Kerala

കുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ജനിച്ച കുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്. മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍, എഫ്‌ഐആറില്‍ ആരുടെയും പേര് ഇല്ല.

കഴിഞ്ഞ ഒന്നാം തീയതി തന്നെ ഗാന്ധിനഗര്‍ പൊലീസിന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ഒടുവിലാണ് കേസ് എടുത്തത്. ബിഎന്‍എസ് 125 ഏ പ്രകാരം ചികിത്സാപരമായ അശ്രദ്ധയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നേരത്തെ മെഡിക്കല്‍ കോളജ് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ സൂചി കുട്ടിയുടെ ശരീരത്തില്‍ കയറിയത് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് എന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് തെളിവുകളും ഇവര്‍ പുറത്തുവിട്ടിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ വനിതാ ശിശു വികസന വകുപ്പും ബാലാവകാശ കമ്മീഷനും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഗാന്ധിനഗര്‍ പൊലീസ് കൂടി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ആശുപത്രി അധികൃതരില്‍ നിന്നും പൊലീസ് മോഡി രേഖപ്പെടുത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!