Kerala News

ചാർജ് വർധന ഗവൺമെന്റ് നേരത്തെ അംഗീകരിച്ചത്,പുതിയ ഒരു ഉറപ്പും നൽകിയിട്ടില്ല;ആന്റണി രാജു

  • 27th March 2022
  • 0 Comments

ബസ് ചാർജ് വർധനവ് ഗവൺമെന്റ് നേരത്തെ അംഗീകരിച്ചതായിരുന്നുവെന്നും ബസ് ഉടമകൾ അനാവശ്യമായി സമരത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചാർജ് വർധന ഗവൺമെന്റ് നേരത്തെ അംഗീകരിച്ചതാണ്. അത് എങ്ങനെ വേണം എപ്പോൾ വേണം എന്നതിനെ കുറിച്ചുള്ള തീരുമാനം വൈകുന്നതിലാണ് ഈയൊരു താമസം. ആ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം എടുത്തില്ല. അതിന് തീരുമാനം ഉണ്ടാകുമ്പോൾ ബസ് ചാർജ് വർധന സർക്കാർ പ്രഖ്യാപിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.സമരം കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് മന്ത്രി ചോദിച്ചു. […]

Kerala News

ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചുവെന്ന് ബസ് ഉടമകൾ ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാറെന്ന് ആന്റണി രാജു

  • 26th March 2022
  • 0 Comments

സംസ്ഥാനത്ത് സ്വകാര്യ പണിമുടക്ക് തുടരുന്നതിനിടെ ബസ് യാത്ര നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു എന്നാണ് സംഘടനയുടെ ആരോപണം. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചർച്ചക്ക് പോലും സർക്കാർ തയ്യറാകുന്നില്ലെന്നും ബസ് ഉടമകള്‍ വിമര്‍ശിക്കുന്നു. പരീക്ഷാ കാലത്ത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വാർത്താ സമ്മേളനത്തില്‍ ചോദിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. […]

Kerala News

ബസ് ചാർജ് വൈകാതെ വർധിപ്പിക്കും;ഇന്നത്തേത് അനാവശ്യ സമരം

  • 24th March 2022
  • 0 Comments

ബസ് ഉടമകളുടെ സമ്മർദ്ദത്തിലൂടെ ചാർജ് വർധിപ്പിച്ചെന്ന് വരുത്തി തീർക്കാനാണ് ഇന്നത്തെ ബസ് സമരമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. അധികം താമസിയാതെ ചാർജ് വർധന നടപ്പിലാക്കുമെന്ന് അവർക്ക് തന്നെ അറിയാമെന്നും പരീക്ഷകൾ അടക്കം നടക്കുന്ന ഘട്ടത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇത്തരം ഒരു സമരത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു. സർക്കാർ തീരുമാനം വൈകിയിട്ടില്ല. ഫെയർ വർധിപ്പിക്കേണ്ടി വരുമെന്ന് നേരത്തെ അറിയിച്ചതാണ്. ബസ് ഉടമകൾ ചർച്ചക്ക് തയ്യാറായാൽ ചർച്ച നടത്തും ബസ് മിനിമം നിരക്ക് വർധിപ്പിക്കുന്നതടക്കം ഈ […]

Kerala News

‘ഔദാര്യമല്ല അവകാശം’;ആന്റണി രാജു അഭിപ്രായം തിരുത്തണം’; വിമര്‍ശനവുമായി എസ്.എഫ്.ഐ

  • 13th March 2022
  • 0 Comments

വിദ്യാർത്ഥി കൺസഷെനുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്‍റണി രാജുവിന്റെ പ്രസ്താവനക്കെതിരെ എസ്എഫ്ഐ. മന്ത്രിയുടെ അഭിപ്രായം അപക്വമെന്നും വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും എസ്എഫ്ഐ അറിയിച്ചു. നിലവിലെ കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ […]

Kerala News

മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു വിദ്യാർത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കുന്നു ,കെ.എം. അഭിജിത്ത്

