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബംമ്പർ ലോട്ടറി പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ തമാശ കലർന്ന പ്രസ്താവന. ധനമന്ത്രിയുമായി നടന്ന സംഭാഷണം വിവരിക്കവെയാണ് അധ്യക്ഷ പ്രാസം​ഗികൻ കൂടിയായ മന്ത്രി ഇക്കാര്യം പറഞ്ഞത്. ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും […]

error: Protected Content !!