  • 13th March 2022
  • 0 Comments

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. വിദ്യാർത്ഥി കൺസഷൻ കൊടുത്ത് ബസ്സുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് അഭിജിത്ത് പറഞ്ഞു. മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർത്ഥിസമൂഹത്തെയും ,പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്‌.യു മുന്നിലുണ്ടാകും. ‘വിദ്യാർത്ഥി കൺസഷൻ ഔദാര്യമല്ല, […]

Kerala News

ആവശ്യം ന്യായം;ബസ് ചാർജ് വർധന അനിവാര്യമെന്ന് ആന്റണി രാജു

  • 13th March 2022
  • 0 Comments

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയിൽ നിരക്ക് വർധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ബസ് ചാർജ് വർധന ഗൗരവമായ കാര്യമായതിനാൽ എടുത്ത് ചാടി ഉള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കും.മന്ത്രി പറഞ്ഞു.സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ […]

Kerala News

ബസ് ചാർജ്; വര്‍ധന അനിവാര്യം; ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിൽ ; ആന്റണി രാജു

  • 2nd February 2022
  • 0 Comments

ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്നും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു . വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനം എടുക്കും. കഴിഞ്ഞ നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയോട് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ […]

Kerala News

കോവിഡ് വ്യാപനം; കെഎസ്ആര്‍ടിസി സർവ്വീസുകൾ നിർത്തിവെക്കേണ്ട സാഹചര്യമില്ല; ആന്റണി രാജു

  • 18th January 2022
  • 0 Comments

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതിനിടെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ആര്‍ടിസിയിലെ ഏതാനും ജീവനക്കാര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചതെന്നും ഇന്നത്തെ സാഹചര്യത്തില്‍ ഒരു പ്രതിസന്ധിക്കും വകയില്ലെന്നും സര്‍വ്വീസുകള്‍ സുഗമമായി നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറും മാസ്‌കും കൃത്യമായി ബസ് സര്‍വ്വീസുകളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് മന്ത്രി സാക്ഷ്യപ്പെടുത്തി. 150ഓളം ജീവനക്കാരുള്ള ചില ഡിപ്പോകളില്‍ നാലോ അഞ്ചോ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നത് കൊണ്ട് സര്‍വ്വീസ് മുടങ്ങില്ല. […]

Kerala News

കെ എസ് ആർ ടി സി; ശമ്പള പരിഷ്കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായി; ആന്റണി രാജു

  • 13th January 2022
  • 0 Comments

കെ എസ് ആർ ടി സി ശമ്പള പരിഷ്കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാതായും മാനേജ്‌മെന്റ് തൊഴിലാളികളുമായി ഇന്ന് കരാർ ഒപ്പുവയ്ക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാർ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ചുവടു പിടിച്ചാണ് കെ എസ് ആർ ടി സി ശമ്പള പരിഷ്കരണം. പുതുക്കിയ ശമ്പള പരിഷ്കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്നും ജീവനക്കാർക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ മാസങ്ങളായി മുടങ്ങിയ ശമ്പള-പെന്‍ഷന്‍ […]

Kerala News

ചൊവ്വാഴ്ച ബസ് സമരം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ; ചാർജ് വർധന വിശദമായ പഠനത്തിനും ചർച്ചയ്ക്കും ശേഷം ; ആന്റണി രാജു

  • 18th December 2021
  • 0 Comments

സംസ്ഥാനത്തെ ബസുടമകളുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയെന്നും . സമരം ഇല്ലെന്നാണ് സംഘടനകൾ അറിയിച്ചതെന്നും അത് കൊണ്ട് തന്നെ ചൊവ്വാഴ്ച ബസ് സമരംഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ഗതാഗത മന്ത്രി ആൻറണി രാജു. ബസ് ചാർജ് വർധന വിശദമായ പഠനത്തിനും ചർച്ചയ്ക്കും ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നുംമന്ത്രി പറഞ്ഞു.സർക്കാരുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് ബസ് ഉടമകളുടെ സംഘടനകൾ അറിയിച്ചിരുന്നുവെന്നും ആൻറണി രാജു കൂട്ടിച്ചേർത്തു. അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ധനകാര്യ വകുപ്പ് പാസാക്കിയ തുകയിൽ […]

error: Protected Content !!